{[['
']]}
']]}
']]}
താനെ: വിവാഹം ചെയ്ത് 15 വര്‍ഷത്തിന് ശേഷവും ഗര്‍ഭിണിയാകാത്ത ഭാര്യയെ ആദിവാസിയുവാവ് വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ദഹനു താലൂക്കിലാണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. ഭാരത് ഭൈരവി എന്ന 35 കാരനാണ് ഭാര്യയെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഈ ദാമ്പതികള്‍ ഏറെക്കാലമായി ഒരു കുട്ടി ജനിക്കാനുള്ള ശ്രമത്തിലായിരുന്നത്രെ. വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തോളമായിട്ടും കുട്ടികളുണ്ടാകാത്തതില്‍ ഭാരത് ഭൈരവി അതീവ ദുഖിതനായിരുന്നു എന്ന് അല്‍ല്‍ക്കാര്‍ പറയുന്നു. ഇക്കാര്യം പറഞ്ഞ് ഇയാള്‍ ഭാര്യ സംഗീതയുമായി വഴിക്കടിക്കുക പതിവായിരുന്നു. വെള്ളിയാഴ്ച രാത്രി ഇത്തരമൊരു വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി ജി പാട്ടീല്‍ പറഞ്ഞു. വഴക്കിനിടെ നിയന്ത്രണം വിട്ട ഭാരത് ഭൈരവി സംഗീതയെ മഴുവെടുത്ത് വെട്ടുകയായിരുന്നു. മുഖത്തും വയറിലും ഇയാള്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. ശരീരഭാഗങ്ങളില്‍ സാരമായി മുറിവേറ്റ സംഗീത സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നായിരുന്നു മരണം. സംഗീത മരിച്ചെന്ന് ഉറപ്പായതും ഭാരത് ഭൈരവി ഓടിരക്ഷപ്പെട്ടു. ദഹനു പോലീസ് പിന്നീട് നടത്തിയ തിരച്ചിലിലാണ് ഭാരത് ഭൈരവിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് പോലീസ് കേസെടുത്തു. കുട്ടികളില്ലാത്തതിനെത്തുടര്‍ന്ന് ഭാരത് ഭൈരവിയും ഭാര്യ സംഗീതയും മാനസികമായി അടുപ്പത്തിലല്ലായിരുന്നു എന്ന് അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ തമ്മില്‍ സംസാരവും കുറവായിരുന്നത്രെ. ദഹനു താലൂക്കിലെ ആദിവാസിക്കോളനിയിലാണ് ഇരുവരും താമസിച്ചിരുന്നത്.
Post a Comment