Posted by Unknown
Posted on Thursday, November 21, 2013
with No comments
BUSINESS OPPORTUNITIE,
{[['

']]}

Kerala tv show and news
കുറഞ്ഞ ചെലവില്‍ തുടങ്ങാവുന്ന 4 സംരംഭങ്ങള്‍
ഇലക്‌ട്രോണിക് ചോക്ക്
Fluorescent ലാമ്പുകളുടെയും ട്യൂബ് ലൈറ്റുകളുടെയും ഉപയോഗം രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചിരിക്കുക യാണ്. ഈ സാഹചര്യ
ത്തില്‍ ഇലക്ട്രോണിക് ചോക്കുകള്‍ക്ക് ആവശ്യം വര്‍ധിച്ചു വരുന്നു. ഈ അവസരം മുതലെടുത്ത് ഇലക്‌ട്രോണിക് ചോക്ക് നിര്‍മാണത്തി
ലേക്ക് കടക്കാം. ട്യൂബ് ലൈറ്റ് നിര്‍മാതാക്കളു മായും ഫിറ്റിംഗ്‌സ് നിര്‍മാതാക്കളുമായും ധാരണയിലെത്തിയാല്‍ വിപണി കണ്ടെത്താനും എളുപ്പമായിരിക്കും. ട്രാന്‍സിസ്റ്റര്‍, ഡയോഡ്‌സ്, റെസിസ്‌റ്റേഴ്‌സ്, കപ്പാസിറ്റേഴ്‌സ്, ചോക്ക് ട്രാന്‍സ്‌ഫോര്‍മര്‍, ഡയാക്, വയറുകള്‍, ചോക്ക് കവര്‍, സ്‌ക്ര്യൂ, ഫ്യൂസ് കവര്‍ തുടങ്ങിയവയാണ് അസംസ്‌കൃത വസ്തുക്കള്‍. കോയില്‍ വയന്റിംഗ് മെഷീന്‍, കംപോണന്റ് ഫോമിംഗ് മെഷീന്‍, ആംപിയര്‍ മീറ്റര്‍, വോള്‍ട്ട് മീറ്റര്‍, ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍, ഓര്‍ഡിനറി മള്‍ട്ടി മീറ്റര്‍, എല്‍.സി.ആര്‍ മീറ്റര്‍, ഓസില്ലോസ്‌കോപ്പ്, സോള്‍ഡറിംഗ് അയേണ്‍, ടൂള്‍സ് തുടങ്ങിയവയാണ് ആവശ്യമായ മെഷിനറികള്‍. ആറ് തൊഴിലാളികള്‍ വേണം.
സ്റ്റീല്‍ അലമാര
സ്റ്റീല്‍ ഫര്‍ണി ച്ചറുകള്‍ക്ക് നിത്യ ജീവിതത്തില്‍ ഏറെ ആവശ്യ മുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിട ങ്ങളലെല്ലാം സ്റ്റീല്‍ ഫര്‍ണി ച്ചറുകള്‍ ഉപയോഗി ക്കുന്നു. സ്റ്റീല്‍ അലമാര, കപ് ബോര്‍ഡ്‌സ്, മേശ, കസേര തുടങ്ങിയവ യെല്ലാം സ്റ്റീലില്‍ നിര്‍മിച്ചെടുക്കാം. ഏറെക്കാലം ഈടു നില്‍ക്കുമെന്നതും സുരക്ഷിതത്വവും താരതമ്യേന ചെലവു കുറഞ്ഞതാണെന്നതും സ്റ്റീല്‍ ഫര്‍ണിച്ചറുകളുടെ പ്രത്യേകതയാണ്. വിപണിയില്‍ നിത്യേനയെന്നോണം ഇവയുടെ ആവശ്യം വര്‍ധിച്ചു വരുന്നുണ്ട്. സ്റ്റീല്‍ അലമാര നിര്‍മിക്കുന്നതിനുള്ള പ്രോജക്റ്റ് റിപ്പോര്‍ട്ടാണ് ഇത്.
കോറുഗേറ്റഡ് ബോര്‍ഡും ബോക്‌സും
പേപ്പറും പേപ്പര്‍ ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് നിര്‍മിക്കുന്ന കൊറുഗേറ്റഡ് ബോര്‍ഡിനും ബോക്‌സിനും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. തടികൊണ്ടുള്ള ബോക്‌സുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പേപ്പര്‍ കാര്‍ട്ടണുകളുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു. ഇന്ന് വ്യാവസായിക മേഖലയിലെ 80 ശതമാനം പാക്കിംഗും കാര്‍ട്ടണുകള്‍ ഉപയോഗിച്ചാണ് നടക്കുന്നത്. ഭാരക്കുറവ്, മികച്ച കുഷ്യനിംഗ്, പ്രിന്റ് ചെയ്യാനും പരസ്യം ചേര്‍ക്കാനുമുള്ള സൗകര്യം എന്നിവയെല്ലാം ഇവയുടെ ഗുണങ്ങളാണ്. ബ്രീവറീസ്, ഗ്ലാസ് വെയേര്‍സ്, സിഗരറ്റ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ബിസ്‌ക്കറ്റ്‌സ്, മില്‍ക്ക് പ്രോഡക്റ്റ്‌സ്, സോപ്‌സ്, കോസ്‌മെറ്റിക്‌സ്, ടീ & കോഫീ, ഫൂട്ട് വെയര്‍ ഇന്‍ഡസ്ട്രി തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും ഇവ ഉപയോഗിക്കുന്നു.
കാര്‍ബണേറ്റഡ് വാട്ടര്‍ &സോഫ്റ്റ് ഡ്രിങ്ക്‌സ്
കാര്‍ബണ്‍ഡയോക്‌സൈഡ് അടങ്ങിയ വെള്ളമാണ് (സോഡ) കാര്‍ബണേറ്റഡ് വാട്ടര്‍. ഇതില്‍ പഞ്ചസാരയും ഫ്‌ളേവറും ചേര്‍ത്ത് സോഫ്റ്റ് ഡ്രിങ്ക്‌സ് ഉണ്ടാക്കാം. ഫ്‌ളേവറുകള്‍ ചേര്‍ത്ത സോഡ ക്ഷീണം, തലവേദന, ഞരമ്പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊക്കെ ആശ്വാസം നല്‍കും. ചെറുനാരങ്ങയുടെയും ജീരകത്തിന്റെയും ഫ്‌ളേവറുകളാണ് സാധാരണയായി ഉണ്ടാക്കുക.
വിപണി സാധ്യത
ഇവയ്ക്ക് ഗ്രാമീണ മേഖലകളിലും നഗര മേഖലയിലും നല്ല ഡിമാന്റാണ്. ബാര്‍ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കൂള്‍ ബാര്‍, ബേക്കറി, ടീ ഷോപ്പ് തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ഗുണനിലവാരത്തിനു പുറമേ ആകര്‍ഷകമായ പായ്ക്കിംഗും ബ്രാന്‍ഡിംഗും വില്‍പ്പനയെ സഹായിക്കും. കുടിവെള്ളം, കാര്‍ബണേറ്റഡ് വാട്ടര്‍, പഞ്ചസാര, ജീരകം, ചെറുനാരങ്ങ ഫ്‌ളേവര്‍ എന്നിവയാണ് അസംസ്‌കൃത വസ്തുക്കള്‍. വില കുറഞ്ഞ അസംസ്‌കൃത വസ്തുക്കളാണെന്നതാണ് ഈ സംരംഭത്തിന്റെ വലിയ പ്രത്യേകത.
മണിക്കൂറില്‍ 75 ബോട്ടില്‍ നിറയ്ക്കാന്‍ സൗകര്യമുള്ള പ്ലാന്റാണ് ഈ പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍. 300 ദിവസം പ്രവര്‍ത്തിക്കുന്നതിനുള്ള ചെലവാണ് നല്‍കിയിരിക്കുന്നത്.
Post a Comment