{[['']]}
kerala home tv show and news
Veruthe Alla Bharya Season 3 5-10-2013 Part-2 Mazhavil Manorama
Posted by Unknown
Posted on Saturday, October 05, 2013
with No comments
Gandharva Sangeetham Kairali TV 05 10 2013 PT 1
Posted by Unknown
Posted on Saturday, October 05, 2013
with No comments
Labels:
TV show
Munch Stars I മഞ്ച് സ്റ്റാർസ് Episode 50 04-10-13
Posted by Unknown
Posted on Saturday, October 05, 2013
with No comments
Labels:
TV show
Thattiyum Muttiyum തട്ടിം മുട്ടിം 5 10 2013 Mazhavil Manorama
Posted by Unknown
Posted on Saturday, October 05, 2013
with No comments
നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനല്ല- മമ്മൂട്ടി
Posted by Unknown
Posted on Saturday, October 05, 2013
with No comments
Kerala tv show and news
നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനല്ല- മമ്മൂട്ടി
മമ്മൂട്ടി- മലയാളത്തിലെ അഭിനയപ്രതിഭയുടെ മുന്‍നിരയിലാണ് ഈ മനുഷ്യന്റെ സ്‌ഥാനം. കഥാപാത്രങ്ങളുമായി വല്ലാതെ താരത്മ്യപ്പെടുന്ന എന്തോ ഒരു സിദ്ധിവിശേഷം മമ്മൂട്ടിക്ക് കൈമുതലായുണ്ട്. മാടയുടെ ദയനീയത, പട്ടേലറുടെ ക്രൗര്യം, വാറുണ്ണിയുടെ കൂസലില്ലായ്‌മ, വിദ്യാധരന്‍ നായരുടെ മനോവിഭ്രാന്തി, ചന്തുവിന്റെ ധര്‍മ്മസങ്കടം....
അഭിനയവൈവിധ്യത്തിന്റെ എത്രയെത്ര ഊഷ്‌മള ഭാവങ്ങളാണ് മമ്മൂട്ടി ഇതിനകം നമുക്ക് കാട്ടിത്തന്നത്. ഒന്നര വ്യാഴവട്ടമായി തന്റെ പ്രതിഭയില്‍ നമ്മെ അത്ഭുതപ്പെടുത്തുകയും ആഹ്‌ളാദിപ്പിക്കുകയും ചെയ്‌തുകൊണ്ട് മമ്മൂട്ടി നമ്മുടെ സിനിമയിലുണ്ട്.
? മലയാളത്തില്‍ മമ്മൂട്ടിയോളം വിജയിച്ചൊരു നടനില്ല. ഈ നേട്ടം എങ്ങനെ കൈവരിച്ചു.
ഠ 'നേട്ടത്തിന് പിന്നിലോ. അത്... ദൈവാധീനം. ജനങ്ങളുടെ സ്‌നേഹം എന്റെ കഠിനാധ്വാനം. സുഹൃത്തുക്കളുടെ സ്‌നേഹം. പ്രോത്സാഹനം, അവരെനിക്ക് ചെയ്‌തുവന്ന സഹായം. പിന്നെ എല്ലാം രസിക്കാത്ത നമ്മള്‍ മലയാളികളുടെ ആറ്റിറ്റ്യൂഡ്. നല്ലതു മാത്രം സ്വീകരിക്കുന്ന ആ മനോഭാവം. അതുകൊണ്ട് നല്ലതു മാത്രം നല്‍കാന്‍ നമ്മള്‍ നടത്തുന്ന ശ്രമം. ഇതൊക്കെ തന്നെയായിരിക്കണം നിങ്ങളീ പറയുന്ന വിജയം സത്യമാണെങ്കില്‍.
? ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളാണ് സിനിമയുടെ കരുത്തെങ്കില്‍ ആ കരുത്ത് നമ്മുടെ സിനിമയ്‌ക്കു പകര്‍ന്നത് മമ്മൂട്ടിയാണ്. ആ അര്‍ത്ഥത്തില്‍ നമ്മുടെ സിനിമയുടെ സുകൃതമാണീ മനുഷ്യന്‍. ഭരത് അവാര്‍ഡിന്റെ മുദ്ര നെഞ്ചില്‍ ചൂടിയ മമ്മൂട്ടി, ഈ നിലയില്‍ സംതൃപ്‌തനാണോ.
ഠ 'നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനൊന്നുമല്ല.' മമ്മൂട്ടി പറയുന്നു. 'സംതൃപ്‌തനാണെങ്കില്‍ ഞാനിതു നിര്‍ത്തി വേറെന്തെങ്കിലും പണിക്ക് പോകണമല്ലോ. തൃപ്‌തിയായിക്കഴിഞ്ഞാല്‍ നമ്മള്‍ പിന്നെ ഊണുകഴിക്ക്വോ. അതുപോലെ. തൃപ്‌തിയായിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും തുടരരുത്. അഭിനയം അങ്ങനൊരു പണിയല്ല. ഇതെന്റെ തൊഴിലാണ്. ഇതെന്റെ ആത്മാവിന്റെ അംശമാണ്. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതില്‍ സംതൃപ്‌തിയോ, അവസാനമോ ഇല്ല.
? ഡെറിക് മാല്‍ക്കമിനെപ്പോലെ ലോകപ്രശസ്‌ത നിരൂപകരുടെ പ്രസംഗംപോലും പിടിച്ചെടുത്ത മമ്മൂട്ടി അംബേദ്‌കറെന്ന ചരിത്രപുരുഷനെ വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കാന്‍ അവസരം കിട്ടിയതോടെ ഇന്ത്യന്‍ സിനിമയുടെ നിറുകയിലെത്തിയിരിക്കുകയാണ്. ആ നിലയില്‍ ഇനി മമ്മൂട്ടിക്ക് കീഴടക്കാനിവിടെ ഉയരങ്ങളില്ല. അതിനാല്‍ മമ്മൂട്ടി ഇനിയെത്രകാലം സിനിമയില്‍ തുടരും.
ഠ സിനിമയില്‍ ലോകമുള്ളേടത്തോളംകാലം ഉണ്ടാകണമെന്നാണ് ആഗ്രഹം. സിനിമയുള്ളേടത്തോളം കാലം ഉണ്ടാകണം. അതുപക്ഷേ സാധിക്കില്ലല്ലോ. സാധിക്കുന്നേടത്തോളം തുടരും. അത്രതന്നെ.
? മലയാളത്തിലെ ഒന്നാംനിര താരം. ഒന്നാംകിട അഭിനേതാവ്. ഈ രണ്ടു പദവിയും മമ്മൂട്ടിയുടേതാണ്. യാദൃച്‌ഛയാ വന്നുചേര്‍ന്ന അനര്‍ഹങ്ങളായ വിജയങ്ങളല്ല അതൊന്നും. നിരന്തരമായ അധ്വാനത്തിന്റെ, ആത്മാര്‍പ്പണത്തിന്റെ ഫലം മാത്രം. എങ്കിലും നായകനെന്ന നിലയില്‍ ഇന്നുള്ള സ്‌ഥാനം മമ്മൂട്ടിക്ക് നഷ്‌ടപ്പെട്ടാലോ. ഒരുപക്ഷേ സോമനും സുകുമാരനും ഒക്കെ ചെയ്‌തപോലെ വില്ലന്റെയോ, സഹനടന്റെയോ വേഷത്തില്‍ മമ്മൂട്ടി വരുമോ.ചോദ്യം മമ്മൂട്ടിയെ ശുണ്‌ഠി പിടിപ്പിച്ചുവെന്ന് തോന്നി. ഉത്തരത്തില്‍ അതിന്റെ ക്ഷോഭമുണ്ടായിരുന്നു.
ഠ 'അതെന്താ, വില്ലന്‍ വേഷം ഞാന്‍ ചെയ്‌തിട്ടില്ലേ. വൃദ്ധന്റെ വേഷവും ചെയ്‌തിട്ടുണ്ട്. വിധേയനില്‍ വില്ലനാണ്. ഇല്ലേ. പൊന്തന്‍മാടയില്‍ വൃദ്ധനാണ്. വളരെയേറെ വൃദ്ധനാണ്. അപ്പോ ഇതുപോലെ ഇനിയും ചെയ്യും. ഇതിനപ്പുറവും ചെയ്യും. അതുകൊണ്ടിങ്ങനെ ഒരു ചോദ്യംതന്നെ ശരിയല്ല. മനസിലായില്ലേ.'
അഭിമുഖത്തിനെത്തുന്നവരെ അനുനയിപ്പിക്കാത്ത ഒരു സത്യസന്ധതയുണ്ട്. മമ്മൂട്ടിക്ക് ഈ ഉത്തരത്തിലും അതുണ്ട്.
ശുണ്‌ഠി പിടിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് അതേ നായണത്തിലാണ് മമ്മൂട്ടിയുടെ മറുപടി. അഭിനയരംഗത്തെത്തും മുമ്പ് അഭിഭാഷകനായിരുന്നല്ലോ. അഭിമുഖം വിചാരണയെങ്കില്‍ ആ വിചാരണയെ കൂസലെന്യേ മമ്മൂട്ടി നേരിടുന്നു. അതില്‍ നൂറില്‍ നൂറു മാര്‍ക്കും നേടുന്നു.

മമ്മൂട്ടിയുടെ തൊഴില്‍ അഭിനയമാണ്. പക്ഷേ ജീവിതത്തില്‍ അതില്ല. സ്വത്വഭാവങ്ങള്‍ക്കു മേല്‍ മുഖംമൂടി അണിയാത്ത മമ്മൂട്ടി. ക്ഷോഭിക്കേണ്ടിടത്ത് ക്ഷോഭിക്കുന്നു. ആര്‍ദ്രമാകേണ്ടിടത്ത് ആര്‍ദ്രമാകുന്നു. പച്ച മനുഷ്യനാണ് മമ്മൂട്ടിയിന്നും. മമ്മൂട്ടിയുടെ ഈ പ്രകൃതം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ജന്മസിദ്ധമായ തന്റെ സ്വഭാവത്തിനു മാറ്റം വരുത്താന്‍ മമ്മൂട്ടി തയാറല്ല. മാടയുടെയോ, വിദ്യാധരന്റെയോ ആര്‍ദ്രത മാത്രമല്ല മമ്മൂട്ടിക്ക്. ഇന്‍സ്‌പെക്‌ടര്‍ ബല്‍റാമിന്റെ നായര്‍ സാബിന്റെ പട്ടേലരുടെ ക്ഷോഭവും ആ വ്യക്‌തിത്വത്തിന്റെ ഭാവമാണ്. അത് തിരിച്ചറിയാത്തവര്‍ മമ്മൂട്ടിയെ തെറ്റിദ്ധരിക്കും. അദ്ദേഹത്തിന്റെ നന്മകള്‍ കാണാതെ പോകും. ക്ഷോഭിപ്പിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിക്കുക. അതിനു മമ്മൂട്ടി എങ്ങനെ മറുപടി പറയുന്നു എന്ന് നോക്കുക. അഭിമുഖത്തിനെത്തിയപ്പോള്‍ മനസില്‍ കരുതിയതങ്ങനെയാണ്. അതുകൊണ്ട് ചോദിച്ചു. ഉത്തരങ്ങളിലെല്ലാം പിന്നെ തീപ്പൊരിയായിരുന്നു. സ്വരത്തില്‍ ഭാവത്തില്‍ ഒക്കെ അതിന്റെ അനുരണനവും.
? രംഗീലയില്‍ ഷാക്കിഷ്‌റോഫ് ചെയ്‌ത വേഷം തന്നാല്‍ സ്വീകരിക്കുമോ.
celebreity show,
Mazhvil manorama serial,
MOVIE GOSSIP,
NEWs,
{[['']]}
Labels:
celebreity show,
Mazhvil manorama serial,
MOVIE GOSSIP,
NEWs
Bomb blast near IUML office in Kannur
Posted by Unknown
Posted on Saturday, October 05, 2013
with No comments
NEWs,
{[['']]}
Labels:
NEWs
Health department finds പടരുന്ന തരത്തിലുള്ള മന്ത് രോഗം സംസ്ഥാനത്ത് വീണ്ടും കണ്ടെത്തി.
Posted by Unknown
Posted on Saturday, October 05, 2013
with No comments
NEWs,
{[['']]}
Labels:
NEWs
Vanitha With Lena
Posted by Unknown
Posted on Saturday, October 05, 2013
with No comments
Labels:
NEWs
Manju Warrier's debut book 'Sallapam' released
Posted by Unknown
Posted on Saturday, October 05, 2013
with No comments
Labels:
NEWs
FR.POULOSE PAREKARA MAL.SERMO നല്ല കാര്യങള്‍ േകള്‍ക
Posted by Unknown
Posted on Saturday, October 05, 2013
with No comments
Labels:
christian speech
ഫെയ്സ്ബുക്ക് ചോദിക്കുന്നു; 'എന്നെ ഇഷ്ടായോ...?'
Posted by Unknown
Posted on Saturday, October 05, 2013
with No comments
Kerala tv show and new-വാഷിംഗ്ടണ്‍: സാമൂഹിക വിഷയങ്ങളില്‍ നാട്ടുകാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്ന ഫെയ്സ്ബുക്ക് ഇപ്പോള്‍ സ്വയം അവലോകനത്തിനൊരുങ്ങുന്നു. ഫെയ്സ്ബുക്കിനെപ്പറ്റി ജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുകയാണ് കമ്പനി അധികൃതര്‍. ഇതിനായി സ്വയപരിശോധനാ സര്‍വേ ആരംഭിക്കാനാണ് പദ്ധതി. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ മാത്രമായി സോഷ്യല്‍ മീഡിയ ഭീമന്‍ തങ്ങളുടെ ആദ്യ ഫീഡ്ബാക്ക് പാനല്‍ രൂപീകരിച്ചുകഴിഞ്ഞു. തങ്ങളുടെ സേവനം തൃപ്തികരമാണോ, എന്തൊക്കെ മാറ്റങ്ങളാണ് കൈക്കൊള്ളേണ്ടത് എന്നെല്ലാം അറിയാനായി ആറു മാസം സര്‍വേ നടത്താനാണ് തീരുമാനം. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പരസ്യങ്ങളോടും ന്യൂസ് ഫീഡിനുള്ളിലെ വാര്‍ത്തകളോടുമുള്ള ജനങ്ങളുടെ പ്രതികരണം എന്താണെന്നും എന്തു തരത്തിലുള്ള പരസ്യങ്ങളാണ് സൈറ്റ് ഉപയോക്താക്കളെ സന്തുഷ്ടരാക്കുന്നതെന്നും ഫെയ്സ്ബുക്ക് അവലോകനം നടത്തുന്നുണ്ട്.
TV show,
{[['']]}
Labels:
TV show
ജോര്‍ജിനെ പിന്തുണച്ച് മാണി; ആഭ്യന്തരമന്ത്രിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ല
Posted by Unknown
Posted on Saturday, October 05, 2013
with No comments
Kerala tv show and news
ജോര്‍ജിനെ പിന്തുണച്ച് മാണി; ആഭ്യന്തരമന്ത്രിയുടെ
ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ല
കോട്ടയം: ചീഫ് വിപ്പ് പി.സി ജോര്‍ജിനെ അനുകൂലിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി രംഗത്തെത്തി. യുഡിഎഫിനോ സര്‍ക്കാരിനോ എതിരായി ജോര്‍ജ് ഒന്നും പറഞ്ഞിട്ടില്ല. ജോര്‍ജിന്റെ പ്രസ്താവനകള്‍ മുന്നണിക്ക് ദോഷം ചെയ്യില്ല. കേരളാ കോണ്‍ഗ്രസ് നയങ്ങള്‍ക്ക് വിരുദ്ധമായി ജോര്‍ജ് ഒന്നും പറഞ്ഞിട്ടില്ല. ജോര്‍ജിന്റെ പ്രസ്താവനകള്‍ പോസ്റ്റമോര്‍ട്ടം നടത്താന്‍ താനില്ല. വിമര്‍ശനങ്ങളാണ് ജോര്‍ജ് നടത്തിയത്. ആഭ്യന്തരമന്ത്രിയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ല.
വരുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ കിട്ടണം. പാര്‍ട്ടിയുടെ ശക്തിക്കനുസരിച്ച് സീറ്റ് ലഭിക്കണമെന്നും മാണി വ്യക്തമാക്കി.
NEWs,
{[['']]}
Labels:
NEWs
പശു വളര്‍ത്തലില്‍ ഒരു വിജയഗാഥ
Posted by Unknown
Posted on Saturday, October 05, 2013
with No comments
മാതാവിന്റെ മരണം കൊലപാതകം: മകന്‍ കസ്‌റ്റഡിയില്‍
Posted by Unknown
Posted on Saturday, October 05, 2013
with No comments
Kerala tv show and news
മാതാവിന്റെ മരണം കൊലപാതകം: മകന്‍ കസ്‌റ്റഡിയില്‍
കൊട്ടാരക്കര: മദ്യപിക്കാന്‍ പണം നല്‍കാത്ത മാതാവിന് മകന്റെ വക മര്‍ദ്ദനം. മര്‍ദനത്തിനിടയിലാണ് മാതാവ് മരിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോര്‍ട്ടം നടത്തി.
ഏറത്തുകുളക്കട, ലക്ഷംവീട് ജംഗ്‌ഷന് സമീപം മനോജ് ഭവനില്‍ മണിയമ്മാ(53)ളിന്റെ മൃതദേഹമാണ് ഇന്നലെ പുറത്തെടുത്ത് പോസ്‌റ്റുമോര്‍ട്ടം നടത്തിയത്. ഏക മകന്‍ മനോജ് കൃഷ്‌ണനെ(29)ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയിലെടുത്തു.
ഏറത്തുകുളക്കട, ലക്ഷംവീട് ജംഗ്‌ഷന് സമീപം മനോജ് ഭവനില്‍ മണിയമ്മാ(53)ളിന്റെ മൃതദേഹമാണ് ഇന്നലെ പുറത്തെടുത്ത് പോസ്‌റ്റുമോര്‍ട്ടം നടത്തിയത്. ഏക മകന്‍ മനോജ് കൃഷ്‌ണനെ(29)ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയിലെടുത്തു.
മനോജ് കൃഷ്‌ണന്റെ മര്‍ദനമേറ്റ ശേഷമാണ് മാതാവ് മരിച്ചതെന്ന് മനോജ് കൃഷ്‌ണന്‍ ക്രൈംബ്രാഞ്ച് സംഘത്തോട് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്‌ഥനായ കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. സി.ജി. സുരേഷ്‌കുമാര്‍ വെളിപ്പെടുത്തി. 2012 ഏപ്രില്‍ 29-ന് രാവിലെ 8.30-നായിരുന്നു സംഭവം. വീട്ടില്‍ പണം ചോദിച്ചു കൊടുക്കാതിരുന്നതിന് മാതാവ് മണിയമ്മാളിനെ ക്രൂരമായി മനോജ് കൃഷ്‌ണന്‍ മര്‍ദ്ദിച്ചു. മണിയമ്മാളിന്റെ നിലവിളികേട്ട് അയല്‍വീട്ടിലെ ഡോക്‌ടറെ നാട്ടുകാര്‍ വിളിച്ചുവരുത്തി പരിശോധിച്ചു. ഉടന്‍ പൂവറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആസ്‌മ രോഗിയായ മണിയമ്മാള്‍ കുളക്കട ബി.എഡ്. സെന്ററിലെ ദിവസവേതന സ്വീപ്പര്‍ ആയിരുന്നു. രോഗതളര്‍ച്ചമൂലം പലദിവസവും അവര്‍ ഓട്ടോറിക്ഷയിലാണ് ജോലിയ്‌ക്ക് പോയ്‌ക്കൊണ്ടിരിക്കുന്നത്. മദ്യപാനിയായ മനോജ് കൃഷ്‌ണന്‍ കല്‍പണിക്കാരനാണ്. എട്ടുമാസം ഗള്‍ഫിലുമായിരുന്നു. നാട്ടിലെത്തിയതോടെ സ്‌ഥിരം മദ്യപാനിയായി. ഇതോടെ മതാവിനെ നിരന്തരം മര്‍ദിക്കുക പതിവായി.
ഇതിനിടയില്‍ മതാവിന്റെ ഇളയ സഹോദരീ പുത്രനെ മനോജ് കൃഷ്‌ണന്‍ ഒരിക്കല്‍ അലമാരയില്‍വച്ച് പൂട്ടിയിരുന്നു. മണിയമ്മാള്‍ മരിച്ചതിന്റെ തലേന്നും ഇയാള്‍ മര്‍ദിച്ചിരുന്നു. മരണദിവസം മാതാവിന്റെ നിലവിളികേട്ട് ഭയന്ന് രണ്ടരവയസുകാരി മകളുമായി മനോജിന്റെ ഭാര്യ സുജാത തലവൂരിലെ വീട്ടിലേക്ക് പോയി.

ഇവര്‍ പിന്നീട് മാതാവിന്റെ മരണവാര്‍ത്ത അറിഞ്ഞാണ് വീട്ടിലെത്തുന്നത്. ഇതെല്ലാം നാട്ടുകാര്‍ക്ക് സംശയമായി. ഇതേതുടര്‍ന്ന് നാട്ടുകാരിലാരോ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് കത്തെഴുതി. കത്തില്‍ മനോജ് കൃഷ്‌ണന്റെ മദ്യപാനവും അക്രമണ പരമ്പരയും വിശദീകരിച്ചിരുന്നു. ചീഫ് ജസ്‌റ്റിസിന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതി,ഡി.ജി.പി., ക്രൈം ബ്രാഞ്ച് ഡി.ജി.പി., ഇന്റലിജന്‍സ് ഡി.ജി.പി. എന്നിവര്‍ക്ക് കത്തിന്റെ പകര്‍പ്പ് അയച്ചു. എന്നാല്‍ ലോക്കല്‍ പോലീസും, ഇന്റലിജന്‍സും അന്വേഷിച്ചെങ്കിലും വ്യക്‌തമായ വിവരം ലഭിച്ചില്ല. എന്നാല്‍ രണ്ട് മാസം മുമ്പ് കൊല്ലം ക്രൈബ്രാഞ്ചിന് ലഭിച്ച ഹൈക്കോടതി നിര്‍ദേശം അടങ്ങിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മണിയമ്മാളിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തി.
മനോജ് കൃഷ്‌ണന്‍, ഭാര്യ സുജാത, നാട്ടുകാര്‍ എന്നിവരെയും പൂവറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലും പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ മരണത്തിലെ ദുരൂഹത പുറത്തുവന്നു. കൊല്ലം ആര്‍.ഡി.ഒയ്‌ക്ക് പകരമായി കൊട്ടാരക്കര തഹസില്‍ദാര്‍ സോമസുന്ദരന്‍പിള്ള സ്‌ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സി.ജി. സുരേഷ്‌കുമാര്‍ സ്‌ഥലത്തെത്തി ഒരുമണിക്കൂറിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ. ശശികല, അസി. പ്രഫസര്‍ ഡോ. ശാരിജ, സയന്റിഫിക് അസിസ്‌റ്റന്റ് ഗോപിക, പുത്തൂര്‍ എസ്.ഐ. രാജു, പഞ്ചായത്ത് അംഗങ്ങളായ ജെ. ഗീതാകുമാരി, സിന്ധു, ക്രൈംബ്രാഞ്ച് എസ്.ഐ. രാജേഷ്, പുത്തൂര്‍ എ.എസ്.ഐ. കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് വീടിന് സമീപം ഒരുക്കിയ താല്‍ക്കാലിക ഷെഡ്‌ഡില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി സാമ്പിളുകള്‍ ശേഖരിച്ചു ശേഷം തിരികെ സംസ്‌കരിച്ചു. മൃതദേഹം പുറത്തെടുത്തത് കാണാന്‍ വന്‍ജനകൂട്ടത്തെി. രാജമ്മാളിന്റെ അനുജത്തി ഉഷയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രാജമ്മാളിന്റെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ട് പോയതാണ്. മാതാവിന്റെ മരണശേഷം മനോജ് ഭാര്യാവീട്ടിലായിരുന്നു താമസം.
{[['']]}
ബോളിവുഡ് താരം ജിയയുടെ മരണം ആത്മഹത്യയല്ല?
Posted by Unknown
Posted on Saturday, October 05, 2013
with No comments
Kerala tv show and news
ബോളിവുഡ് താരം ജിയയുടെ മരണം ആത്മഹത്യയല്ല?
മുംബൈ: ബോളിവുഡ് താരം ജിയ ഖാന്‍ ആത്മഹത്യ ചെയ്‌തതല്ലെന്ന് മാതാവ് റാബിയ അമിന്‍. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്രമായി നടത്തിയ ഫോറന്‍സിക് പരിശോധനാഫലം ഉള്‍പ്പെടെയുളള രേഖകളുടെ പിന്‍ബലത്തില്‍ റാബിയ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ജിയ ഖാനെ കൊലചെയ്‌ത ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് റാബിയയുടെ ആരോപണം. പുത്രിയുടെ ശരീരത്തില്‍ കാണപ്പെട്ട ചതവുകളും മുറിവുകളും സംശയം ബലപ്പെടുത്തുന്നതായും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു. തൂങ്ങിമരിച്ച ഒരാളുടെ കണ്ണുകള്‍ പുറത്തേക്ക് തളളിയിരിക്കും. നാക്ക് വായില്‍ നിന്ന് വെളിയിലേക്ക് നീണ്ടുകിടക്കാറുമുണ്ട്. ഇത്തരത്തില്‍ മരിക്കുന്നവര്‍ക്ക് ശ്വാസകോശത്തിലോ തലച്ചോറിലോ രക്‌തസ്രാവം ഉണ്ടാകാറുമുണ്ട്. എന്നാല്‍, ജിയയുടെ മരണത്തില്‍ ഇതൊന്നുമുണ്ടായിട്ടില്ല.
ജിയയുടെ ചുണ്ടിലും ഇടതു കൈയിലും കണ്ട പാടുകള്‍ ആരോ ബലമായി പിടിച്ചതിന്റയാവാം. ദുപ്പട്ടയില്‍ തൂങ്ങി മരിച്ചാല്‍ കഴുത്തില്‍ ഇത്തരത്തില്‍ വലിയ പാടുകള്‍ ഉണ്ടാവില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ജിയയുടെ കാമുകന്‍ സൂരജ് പഞ്ചോളിയെ രക്ഷിക്കാനുളളതാണെന്നും റാബിയ ആരോപിക്കുന്നു.
ജൂണ്‍ നാലിനാണ് ജിയയെ ജുഹൂവിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിയയുടെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്നതിനു ശേഷം നടി സറീനാ വഹാബിന്റെയും ആദിത്യ പഞ്ചോളിയുടെയും മകനും ജിയയുടെ കാമുകനുമായ സൂരജ് പഞ്ചോളിയെ പോലീസ് അറസ്‌റ്റു ചെയ്‌തിരുന്നു.
NEWs,
{[['']]}
Labels:
NEWs
സ്വര്‍ണ്ണക്കടത്ത്: അഷറഫിനെതിരെ ലുക്കൗട്ട് നോട്ടീസ്
Posted by Unknown
Posted on Saturday, October 05, 2013
with No comments
Kerala tv show and news
സ്വര്‍ണ്ണക്കടത്ത്: അഷറഫിനെതിരെ ലുക്കൗട്ട് നോട്ടീസ്
കൊച്ചി: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനപ്രതി കെ. അഷറഫിനെതിരെ കസ്റ്റംസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച നോട്ടീസ് എല്ലാ വിമാനത്താവളത്തിലും നല്‍കി. തലശേരിക്കാരനായ അഷറഫ് ഗള്‍ഫിലേക്ക് കടന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു.
നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടിയ ദിവസം നാട്ടിലെത്തിയിരുന്ന ഫായിസും അഷറഫും പിറ്റേന്ന് മുംബൈയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും കടന്നു. ഡല്‍ഹിയില്‍ വച്ച് ഫായിസ് കസ്റ്റംസിന്റെ പിടിയിലായി. ഫായിസിനൊപ്പം അഷറഫ് അതേ വിമാനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും അഷറഫിന്റെ പങ്ക് പുറത്തുവരാത്തതിനാല്‍ കസ്റ്റംസ് സംശയിച്ചിരുന്നില്ല.
ഫായിസ് അറസ്റ്റിലായതോടെ അഷറഫ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഫായിസിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളക്കടത്തില്‍ അഷറഫിന്റെ പങ്ക് പുറത്തുവന്നത്. ഇയാളുടെ പാസ്‌പോര്‍ട്ട് നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഗള്‍ഫില്‍ എത്തിയതായി മനസ്സിലായത്. ഇയാള്‍ നാട്ടിലെത്തിയാലുടന്‍ പിടികൂടാനാണ് വിമാനത്താവള അധികൃതര്‍ക്ക് കസ്റ്റംസ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
NEWs,
{[['']]}
Labels:
NEWs
Veruthe Alla Bharya Season 3 4-10-2013 Mazhavil Manorama
Posted by Unknown
Posted on Saturday, October 05, 2013
with No comments
Labels:
Veruthe Alla Bharya Season 3
Pattu Saree 4-10-2013 full Mazhavil Manorama TV Serial
Posted by Unknown
Posted on Friday, October 04, 2013
with No comments
ബിന്ദുവിന്റെ തന്റേടംBharthakkanmarude Srad...
Posted by Unknown
Posted on Friday, October 04, 2013
with No comments
Labels:
TV show
കോഴി വളര്‍ത്തലില്‍ ഒരു വനിതാ വിജയഗാഥ
Posted by Unknown
Posted on Friday, October 04, 2013
with No comments
അമ്മായി തീകൊളുത്തിയ പ്ലസ്‌ടു വിദ്യാര്‍ഥി മരിച്ചു
Posted by Unknown
Posted on Friday, October 04, 2013
with No comments
Kerala tv show and news
അമ്മായി തീകൊളുത്തിയ പ്ലസ്‌ടു വിദ്യാര്‍ഥി മരിച്ചു
തൊടുപുഴ: അമ്മായി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ്‌ടു വിദ്യാര്‍ഥി മരിച്ചു. മുട്ടം കന്യാമല താന്നിച്ചുവട്ടില്‍ (ഒളമറ്റത്തില്‍) രാജു-ലീല ദമ്പതികളുടെ മകന്‍ അമലാ(17)ണ് മരിച്ചത്. ദുരൂഹ സാഹചര്യത്തില്‍ ദേഹത്തു മണ്ണെണ്ണ വീണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ അമലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരിക്കുകയായിരുന്നു. വിദ്യാര്‍ഥിയോട് കൊടുംക്രൂരത കാണിച്ചത് ലീലയുടെ സഹോദരന്റെ ഭാര്യ ലിസിയാണെന്ന് പിന്നീട് വ്യക്‌തമായതോടെ അവരെ പോലീസ് അറസ്‌റ്റ്‌ചെയ്‌ത് റിമാന്‍ഡ് ചെയ്‌തിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് അമലിന്റെ ദേഹത്ത് ലിസി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് അമലിന്റെ മാതാവ് ലീല പോലീസിന് മൊഴി നല്‍കി.
കഴുത്ത് മുതല്‍ അരഭാഗം വരെ എണ്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റ അമലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി എട്ട് മണിയോടെ മരിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. തൊടുപുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌ടു വിദ്യാര്‍ഥിയായ അമല്‍ ക്ലാസ് കഴിഞ്ഞു മടങ്ങുംവഴി വീടിനു മുന്നിലെത്തിയപ്പോള്‍ ലിസി ജാറില്‍ കരുതിയ മണ്ണെണ്ണ അമലിന്റെ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നെന്ന് മൊഴിയില്‍ പറയുന്നു. ലിസിയും മക്കളും നിരന്തരം അമലിനെയും സഹോദരങ്ങളെയും ഉപദ്രവിക്കുമായിരുന്നെന്നും ലീല പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ദേഹത്ത് ഗുരുതരമായി പൊള്ളലേറ്റ ലീല തൊടുപുഴയിലെ ഒരു സ്‌ഥാപനത്തില്‍ ജോലി ചെയ്‌താണ് കുടുംബം പോറ്റുന്നത്. ഭര്‍ത്താവിന് കൂത്താട്ടുകുളത്താണ് ജോലി. പത്തുവര്‍ഷത്തോളമായി ലീലയും മക്കളും ലീലയുടെ പിതാവിനൊപ്പമാണ് താമസിക്കുന്നത്.
ഇതുമൂലം സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. കാഞ്ഞാര്‍ സി.ഐ: പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസാണ് തുടര്‍ നടപടി സ്വീകരിച്ചത്.
NEWs,
{[['']]}
Labels:
NEWs
Dog keeping: പട്ടി വളര്‍ത്തല്‍
Posted by Unknown
Posted on Friday, October 04, 2013
with No comments
സൗദി അറേബ്യയില്‍ സ്വദേശിവല്‍കരണം ശക്‌തമാക്കിയുള്ള നിതാഖാത്ത് സമ്പ്രദായം
Posted by Unknown
Posted on Friday, October 04, 2013
with No comments
വെളളിടിയായി നിതാഖാത്ത് നിയമം
റിയാദ് : സൗദി അറേബ്യയില്‍ സ്വദേശിവല്‍കരണം ശക്‌തമാക്കിയുള്ള നിതാഖാത്ത് സമ്പ്രദായം നടപ്പാക്കുന്നതിനുള്ള അവസാന തീയതി 27 ന് അവസാനിച്ചു . ഇതോടെ പത്തില്‍ താഴെ ആളുകള്‍ ജോലി ചെയ്യുന്ന സ്‌ഥാപനത്തില്‍ ഒരു സൗദി സ്വദേശിയെ ജോലിക്ക് വെക്കണം എന്ന വ്യവസ്‌ഥ പാലിക്കാത്ത എല്ലാ വ്യാപാര സ്‌ഥാപനങ്ങളും അടച്ചു പൂട്ടേണ്ടതായി വരും .
സ്വദേശിവത്‌കരണം നടപ്പാക്കുന്നതിനായി നിതാഖാത്ത് സമ്പ്രദായം അനുസരിച്ച് സ്‌ഥാപനങ്ങളെ നാലു വിഭാമായിട്ടാണ് തിരിച്ചിരിക്കുന്നത്. പച്ച ,നീല ,മഞ്ഞ,ചുവപ്പ് എന്നിങ്ങനെയാണ് ഇത് . തങ്ങളുടെ സ്‌ഥാപനത്തില്‍ സൗദി സ്വദേശികള്‍ക്ക് ജോലി നല്‍കി അവരുടെ പ്രാതിധിനിത്യം ഉറപ്പിച്ചാല്‍ പച്ച വിഭാഗത്തില്‍ ഉള്‍പ്പെടാം. അങ്ങനെയെങ്കില്‍ ആ സ്‌ഥാപനങ്ങള്‍ക്ക് സഹായങ്ങള്‍ തുടര്‍ന്നും ലഭിക്കും . നിയമലംഘനം നടത്തി എന്ന് കണ്ടാല്‍ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തും .
ഇപ്പോള്‍ രാജ്യത്ത് കൂടുതലും ചെറുകിട സ്‌ഥാപനങ്ങള്‍ നടത്തുന്നത് മലയാളികള്‍ അടക്കമുള്ള വിദേശികളാണ് . ഈ നിയമം കര്‍ശനമായതോടെ ഇവര്‍ക്ക് വരും ദിവസങ്ങളില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാം. സൗദി അറേബ്യയില്‍ ഒരു കോടി വിദേശികള്‍ ജോലി നോക്കുന്നതായാണ് സൗദി സര്‍ക്കാര്‍ രേഖയില്‍ ഉള്ളത് . സൗദി പൗരന്മാര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിതഖത്ത് അടക്കമുള്ള നിയമങ്ങള്‍ നേരത്തെ നടപ്പാക്കിയിരുന്നുവെങ്കിലും നിയമഭേദഗതി വരുത്തിയത് കഴിഞ്ഞ ആഴ്‌ച നടന്ന മന്ത്രി സഭാ യോഗത്തിലാണ് . കഴിഞ്ഞ മാസം വരെ സൗദി പൗരന്മാരെ വെക്കാത്ത സ്‌ഥാപനങ്ങള്‍ മൂന്നു ലക്ഷത്തോളം വരുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാളെ വരെ സമയം അനുവദിച്ചത് .
നടപടി ശക്‌തമായാല്‍ രണ്ടര ലക്ഷം ചെറുകിട വ്യാപാര സ്‌ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലി നക്ഷ്‌ടമാകും . മലയാളികള്‍ ഏറെ ജോലി ചെയ്യുന്നതും ഇങ്ങനെ ഉള്ള സ്‌ഥാപനങ്ങളിലാണ് . മലയാളികള്‍ സ്വന്തമായി നടത്തുന്ന ചെറുകിട സ്‌ഥാപനങ്ങളില്‍ പ്രധാനമായും തുണിക്കടകള്‍ ,ഹോട്ടലുകള്‍ ,മീന്‍ കട ,വര്‍ക്ക് ഷോപ്പ് , എ സി സ്‌പെയര്‍ പാര്‍ട്‌സ് , വാച്ച് കോസ് മെറ്റിക്‌സ് കടകള്‍ എന്നിവടങ്ങളില്‍ കൂടുതലും പത്തില്‍ താഴെ പേര്‍ ജോലി നോക്കുന്നത് .
സൗദിവത്‌കരണം നടപ്പാക്കാത്ത സ്‌ഥാപനങ്ങളെ ചുവപ്പ് പട്ടികയില്‍പ്പെടുത്തും . പിന്നീട് തൊഴിലാളികളുടെ ജോലി ചെയ്യുന്നതിനുള്ള പെര്‍മിറ്റ് പുതുക്കാനോ സൗദിയില്‍ താമസിക്കുന്നതിനുള്ള രേഖയായ ഇഖാമ പുതുക്കുന്നതിനോ സാധിക്കില്ല . ഇപ്പോള്‍ രാജ്യത്ത് ഫ്രീ വിസയില്‍ എത്തി സ്‌പോണ്‍സരുടെ കീഴില്‍ നിന്നും മാറി മറ്റു ജോലി നോക്കുന്നവരെയും ഉംറ വിസയില്‍ എത്തി അനധികൃതമായി അലഞ്ഞു തിരിഞ്ഞ് ജോലി നോക്കുന്നവരെയും പിടികൂടി നാട് കടത്തല്‍ (തര്‍ഹീല്‍ )വഴി നാട്ടിലേക്ക് കയറ്റി വിടാന്‍ നടത്തുന്ന പരിശോധനയിലും മലയാളികള്‍ അടക്കം നുറുകണക്കിനു ആളുകളാണ് നിയമ പാലകരുടെ പിടിയിലകപെടുന്നത് . ഇങ്ങനെ പിടിക്കപെട്ടാല്‍ ഇതിന്റെ ചിലവും സ്വയം വഹിക്കണമെന്നാണ് നിയമ വ്യവസ്‌ഥ .
പോലീസിന്റെയും ,പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെപരിശോധനയില്‍ പിടികുടിയാല്‍ സ്‌ഥാപനങ്ങള്‍ പൂട്ടി നാടുകടത്തും എന്നുള്ളതിനാല്‍ പല വ്യാപാര സ്‌ഥാപനങ്ങലും അടച്ചിട്ടിരിക്കുകയാണ് . വിദേശികള്‍ മുറിക്ക് പുറത്തിറങ്ങാന്‍ പോലും മടിക്കുകയാണ് . പുതിയ ഈ നിയമം മലയാളികളെ അടക്കമുള്ള വിദേശികളെ അലട്ടുകയാണ് . ബിനാമി ബിസിനസുകള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ സമ്പാദ്യങ്ങള്‍ നഷ്‌ടമാകുമോ എന്നും ഭയക്കുന്നുണ്ട് .
NEWs,
{[['']]}
Labels:
NEWs
Peelithirumudi - Hindu Devotional - Lord Krishna - Radhika Thilak
Posted by Unknown
Posted on Friday, October 04, 2013
with No comments
റിക്രൂട്ട്‌മെന്റ് കേസ്: 3 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; 10 പ്രതികള്‍ക്ക് ജീവപര്യന്തം
Posted by Unknown
Posted on Friday, October 04, 2013
with No comments
റിക്രൂട്ട്‌മെന്റ് കേസ്: 3 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; 10 പ്രതികള്‍ക്ക് ജീവപര്യന്തം
കൊച്ചി: രാജ്യം ഉറ്റുനോക്കിയ കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മൂന്നു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. പ്രതികളെല്ലാം 50,000 രൂപ വീതം പിഴയും നല്‍കണം. കേസിലെ പതിനഞ്ചാം പ്രതി അബ്ദുള്‍ ജബ്ബാര്‍, ഇരുപത്തിമൂന്നാം പ്രതി സര്‍ഫറാസ് നവാസ്, പതിനാറാം പ്രതി സാബിര്‍ പി.ബുഹാരി എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. മൂന്നാം പ്രതി തടിയന്റവീട നസീര്‍ നിലവില്‍ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ജീവപര്യന്തം അനുഭവിച്ചു വരികയാണ്. ഈ ശിക്ഷ തീരുന്ന മുറയ്ക്ക് പുതിയ ശിക്ഷ അനുഭവിക്കണം. ഇതോടെ ഫലത്തില്‍ നസീറിനും ഇരട്ട ജീവപര്യന്തമായി.
കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എസ്.വിജയകുമാറാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ രാജ്യത്തിനെതിരായി യുദ്ധം ചെയ്തുവെന്നും ഇവര്‍ ഒരു തരത്തിലുള്ള കരുണയ്ക്കും അര്‍ഹരല്ലെന്നും വിധി പ്രഖ്യാപിക്കവേ കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതികള്‍ ഭീഷണിയുയര്‍ത്തി. മതപഠന ക്‌ലാസിന്റെ മറവില്‍ തീവ്രവാദം വളര്‍ത്തി. വലിയ തോതിലുള്ള കുറ്റമാണ് ഇവര്‍ ചെയ്തത്. സമൂഹത്തിലെ മറ്റുള്ളവര്‍ക്കും പാഠമാകുന്ന ശിക്ഷ തന്നെ നല്‍കുന്നുവെന്നും ജഡ്ജി വ്യക്തമാക്കി. പ്രതികളെ ജയിലില്‍ നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്നും മാനസാന്തരമുണ്ടായാല്‍ സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും കോടതി നിരീക്ഷിച്ചു.
അബ്ദുള്‍ ജബ്ബാറിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി നിരസിച്ചു. ശിക്ഷയില്‍ ഇളവ് നല്‍കണ പ്രതികളുടെ ആവശ്യവും കോടതി തള്ളി. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ജലീല്‍, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതികളായ കാവഞ്ചേരി മുട്ടന്നൂര്‍ തായാട്ടില്‍ അബ്ദുള്‍ ജബ്ബാര്‍, പെരുമ്പാവൂര്‍ സാബിര്‍ പി. ബുഹാരി സാബിര്‍, പള്ളിക്കര സര്‍ഫറാസ് നവാസ്, അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ പ്രതിയായ സത്താര്‍ഭായി എന്ന പെരുവള്ളൂര്‍ സൈനുദീന്‍, അണ്ടത്തോട് ചാന്തിന്റവിട എം.എച്ച്. ഫസല്‍, മൗവഞ്ചേരി മുതുകുറ്റി പി. മുജീബ്, തയ്ിയല്‍ പൗണ്ട് വളപ്പ് ഷഫാസ്, കളമശേരി കൂനംതൈ ഫിറോസ്, കൊട്ടാരത്ത് മൗത്താരക്കണ്ടി മുഹമ്മദ് നവാസ്, വയനാട് പടിഞ്ഞാറെത്തറ പതുണ്ടന്‍വീട്ടില്‍ ഇബ്രാഹിം മൗലവി, പരപ്പനങ്ങാടി ഉമ്മര്‍ ഫാറൂഖ് എന്നിവരെയാണ് ശിക്ഷിച്ചത്.
കേരളത്തില്‍ നിന്ന് യുവാക്കളെ തീവ്രവാദത്തിന് റിക്രൂട്ട് ചെയ്തത് നസീറായിരുന്നു. ഇതിനുള്ള പണം എത്തിച്ചു നല്‍കിയത് സര്‍ഫറാസ് നവാസായിരുന്നു. പാകിസ്താനിലേക്കള തീവ്രവാദികള്‍ക്ക് കടക്കാന്‍ വിദേശത്തുനിന്ന് പണം എത്തിച്ചതും തടിയന്റവിട നസീറിനെ ബംഗ്ലാദേശിലേക്ക് കടക്കാന്‍ സഹായിച്ചതും നവാസായിരുന്നു. കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റുവെങ്കിലും രക്ഷപ്പെട്ടയാളാണ് ജബ്ബാര്‍. ജബ്ബാറിനെ ചികിത്സിക്കുകയും ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും ചെയ്ത പ്രതിയാണ് സബീര്‍ ബുഹാരി.
ദേശവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ പാക് അധീനകാശ്മീരിലേക്ക് റിക്രൂട്ട് ചെയ്തതിന് എടക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. പാകിസ്താന്‍കാരനായ ലഷ്‌കറെ തോയ്ബ കമാന്‍ഡര്‍ വാലി എന്ന അബ്ദുള്‍ ഖാദര്‍ രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്നാണ് എന്‍.ഐ.എ. കുറ്റപത്രത്തില്‍ പറയുന്നത്.
2006 മുതല്‍ 2008 വരെ കേരളത്തില്‍ വിവിധ ഇടങ്ങളിലായി നടന്ന തൊരീക്കത്ത് ക്ലാസുകളിലൂടെ ഇതിനു വഴിയൊരുക്കി. ഇതിനായി പള്ളിക്കര സ്വദേശി സര്‍ഫറാസ് നവാസ്, കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ എന്നിവര്‍ക്ക് ബംഗ്ലാദേശിലെ ഹവാല ഏജന്റ് സാഹിദ് വഴി കേരളത്തില്‍ പണമെത്തിച്ചു.കണ്ണൂര്‍ തയ്യില്‍ തൈക്കണ്ടി ഫയാസ്, തായത്തരു മുഴത്തടം അറഫയില്‍ ഫാരിസ്, പരപ്പനങ്ങാടി ആലുങ്കല്‍ ബീച്ച് കോയസാന്‍ കാനകത്ത്, എറണാകുളം വെണ്ണല കൊടുവേലിപ്പറപ്പില്‍ വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസിന്‍, കാവഞ്ചേരി അബ്ദുള്‍ ജബ്ബാര്‍ എന്നിവരെ ആയുധ പരിശീലനത്തിനായി റിക്രൂട്ട് ചെയ്തു. ഇവര്‍ക്കു കാശ്മീരിലെ കുപ്‌വാരയില്‍വച്ച് ആയുധ പരിശീലനം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കി കാശ്മീര്‍ വഴി മടങ്ങുന്നതിനിടെസൈന്യത്തില്‍ കണ്ണില്‍പെടുകയും ഒക്‌ടോബര്‍ 24 മുതല്‍ 26 വരെ നടന്ന ഏറ്റുമുട്ടലില്‍ നാലു യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇതോടെയാണ് തീവ്രവാദ കേസുകളില്‍ മലയാളി യുവാക്കള്‍ ഉള്‍പ്പെട്ടതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് എടയ്ക്കാണ് പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഫയാസും തടിയന്റവിട നസീറും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖ പോലീസിനു ലഭിച്ചു. തീവ്രവാദികള്‍ കാശ്മീരിലേക്കുള്ള യാത്രമധ്യേ ഡല്‍ഹിയില്‍ താമസിച്ചതിന്റെ രേഖയും കണ്ടെടുത്തു. നസീര്‍ പണമയച്ചതിന്റെ രേഖയും കണ്ടെടുത്തിരുന്നു. കേസിന്റെ സ്വഭാവം മനസ്സിലാക്കി എന്‍ഐഎയ്ക്ക് കൈമാറി. തടിയന്റവിട നസീറിനെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് എന്‍ഐഎ പിടികൂടിയതോടെയാണ് കേസിന്റെ സ്വഭാവം കൂടുതല്‍ വ്യക്തമായത്. കൂടാതെ മൂന്ന് പ്രതികള്‍ കീഴടങ്ങുകയും ഇവരുടെ മൊഴിയും ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികരുടെ മൊഴികളും നിര്‍ണ്ണായകമായി. 2012 ഫെബ്രുവരിയിലാണ് എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങിയത്. 186 സാക്ഷികളെ എന്‍ഐഎ ഹാജരാക്കി.
കാശ്മീരിലെ കുപ്പ്‌വാര പ്രവിശ്യയിലെ ലോലാബില്‍ 2008 ഒക്‌ടോബര്‍ 24മുതല്‍ 26 വരെയുണ്ടായ ഏറ്റുമുട്ടലില്‍ നാലുമലയാളികളടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ ഏറ്റമുട്ടലില്‍ പങ്കെടുത്ത അബ്ദുല്‍ ജബ്ബാറിനെതിരെ രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തെന്ന കുറ്റമാണ് കൊച്ചി എന്‍ഐഎ കോടതി ചുമത്തിയത്.
കണ്ണൂര്‍ സിറ്റി സ്വദേശി മുഹമ്മദ് നൈനാര്‍, കറുകപ്പള്ളി റസാഖ് മന്‍സില്‍ ഉള്ളാട്ടില്‍ വീട്ടില്‍ ബദറുദീന്‍, കുന്നത്തുനാട് പി.കെ. അനസ്, പനയപ്പള്ളി അബ്ദുള്‍ ഹമീദ്, ആനയിടുക്ക് ഷെനീജ് എന്നിവരെ കഴിഞ്ഞ ദിവസം വെറുതേവിട്ടു.
ആകെ 24 പ്രതികളുള്ള കേസില്‍ നാലുപേര്‍ കാശ്മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍കാരന്‍ വാലി അബ്ദുള്‍ റഹിമാന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ എന്നീ പ്രതികളെ പിടികൂടാനായില്ല. ഇവരെ ഒഴിവാക്കി ബാക്കി 18 പേരുടെ വിചാരണയാണു നടന്നത്. സുരക്ഷാകാരണങ്ങളാല്‍ ഇവരുടെ രഹസ്യവിചാരണയാണു നടത്തിയത്.
-
NEWs,
{[['']]}
Labels:
NEWs
ബിസിനസ് വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ക്കിതാ വിജയിച്ച ചില തന്ത്രങ്ങള്‍
Posted by Unknown
Posted on Friday, October 04, 2013
with No comments
Kerala tv show and newsബിസിനസ് വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ക്കിതാ വിജയിച്ച ചില തന്ത്രങ്ങള്‍
ഇന്നത്തെ സാഹചര്യത്തില്‍ ഏത് ബിസിനസുകാരനും സ്വീകരിക്കാവുന്ന ഉപദേശമാണിത്. ചൈനീസ് ഭാഷയില്‍ പ്രതിസന്ധി രണ്ട് യഥാര്‍ത്ഥ്യങ്ങളുടെ സങ്കലനമാണ്. ഒന്ന് അപകടം, മറ്റൊന്ന് അവസരം.
മത്സരാധിഷ്ഠിതമായ ഇന്നത്തെ സാഹചര്യങ്ങളില്‍ ബിസിനസ് രംഗത്ത് വെല്ലുവിളികള്‍ ഉയരുകയെന്നത് സാധാരണ സംഭവം മാത്രമാണ്. വലുപ്പചെറുപ്പ ഭേദമില്ലാതെ ഓരോ സംരംഭവും സംരംഭകനും വ്യത്യസ്ത ഘട്ടങ്ങളില്‍ വെല്ലുവിളികളെ നേരിടേണ്ടിയും വരുന്നുണ്ട്. മുന്നിലുള്ള പ്രതിസന്ധി എന്താണെന്ന് തിരിച്ചറിഞ്ഞ്, അത് അംഗീകരിച്ച്, ഫലപ്രദമായ നടപടികളിലൂടെ അതിനെ മറികടന്ന് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയെന്നതാണ് ഈ ഘട്ടത്തില്‍ ദീര്‍ഘകാല നിലനില്‍പ്പ് കാംക്ഷിക്കുന്ന ബിസിനസുകാര്‍ ചെയ്യേണ്ടത്.
ഒരു പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെങ്കില്‍ ആദ്യം വേണ്ടത് പ്രശ്‌നം ഉണ്ടെന്ന് അംഗീകരിക്കുകയാണ്. പ്രതിസന്ധിയുണ്ടെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാതെ അതിനെ മറികടക്കാന്‍ സാധിക്കില്ല. രാജ്യാന്തര വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ കാര്യം തന്നെയെടുക്കാം. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ 2010ല്‍ യു.എസ് കോണ്‍ഗ്രസിനോടും അമേരിക്കയിലെ ടൊയോട്ട വാഹന ഉടമകളോടും പരസ്യമായി അവര്‍ മാപ്പുപറയേണ്ടി വന്നു. ഭാവിയില്‍ ഇത്തരമൊരു കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അവര്‍ പൊതുസമൂഹത്തിന് ഉറപ്പും നല്‍കി. ഇത് ടൊയോട്ടയെ കുറച്ചൊന്നുമല്ല ഉലച്ചത്. ഈ സംഭവത്തിനുശേഷം ടീം ടൊയോട്ട ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. തെറ്റില്‍ നിന്ന് പാഠം പഠിച്ചു. ഈ വര്‍ഷാദ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കള്‍ എന്ന സ്ഥാനം അവര്‍ തിരിച്ചുപിടിച്ചു.
വിജയത്തിന്റെ പടവുകള്‍ കയറിക്കൊണ്ടിരിക്കുന്ന കാലത്തേക്കാള്‍ ഏറെ കാര്യങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടം സംരംഭകരെ പഠിപ്പിക്കുന്നുണ്ട്. വിജയത്തേക്കാള്‍ മികച്ച അധ്യാപകന്‍ പ്രതിസന്ധിയാണെന്ന് ചുരുക്കം. ബിസിനസില്‍ അതുവരെ നടന്ന് ശീലിച്ച വഴികളില്‍ നിന്നുള്ള അടിമുടി മാറ്റമാണ് പ്രതിസന്ധി ഘട്ടം ആവശ്യപ്പെടുന്നത്. ബിസിനസിന്റെ അടിസ്ഥാന ശിലകള്‍ തന്നെ പുനരവലോകനത്തിന് വിധേയമാക്കപ്പെടേണ്ടി വരും. ഒരുപക്ഷേ ഇതെല്ലാം വലിയൊരു കുതിച്ചുചാട്ടത്തിന് വഴിവെച്ചേക്കാം.
ഓട്ടോമൊബില്‍, എഫ്.എം.സി.ജി, ഇന്‍ഷുറന്‍സ്, ടെലികോം തുടങ്ങി സര്‍വ മേഖലയിലും തളര്‍ച്ചയുടെ സൂചനകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇതിനിടയിലും ചില സ്മാര്‍ട്ട് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍ സ്മാര്‍ട്ട് നീ്ക്കങ്ങളിലൂടെ വിപണിയില്‍ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. അവര്‍ പരീക്ഷിക്കുന്ന തന്ത്രങ്ങള്‍ പലതും കാലത്തിന്റെ ഉരകല്ലില്‍ മാറ്റുരച്ച് മൂല്യം തെളിയിച്ചവയുമാണ്.
കടുത്ത വെല്ലുവിളി = കടുത്ത നടപടി
ഓഗസ്റ്റില്‍ ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി 26,000 പരിപാടികളാണ് സംഘടിപ്പിച്ചത്. എല്ലാം ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളവ. എക്‌സ്‌ചേഞ്ച് മേളകള്‍, ഫിനാന്‍സ് ലഭ്യമാക്കുന്നതിനുള്ള ക്യാംപുകള്‍, എയര്‍ കണ്ടീഷണര്‍ ചെക്കപ്പ് ക്യാംപുകള്‍ അങ്ങനെ പലവിധത്തിലുള്ള പരിപാടികളിലൂടെ മാരുതിയുടെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു. മാരുതി കാര്‍ വാങ്ങാന്‍ സാധ്യതയുള്ള ഓരോ ഉപഭോക്താവിലേക്കും എത്തുക. അവരുടെ ഉള്ളിലെ മോഹത്തെ ഊതിക്കാച്ചി അവരെ വാങ്ങലുകാരാക്കുക. 'കടുത്ത വെല്ലുവിളി ഉയരുന്ന ഘട്ടങ്ങള്‍ കടുത്ത നടപടികള്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭം കൂടിയാണ്. ഓഫീസിലിരുന്നുകൊണ്ട് ഞങ്ങള്‍ക്ക് കാര്‍ വില്‍ക്കാന്‍ സാധിക്കില്ല,' വിപണിയിലെ വെല്ലുവിളി തിരിച്ചറിഞ്ഞ് ആഴ്ചയില്‍ ഏഴ് ദിവസവും കഠിനമായി അധ്വാനിക്കുന്ന മാരുതിയുടെ വിപണന വിഭാഗം മേധാവി മായാങ്ക് പരീഖ് പറയുന്നു.
സാമ്പത്തിക രംഗത്തെ പ്രതിസന്ധി വിലക്കയറ്റത്തിന് ഇടയാക്കി എന്നു മാത്രമല്ല ജോലി സ്ഥിരതയെ കൂടി പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇത് ഉപഭോക്താക്കളുടെ ആത്മവിശ്വാസം കെടുത്തിയിരിക്കുകയാണ്. പണം ചെലവിടാന്‍ ഉപഭോക്താവ് മടിച്ചതോടെ ഇലക്്‌ട്രോണിക്‌സ്, ഓട്ടോമൊബീല്‍ രംഗങ്ങളില്‍ വില്‍പ്പന അവതാളത്തിലായി. ഇന്ത്യന്‍ ഉപഭോക്താവിന്റെ മനസ് പഠിച്ചെടുത്തിട്ടുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് സി.ഇ.ഒ കിഷോര്‍ ബിയാനിയെ പോലുള്ളവര്‍ ഈ സമയത്ത് ബിസിനസുകാര്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുപോകണമെന്ന ഉപദേശമാണ് നല്‍കുന്നത്. 'അഗ്രസീവായി മുന്നേറേണ്ട സമയമാണിത്. മാര്‍ക്കറ്റിംഗ് രംഗത്തുള്ളവര്‍ ശാന്തരായി ഇരുന്നാല്‍ ഉപഭോക്താവും തണുപ്പനാകും,' കിഷോര്‍ ബിയാനി മുന്നറിയിപ്പ് തരുന്നു. അപ്പോള്‍ വിപണിയില്‍ നിന്ന് മുഖം തിരിച്ച് തണുപ്പന്മാരായി ഇരിക്കുന്ന ഉപഭോക്താവിനെ പ്രേരിപ്പിച്ച് വിപണനം നടത്താന്‍ എന്ത് നടപടി സ്വീകരിക്കണം? ഇതാ ചില വിജയതന്ത്രങ്ങള്‍.
നിഷ് (niche) മാര്‍ക്കറ്റുകള്‍ കണ്ടെത്തുക
പൊതുവിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വിപണന തന്ത്രങ്ങള്‍ക്ക് പുറമേ പ്രത്യക്ഷമായി വില്‍പ്പനയില്‍ മുന്നേറ്റം കൊയ്യാന്‍ ഉപകരിക്കുന്ന ചില പ്രത്യേക തന്ത്രങ്ങള്‍ ഇക്കാലത്ത് കമ്പനികള്‍ സ്വീകരിക്കുന്നുണ്ട്. അതുവരെ വന്‍തോതില്‍ ചൂഷണം ചെയ്യപ്പെടാത്ത വിപണിയിലേക്ക്, സവിശേഷമായ തന്ത്രങ്ങളോടെ കടക്കുകയെന്നതാണ് അതിലൊന്ന്. താരതമ്യേന ചുരുങ്ങിയ ചെലവില്‍ കാര്യമായ വില്‍പ്പന ഇതിലൂടെ കമ്പനികള്‍ നേടിയെടുക്കുന്നുമുണ്ട്.
മാരുതി അവരുടെ വിപുലമായ ശൃംഖലയുടെ കഴിവും വൈദഗ്ധ്യവും ഇത്തരത്തിലുള്ള നിഷ് മാര്‍ക്കറ്റിംഗിനായി വിനിയോഗിക്കുന്നുണ്ട്. നിലവിലുള്ള സാഹചര്യങ്ങള്‍ വിശകലനം ചെയ്തു കൂടിയാണ് ഇവര്‍ തന്ത്രങ്ങള്‍ മെനയുന്നത്. ഉദാഹരണത്തിന് ഗുജറാത്തിലെ ജാം നഗറില്‍ പരുത്തി, നിലക്കടല കര്‍ഷകര്‍ക്ക് ഈ സീസണില്‍ മികച്ച വിളവാണ് ല‘ിച്ചത്. ഉയര്‍ന്ന വിലയും ലഭിച്ചു. ഈ സാഹചര്യം മുതലെടുക്കാന്‍ ഈ മേഖലയില്‍ മാരുതി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. അവിടത്തെ ഉപഭോക്താവിന് അനുയോജ്യമായ മോഡല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. സമാനമായ തന്ത്രമാണ് വോഡഫോണ്‍ മുംബൈയിലെ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ പ്രയോഗിച്ചത്. തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഇവര്‍ ഒരുക്കി.
ഗോദ്‌റെജ് കമ്പനി തന്ത്രം മാറ്റി തങ്ങളുടെ ഒരു ഉല്‍പ്പന്നം കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചതും ഇക്കാലത്താണ്. ഗോദ്‌റെജിന്റെ റൂം, കാര്‍ ഫ്രഷ്‌നര്‍ ഒരു എഫ്.എം.സി.ജി ഉല്‍പ്പന്നമായാണ് പ്രാരംഭ ഘട്ടത്തില്‍ വില്‍പ്പന നടത്തിയത്. എന്നാല്‍ അവരുടെ വിപണി പഠനത്തില്‍ നിന്ന് ഹോം കെയറും കാര്‍ കെയറും വ്യത്യസ്ത മേഖലകളാണെന്ന് തിരിച്ചറിഞ്ഞു. മാത്രമല്ല, കാറുടമകള്‍ കാര്‍ ആക്്‌സസറീസ് വില്‍പ്പന നടത്തുന്ന ഷോപ്പുകളില്‍ ഏറെ സമയം ചെലവിടുന്നവരാണെന്നും കണ്ടെത്തി. ഇതോടെ കാര്‍ ഫ്രഷ്‌നര്‍ കാര്‍ ആക്‌സസറീസ് ഷോറൂമുകളിലൂടെ വില്‍പ്പന നടത്തുന്നതിന് പ്രത്യേക വിഭാഗം രൂപീകരിച്ചു.
മികച്ച തന്ത്രത്തിനായി ഉപഭോക്താക്കളിലേക്ക്
ഗോദ്‌റെജ് കാര്‍ ഫ്രഷ്‌നറുടെ വില്‍പ്പനക്കായി ശരിയായ വിപണനശൃംഖല തെരഞ്ഞെടുത്തത് വെറുമൊരു ഉള്‍വിളിയുടെ പുറത്തല്ല. അതിനായി അവര്‍ സംസാരിച്ചത് ഒട്ടനവധി ഉപഭോക്താക്കളോടാണ്. ഇതിനായി ഇവര്‍ക്ക് കൃത്യമായ ആസൂത്രണം തന്നെയുണ്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ ഗോദ്‌റെജിന്റെ അഞ്ച് ജീവനക്കാര്‍ അടങ്ങുന്ന ടീം ആഴ്ചയില്‍ 100 ഉപഭോക്താക്കളെ കണ്ടിരിക്കണമെന്ന് ഇവര്‍ നിര്‍ദേശിച്ചു. കണ്‍ക്വസ്റ്റ് എന്ന ഈ പരിപാടിയിലൂടെ ഉപഭോക്താവില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇവര്‍ ശാസ്ത്രീയമായി അപഗ്രഥിച്ച് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയുകയായിരുന്നു.
ഉപഭോക്താവിന്റെ ഉള്ളറിയാന്‍ പ്രമുഖ കമ്പനികള്‍ നേരിട്ട് വിപണിയിലേക്ക് ഇറങ്ങിയതിനും കാരണമുണ്ട്. ഇത്തരത്തില്‍ ഉപഭോക്തൃസര്‍വേ നടത്തുന്ന ഏജന്‍സികള്‍ എടുക്കുന്ന വിവരങ്ങള്‍ പലകൈമറിഞ്ഞ് ഡാറ്റ രൂപത്തിലാണ് കമ്പനികള്‍ക്ക് മുന്നിലെത്തുന്നത്. ഉപഭോക്താവിന്റെ വികാരവിചാരങ്ങള്‍ ഇതില്‍ അപ്പാടെ പ്രതിഫലിക്കണമെന്നില്ല. എന്നാല്‍ ജീവനക്കാര്‍ നേരിട്ട് ഉപഭോക്താവുമായി സംവദിക്കുമ്പോള്‍ ഉപഭോക്താവിന്റെ ഉള്‍ത്തുടിപ്പ് കൃത്യമായി അറിയാന്‍ സാധിക്കും. ഉല്‍പ്പന്ന രൂപകല്‍പ്പനയിലും വിപണന തന്ത്രങ്ങളിലും ഇത് അനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും പറ്റും.
ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുമായി സംവദിക്കുന്നവര്‍ ഏറ്റവും മികച്ച മാര്‍ക്കറ്റിംഗ് തന്ത്രം മെനയുന്നു. മൊബീല്‍ സേവനദാതാക്കളായ ഐഡിയ, ആക്‌സിസ് ബാങ്ക് തുടങ്ങിയവരെല്ലാം കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്താനും പുതിയ ഉപഭോക്തൃശ്രേണി വികസിപ്പിച്ചെടുക്കാനും ബഹുമുഖ തന്ത്രങ്ങളാണ് പയറ്റുന്നത്.
ആക്‌സിസ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക ഉല്‍പ്പന്നമായ പ്രിവിലേജ് എക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ചെക്കപ്പ്, അടിയന്തിര മെഡിക്കല്‍ സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ കാര്‍ഡ്, പഴയകാല ചലച്ചിത്രഗാനങ്ങളുടെ സിഡി എന്നിവയെല്ലാം നല്‍കുന്നു. ''ബാങ്കിംഗ് മേഖലയില്‍ പുതിയ ഒരു ഉല്‍പ്പന്നം വില്‍ക്കുകയല്ല പ്രധാനം ഉപഭോക്താവുമായി മികച്ച ബന്ധം പടുത്തുയര്‍ത്തുകയാണ്,'' ആക്‌സിസ് ബാങ്കിന്റെ വിപണന വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മനീഷ് ലാത്ത് പറയുന്നു.
വില്‍പ്പനക്കാരെ പ്രോത്സാഹിപ്പിക്കുക
ഏത് ബിസിനസുകാരനും ആത്യന്തികമായി ലക്ഷ്യമിടുന്നത് ഉപഭോക്താവിനെയാണ്. എന്നാല്‍ എല്ലാ ഉപഭോക്താവിലേക്കും നേരിട്ട് കടന്നുചെല്ലാന്‍ സാധിക്കില്ല. ഇതിനിടയില്‍ ഒരു ഇടനിലക്കാരന്‍, ഡിസ്ട്രിബ്യൂട്ടര്‍ അല്ലെങ്കില്‍ റീറ്റെയ്‌ലര്‍ ഉണ്ടാകും. ഇവര്‍ എങ്ങനെ ഒരു ഉല്‍പ്പന്നത്തെ പിന്തുണയ്ക്കുന്നുവെന്നതും ഇക്കാലത്ത് നിര്‍ണായകമാണ്. ഇലക്ട്രോണിക്‌സ് വിപണിയിലേക്ക് നോക്കൂ. ഓരോ വിഭാഗത്തിലും ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ കാണും. ഇവ തമ്മില്‍ കാര്യമായ അന്തരവുമില്ല. അപ്പോള്‍ അന്തിമ തീരുമാനത്തിന് ഉപഭോക്താവ് വില്‍പ്പനക്കാരന്റെ വാക്കുകള്‍ ശ്രവിക്കും. ഈ ഘട്ടത്തില്‍ ഏത് ഉല്‍പ്പന്നത്തെ വില്‍പ്പനക്കാരന്‍ പിന്തുണയ്ക്കുന്നുവോ അതാകും ഉപഭോക്താവ് വാങ്ങുന്നത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് കമ്പനികള്‍ വില്‍പ്പനക്കാര്‍ക്ക് വ്യത്യസ്തമായ ഇന്‍സെന്റീവുകളാണ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ എയര്‍സെല്‍ ലക്ഷ്യമിട്ടത് തങ്ങളുടെ വിപണനക്കാരുടെ ഭാര്യമാരെയാണ്. ഏറ്റവും കൂടുതല്‍ എയര്‍സെല്‍ കണക്ഷന്‍ വില്‍ക്കുന്ന ഡീലറുടെ ഭാര്യയ്ക്ക് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചത് ഹ്യുണ്ടായ് സാന്‍ട്രോ കാര്‍. രണ്ടാംസ്ഥാനത്തെത്തുന്നയാള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയെ നേരില്‍ കാണാനുള്ള അവസരം ലഭിക്കും. ''സാമ്പത്തിക പ്രതിസന്ധിയുള്ള കാലത്ത് നിങ്ങളുടെ വിപണന ശൃംഖലയിലുള്ളവര്‍ നിങ്ങളുടെ ബിസിനസിനെ സുദൃഢമായി പിന്തുണയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്,'' ഡിഷ് ടിവി ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സലില്‍ കപൂര്‍ പറയുന്നു. ഡിഷ് ടിവിയുടെ 48,000 ഡീലര്‍മാരില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 7,000ത്തോളം പേരെ കമ്പനി മേധാവികള്‍ നേരില്‍ കണ്ടതും അടുത്തിടെയാണ്. ''ഡീലര്‍മാരുടെ പ്രശ്‌നങ്ങള്‍ നാം പരിഹരിച്ച് നല്‍കിയാല്‍ അവര്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോയിക്കൊള്ളും,'' ബാലാജി വേഫേഴ്‌സിന്റെ ചന്തു വിരാനി പറയുന്നു.
ഗ്രാമങ്ങളിലേക്ക് പോകാം
വളര്‍ച്ച; അതുമാത്രമാണിപ്പോള്‍ കമ്പനി സാരഥികളുടെ മനസിലുള്ള മന്ത്രം. എന്നാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്താണെങ്കില്‍ പ്രതിസന്ധിയുടെ പുകമഞ്ഞാണ്. തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത, രൂപയുടെ മൂല്യത്തിലെ ഇടിവ് എന്നിവയെല്ലാം പക്ഷേ ആശങ്കയിലാഴ്ത്തുന്നത് നഗരപ്രദേശത്ത് വസിക്കുന്നവരെയാണ്. പകുതി പ്രശ്‌നവും പൊതുവേയുള്ള വിപണി വികാരത്തിന്റെ പുറത്തുള്ളതാണെന്ന വിലയിരുത്തലും കമ്പനി മേധാവികള്‍ നടത്തുന്നുണ്ട്. ഗ്രാമീണ ജനതയില്‍ ഭൂരിഭാഗവും ഇത്തരം സാമ്പത്തിക വാര്‍ത്തകള്‍ വിശകലനം ചെയ്യുന്നില്ല. അവര്‍ക്ക് അതുകൊണ്ട് ആശങ്കകളുമില്ല. പൊതുവേ ഇന്ത്യയില്‍ മികച്ച കാര്‍ഷികോല്‍പ്പാദനമാണ് ഈ സീസണില്‍ ലഭിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലയും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് ജീവിത നിലവാരം ഉയര്‍ത്താനുതകുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ക്രയശേഷിയുമുണ്ട്. ഈ വിപണി കണ്ടറിഞ്ഞ കമ്പനികള്‍ റൂറല്‍ മാര്‍ക്കറ്റില്‍ വന്‍ വളര്‍ച്ച നേടുമെന്ന പ്രതീക്ഷയാണ് പങ്കുവെയ്ക്കുന്നത്.
മാരുതി അടുത്തിടെ ഇന്ത്യയില്‍ 300 ഓളം റൂറല്‍ മാര്‍ക്കറ്റുകളാണ് കണ്ടെത്തിയതെന്ന് മാരുതിയുടെ മായാങ്ക് പരീഖ് പറയുന്നു. പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍, ജയ്പൂരിലെ പിഞ്ഞാണ്‍ പാത്രനിര്‍മാതാക്കള്‍, ഗുജറാത്തിലെ മരക്കച്ചവടക്കാര്‍, തമിഴ്‌നാട്ടിലെ മഞ്ഞള്‍ കര്‍ഷകര്‍, ഹൈദരാബാദിലെ ഗ്രാനൈറ്റ് പോളീഷര്‍മാര്‍, ബീഹാറിലെ മധുബനി പെയ്ന്റര്‍മാര്‍, സോനാപെട്ടിലെ നട്ട്, ബോള്‍ട്ട് നിര്‍മാതാക്കള്‍ എന്നിങ്ങനെ ക്രയശേഷിയുള്ള എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ബാധിക്കാത്ത വിഭാഗത്തെ കേന്ദ്രീകരിച്ച് നടത്തിയ മാരുതിയുടെ നീക്കങ്ങള്‍ ആഭ്യന്തര വിപണിയുടെ 10 ശതമാനത്തോളം ഈ രംഗങ്ങളില്‍ നിന്നെല്ലാം സമാഹരിക്കാന്‍ സഹായിച്ചു.
2013 ഓഗസ്തില്‍ നീല്‍സണ്‍ നടത്തിയ 'India: Boom or Bust' എന്ന പഠനത്തില്‍ 2012ല്‍ ഇന്ത്യയില്‍ തുറന്ന നാല് ലക്ഷം പുതിയ ഷോറൂമുകളില്‍ 70 ശതമാനത്തിലേറെ ഗ്രാമപ്രദേശങ്ങളിലാണെന്ന് പറയുന്നു. കമ്പനികള്‍ ഗ്രാമപ്രദേശങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ അവര്‍ അവിടെ അവതരിപ്പിക്കുന്ന ഉല്‍പ്പന്നശ്രേണിയിലും വ്യത്യസ്്തത കൊണ്ടുവരുന്നുണ്ട്. എന്‍ട്രി ലെവല്‍ സാഷെ പായ്ക്കറ്റുകള്‍ക്ക് പകരം ഇടത്തരം റേഞ്ചിലുള്ള വലിയ പായ്ക്കറ്റുകളിലെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാണ് ശ്രമിക്കുന്നത്. അത്തരം ഉല്‍പ്പന്നങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള മനോഭാവവും ക്രയശേഷിയും ഗ്രാമീണ ജനതയക്കുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണിത്. ഇമാമി, ഡാബര്‍, എല്‍.ജി, വീഡിയോകോണ്‍ എന്നിവരെല്ലാം ഈ തന്ത്രമാണ് പയറ്റുന്നത്. വരുന്ന ഉത്സവ സീസണില്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതല്‍ സ്മാര്‍ട്ട് ഫോണുകളും ഫഌറ്റ് സ്‌ക്രീന്‍ ടിവികളും എത്തിക്കാനുള്ള തയാറെടുപ്പിലാണ് എല്‍.ജി.
വില വര്‍ധന മന്ദതാളത്തില്‍
വില ഉയര്‍ത്തുന്ന കാര്യത്തില്‍ ചടുലതയില്ലാത്ത കമ്പനികളാണ് ഈ വിപണി സാഹചര്യങ്ങളില്‍ മുന്നേറുന്നതെന്ന കണ്ടെത്തലും നീല്‍സണ്‍ സര്‍വേയിലുണ്ട്. എഫ്.എം.സി.ജി മേഖലയില്‍ അതിവേഗം വളരുന്ന അഞ്ച് കമ്പനികള്‍ ശരാശരി 8.2 ശതമാനം നിരക്കിലാണ് വില വര്‍ധന നടത്തിയത്. 2011ല്‍ ഇത് 11 ശതമാനമായിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ അവസാന അഞ്ച് സ്ഥാനത്തുള്ള കമ്പനികള്‍ 2011ലെ 9.3 ശതമാനമെന്ന നിരക്കിനേക്കാള്‍ ഉയര്‍ന്നതലത്തിലാണ് 2012ല്‍ വിലവര്‍ധിപ്പിച്ചത്. ശരാശരി 12.5 ശതമാനം. എന്തുകൊണ്ടാണ് ആ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്നതെന്ന് ഇതില്‍ നിന്നും വ്യക്തം.
വിപണിയില്‍ തളര്‍ച്ച പ്രകടമാകുമ്പോള്‍ വില ഒരു നിര്‍ണായക ഘടകം തന്നെയാണ്. എട്ട് മാസക്കാലമായി തുടര്‍ച്ചയായി വില്‍പ്പന ഇടിവ് രേഖപ്പെടുത്തുന്ന ഓട്ടോമൊബീല്‍ കമ്പനികള്‍ വില കുറച്ചും വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കിയും വില്‍പ്പന കൂട്ടാനുള്ള ശ്രമത്തിലാണ്. മാരുതി സ്വിഫ്റ്റിനേക്കാള്‍ വില കുറച്ച് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ 10 വില്‍ക്കുന്നതും ഫോര്‍ഡ് ഫിഗോ അവരുടെ മുന്‍ മോഡലില്‍ നിന്ന് മെച്ചപ്പെട്ട ഒന്ന് അതിലും വില കുറച്ച് വിപണിയിലെത്തിച്ചതും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും ഹോണ്ട അമേസും ആകര്‍ഷകമായ വിലയില്‍ വിപണിയിലെത്തിയതുമെല്ലാം ഇതിന്റെ ഭാഗമായാണ്. എഫ്.എം.സി.ജി മേഖലയില്‍ സോപ്പ്, ഷാംപൂ, സോപ്പ് പൊടി എന്നിവയെല്ലാം ഡിസ്‌കൗണ്ടുകളോടെ നിറയുന്നതും ഈ വിപണന തന്ത്രത്തിന്റെ ഭാഗമായാണ്.
ഇന്നൊവേഷന്‍ നടത്തിക്കൊണ്ടേയിരിക്കുക
വിപണിയില്‍ മുന്നേറാന്‍ വില നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ പ്രതിയോഗികളില്‍ നിന്ന് വ്യത്യസ്തരായി നില്‍ക്കാന്‍ സവിശേഷമായ ഉല്‍പ്പന്നങ്ങള്‍ പരീക്ഷണ ഗവേഷണങ്ങളുടെ പിന്‍ബലത്തോടെ വിപണിയിലെത്തിക്കാനും കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. 2013ല്‍ പ്രമുഖ എഫ്.എം.സി.ജി കമ്പനികള്‍ പുതിയ ഉല്‍പ്പന്ന ശ്രേണിയിലും നവീന ഉല്‍പ്പന്നങ്ങളിലും സവിശേഷ ശ്രദ്ധയാണ് പതിപ്പിച്ചിരിക്കുന്നത്. പുതിയൊരു കാറ്റഗറി തുറന്നുകൊണ്ടാണ് കോള്‍ഗേറ്റിന്റെ വൈറ്റനിംഗ് ടൂത്ത്‌പേസ്റ്റ് വിപണിയിലെത്തിയത്. വിപണിയിലെ ഇതര ഉല്‍പ്പന്നങ്ങളേക്കാള്‍ വില കൂടുതലാണിതിന്. പി ആന്‍ഡ് ജി ഓറല്‍ ബി എന്ന ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡ് വിപണിയിലെത്തിച്ചതും ഒരു മാസക്കാലത്തിനിടെയാണ്. സഫോള മസാല ഓട്‌സ്, ഐ.റ്റി.സിയുടെ ഇന്‍സ്റ്റന്റ് ചൈനീസ് ന്യൂഡില്‍സ്, പാര്‍ക്ക് അവന്യുവിന്റെ ബീര്‍ ഷാംപൂ, ഡാബറിന്റെ ഓഡോനില്‍ ജെല്‍ തുടങ്ങിയ നൂതന ഉല്‍പ്പന്നങ്ങള്‍ ഈ വിപണി സാഹചര്യങ്ങള്‍ക്കിടെ തന്നെയാണ് പുറത്തിറങ്ങിയത്. പൊതുവായുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക വിഭാഗത്തിലേക്ക് ശ്രദ്ധയൂന്നുന്നത് വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ സഹായിക്കുന്ന തന്ത്രം തന്നെയാണ്.
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുക
കമ്പനികള്‍ ഒട്ടനവധി ബ്രാന്‍ഡുകള്‍ ഒരേ സമയം മാര്‍ക്കറ്റുചെയ്യുന്നതിനോട് ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജിനെ പോലുള്ളവര്‍ വിയോജിക്കുകയാണ്. 'ബ്രാന്‍ഡ് പോര്‍ട്ട്‌ഫോളിയോ വിപുലമാകുന്നത് കമ്പനി ലക്ഷ്യമിടുന്ന വിപണി വിശാലതയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത,'' രാജീവ് ബജാജ് നിരീക്ഷിക്കുന്നു. 'കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന്റെ ഭാഗമായി ഭൂരിഭാഗം കമ്പനികളും കൂടുതല്‍ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാറുണ്ട്. ദയനീയമായൊരു പരിസമാപ്തിയിലേക്ക് വഴിതെറ്റാവുന്ന സാഹസികയാത്രയുടെ തുടക്കം മാത്രമാണീ നീക്കം,'' ആഭ്യന്തര വിപണിയില്‍ ബജാജ് രണ്ട് ബ്രാന്‍ഡുകള്‍ മാത്രമാണ് എല്ലാ ശ്രദ്ധയും നല്‍കി വിറ്റഴിക്കുന്നത്. പള്‍സറും ഡിസ്‌കവറും. ഇന്നത്തെ വിപണി സാഹചര്യത്തില്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന മൂല്യത്തിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന് കഫേ കോഫി ഡേയുടെ പ്രസിഡന്റ് - മാര്‍ക്കറ്റിംഗ് കെ. രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെയാണ് ബിസിനസുകാര്‍ ലോകത്തെ കുറിച്ച് ചിന്തിക്കാതെ സ്വന്തം ബ്രാന്‍ഡിനെ കുറിച്ച് മാത്രം ആലോചിക്കൂവെന്ന് രാജീവ് ബജാജും പറയുന്നത്. ''ഒട്ടനവധി പ്രതിയോഗികളും അതിനനുസരിച്ച് യഥേഷ്ടം ഉപഭോക്താക്കളും ഇല്ലാതിരിക്കുന്നതുമായ സാഹചര്യത്തില്‍ മാര്‍ക്കറ്റിംഗ് ഗുരു ജാക്ക് ട്രോട്ടിന്റെ ഉപദേശം സ്വീകരിക്കുന്നതാകും ഉചിതം. 'വ്യത്യസ്തരാകുക അല്ലെങ്കില്‍ മരിക്കുക'. ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളും വിപണനക്കാരും എന്ന നിലയില്‍ നിന്ന് പുതിയൊരു ഉല്‍പ്പന്നശ്രേണിയുടെ സൃഷ്ടാക്കളും ബ്രാന്‍ഡുകളുടെ വിപണനക്കാരുമാകാം,'' രാജീവ് ബജാജ് പറയുന്നു.
മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് സുമന്‍ ശ്രീവാസ്തവ നിരീക്ഷിക്കുന്നതുപോലെ ഇന്നും ഉപയോഗിക്കുന്ന മാര്‍ക്കറ്റിംഗ് ടൂളുകള്‍ 1960കളില്‍ എഫ്.എം.സി.ജി മേഖലക്കായി രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. കാലഹരണപ്പെട്ട ഈ തന്ത്രങ്ങള്‍ക്ക് പകരം നവയുഗ തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്നവരും പ്രായോഗികമാക്കുന്നവരും മാത്രമേ ഇന്ന് വിപണിയില്‍ നേട്ടം കൊയ്യൂ. പുതുതലമുറ തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ വിപണിയില്‍ കമ്പനികള്‍ പ്രയോഗിച്ച് വിജയിച്ച ഈ രീതികള്‍ സഹായകമാകും.

BUSINESS OPPORTUNITIE,
{[['']]}
Labels:
BUSINESS OPPORTUNITIE
മരമുന്തിരി കേരളത്തിലും-വേനല്‍ക്കാലത്ത് കാര്യമായി ജലസേചനം ആവശ്യമില്ലാത്ത ഇവയ്‌ക്ക് പരിചരണവും കുറച്ചുമതി.
Posted by Unknown
Posted on Friday, October 04, 2013
with No comments
Kerala tv show and newsബ്രസീലില്‍ പരക്കെ കാണുന്ന ജബോട്ടി ക്കാബാ എന്ന മരമുന്തിരി കേരളത്തിലെ പഴത്തോട്ടങ്ങള്‍ കീഴടക്കാന്‍ എത്തി. ധാരാളം ചെറുശാഖകളോടെ വളരുന്ന ഇവ പേര ഉള്‍പെടുന്ന 'മിര്‍ട്ടേസിയ' സസ്യകുടുംബത്തിലെ അംഗമാണ്. ജബോട്ടിക്കാബാ സസ്യത്തിന്റെ തടിയിലും ശാഖകളിലുമാണ് പറ്റിപിടിച്ച രീതിയില്‍ കായ്‌കള്‍ ഉണ്ടാകുന്നത്. പഴുക്കുമ്പോള്‍ വയലറ്റ് നിറമാകുന്ന പഴങ്ങള്‍ക്ക് മുന്തിരിങ്ങായുടെ രൂപവും രുചിയുമാണ്. മാധുര്യമേറിയ പഴങ്ങളില്‍ കാര്‍ബോഹ്രൈഡേറ്റ്, പ്രോട്ടീന്‍, കാത്സ്യം, വൈറ്റമിന്‍-സി, ഫൈബര്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഉഷ്‌ണമേഖലാ കാലാവസ്‌ഥിയില്‍ പലതവണ പുഷ്‌പിച്ച് ഫലം തരാന്‍ ജബോട്ടിക്കാബായ്‌ക്ക് കഴിയും. ജബോട്ടിക്കാബാ നല്ല വെയില്‍ ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള സ്‌ഥലത്ത് നട്ടുവളര്‍ത്താം.നന്നായി ജൈവവളങ്ങള്‍ ചേര്‍ത്താല്‍ വളര്‍ച്ച ത്വരിതഗതിയില്‍ ആയി തീരും. വേനല്‍ക്കാലത്ത് കാര്യമായി ജലസേചനം ആവശ്യമില്ലാത്ത ഇവയ്‌ക്ക് പരിചരണവും കുറച്ചുമതി. വലിയ ചെടിച്ചട്ടികളിലും ജബോട്ടിക്കാബ കൃഷിചെയ്യാവുന്നതാണ്.. (
Face book news,
{[['']]}
Labels:
Face book news
Watch Later HRD Minister Pallam Raju resigns
Posted by Unknown
Posted on Friday, October 04, 2013
with No comments
Labels:
NEWs
Nammal Thammil I നമ്മൾ തമ്മിൽ - ഈറ്റില്ലമറിയാത്ത പേറ്റ്നോവുകൾ
Posted by Unknown
Posted on Friday, October 04, 2013
with No comments
Labels:
TV show
BUSINESS OPPORTUNITIES-മൈക്രോസോഫ്റ്റില്‍ നിന്ന് ചക്കപ്പഴത്തിലേക്ക് !
Posted by Unknown
Posted on Friday, October 04, 2013
with No comments
ടൈ കേരള സംഘടിപ്പിച്ച ടൈക്കോണ്‍ 2012 വേദിയില്‍ ടിയാര ഫുഡ്‌സിന്റെ സാരഥി അലക്‌സ് തോമസ് തന്റെ സംരംഭകയാത്രയെക്കുറിച്ച് സംസാരിക്കുകയിരുന്നു. കാപ്പോ എന്ന പേ
രില്‍ കപ്പ ചിപ്‌സും ബനാനോ എന്ന പേരില്‍ ബനാന ചിപ്‌സും വിപണിയിലിറക്കിയ അലക്‌സ് തോമസിനോട് സദസില്‍ നിന്ന് ജെയിംസ് ജോസഫിന്റെ ചോദ്യം. എന്തുകൊണ്ട് ചക്കയില്‍ നിന്ന് ചിപ്‌സ് ഉണ്ടാക്കിക്കൂടാ? ''ചക്ക ചിപ്‌സിനും അവസരങ്ങളുണ്ട്, ബ്രാന്‍ഡ് നാമം 'ചാക്കോ'എന്നുമാക്കാം,'' അലക്‌സിന്റെ മറുപടി ഒരു കൂട്ടച്ചിരിക്ക് തുടക്കമിട്ടു.
ടൈക്കോണ്‍ 2012 ജെയിംസ് ജോസഫിന്റെ ഉള്ളിലെ സംരംഭകനാകാനുള്ള കനല്‍ ഊതിക്കത്തിച്ചെന്ന് പറയാം. അന്നുമുതല്‍ അദ്ദേഹം ചക്കയെ ലോകപ്രശസ്തമാക്കാനും അതില്‍ നിന്ന് ഒരു സംരംഭം കെട്ടിപ്പടുക്കാനും ശ്രമങ്ങളാരംഭിച്ചു. ശിവദാസ് മേനോന്‍, എം.എസ്.എ കുമാര്‍, എസ്.ആര്‍ നായര്‍, നവാസ് മീരാന്‍ തുടങ്ങിയവരെല്ലാം ജെയിംസ് ജോസഫിന്റെ സ്വപ്നസാക്ഷാല്‍ക്കാരത്തിന് നിറഞ്ഞ പിന്തുണയേകി. അങ്ങനെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഡയറക്റ്റര്‍ സ്ഥാനത്തുനിന്ന് സംരം‘കന്‍ എന്ന പുതിയ കുപ്പായം ജെയിംസ് ജോസഫ് എടുത്തണിഞ്ഞു, ജാക്ഫ്രൂട്ട് 365 എന്ന ബ്രാന്‍ഡും അവിടെ ജനിച്ചു.

എന്തുകൊണ്ട് ചക്ക?
രുചിയിലും ഗുണത്തിലും ചക്കപ്പഴത്തെ തോല്‍പ്പിക്കാന്‍ മറ്റൊന്നിനുമാകില്ലെന്ന് ജെയിംസ് ജോസഫ്. വിളഞ്ഞ ചക്കയില്‍ നിന്നും ചക്കപ്പഴത്തില്‍ നിന്നും ഉണ്ടാക്കാവുന്ന രുചികരമായ വിഭവങ്ങള്‍ അനവധി. എന്നിട്ടും സീസണില്‍ ഉണ്ടാകുന്നതിന്റെ 80 ശതമാനം ചക്കയും പാഴായിപ്പോകുന്നു. കേരളത്തില്‍ ഇത്രയധികം പാഴായിപ്പോകുന്ന മറ്റൊരു പഴമില്ല. അതുകൊണ്ടാണ് ചക്കക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസിലുദിച്ചത്.
അങ്ങനെ പച്ചചക്കയും ചക്കപ്പഴവും ഉണക്കി പായ്ക്കറ്റിലാക്കി. ജാക്ഫ്രൂട്ട് 365 എന്ന പേരില്‍ ആകര്‍ഷകമായി വിപണിയിലിറക്കി. മൊത്തത്തില്‍ അഞ്ചു കിലോയോളം വരുന്ന ചക്കയുടെ തൊലിയും കുരുവുമൊക്കെ കളഞ്ഞ് ഉണക്കിയാല്‍ 180 ഗ്രാം ആകും. പച്ചചക്കയുടെയും ചക്കപ്പഴത്തിന്റെയും പായ്ക്കറ്റുകളുണ്ട്. ഒരു പായ്ക്കറ്റിന് 299 രൂപയാണ് വില. പായ്ക്കറ്റ് വാങ്ങി വീട്ടില്‍ കൊണ്ടു വന്ന് 20 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ടുവെച്ചാല്‍ ചക്ക പഴയ രൂപത്തിലേക്ക് മാറും. അതുവെച്ച് എന്തുവിഭവവും ഉണ്ടാക്കാം.
നക്ഷത്ര ഹോട്ടലിലേക്ക്
ചക്കയെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലും പ്രധാന വിഭവമാക്കാം. അത് തെളിയിക്കാനായി ജെയിംസ് ജോസഫ് പ്രമുഖ ഷെഫുമാരെ തേടിയിറങ്ങി. ചക്കയോട് വിരോധമൊന്നുമല്ല, പക്ഷെ കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, എല്ലായിടത്തും പരക്കുന്ന ഗന്ധം, ഒട്ടിപ്പിടിക്കുന്ന ചക്കപ്പശ... ഇതെല്ലാം കൊണ്ടാണ് തങ്ങള്‍ ചക്ക ഉപയോഗിക്കാത്തത് എന്ന് ഷെഫുമാര്‍. തന്റെ കൈയിലിരുന്ന പായ്ക്കറ്റ് ജെയിംസ് പുറത്തെടുത്തു. പിന്നെ അവിടെ നിറഞ്ഞത് നിരവധി വിഭവങ്ങളായിരുന്നു. ബര്‍ഗര്‍, കാത്തിറോള്‍, സ്പ്രിംഗ്‌റോള്‍ തുടങ്ങിയ പച്ചചക്കയില്‍ നിന്ന് ഉണ്ടാക്കിയപ്പോള്‍ മഫീന്‍, ചക്ക പൈ, പേസ്ട്രി, കേക്ക്, ടാര്‍ട്ട് തുടങ്ങിയ കൊതിയൂറുന്ന വിഭവങ്ങളാണ് ചക്കപ്പഴത്തില്‍ നിന്ന് വിരിഞ്ഞത്.
250 ടണ്‍ ചക്കയാണ് ഈ വര്‍ഷം ഇദ്ദേഹം സംസ്‌കരിച്ച് 100 ടണ്‍ ഉല്‍പ്പന്നമാക്കി മാറ്റിയിരിക്കുന്നത്. അരൂരില്‍ പ്രവര്‍ത്തിക്കുന്ന അമാല്‍ഗം ഫുഡ്‌സാണ് ഉല്‍പ്പന്നം സംസ്‌കരിക്കുന്നത്. അനേകം വകഭേദങ്ങളുള്ള ചക്കയുടെ മുട്ടന്‍ വരിക്ക എന്ന ഇനമാണത്രെ ഇതിനായി ഉപയോഗിക്കുന്നത്.

BUSINESS OPPORTUNITIES-വാഴപ്പഴത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബാര്‍സ്, ടോഫീസ്, ജാം ആന്‍ഡ് ജെല്ലി
Posted by Unknown
Posted on Friday, October 04, 2013
with No comments
Kerala tv show and news
വാഴപ്പഴത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബാര്‍സ്, ടോഫീസ്, ജാം ആന്‍ഡ് ജെല്ലി
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പഴവര്‍ഗം വാഴപ്പഴമാണ്. ഇത് പോഷക സമ്പുഷ്ടവും രുചികരവുമാണ്. വന്‍തോതില്‍ കൃഷി ചെയ്യുന്നതു മൂലം വിപണിയില്‍ മികച്ച ലഭ്യതയുമുണ്ട്. വാഴപ്പഴത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിപണിയാണ് ആഗോളതലത്തില്‍ തന്നെയുള്ളത്. വികസിത രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാഴപ്പഴത്തിന്റെ അമ്പത് ശതമാനം വരെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ഇത് രണ്ട് ശതമാനം മാത്രവും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണികളില്‍ തന്നെ ഏറെ സാധ്യതയാണ് വാഴപ്പഴ ഉല്‍പ്പന്നങ്ങള്‍ക്കുള്ളത്.
സാങ്കേതിക സഹായം
വാഴപ്പഴത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക സഹായം മൈസൂരിലെ സി.എഫ്.ടി.ആര്‍.ഐയില്‍ നിന്ന് ലഭിക്കും. നിലവില്‍ ചുരുക്കം ചില വലിയ ബ്രാന്‍ഡുകള്‍ മാത്രമാണ് വിപണിയില്‍ ഉള്ളത്. മികച്ച ഫ്‌ളേവറും ഷെല്‍ഫ് ലൈഫും ലഭ്യമാക്കാനായാല്‍ ഈ വിപണിയില്‍ എളുപ്പം പിടിച്ചു കയറാനാകും. പഴത്തിന്റെ പള്‍പ്പും പഞ്ചസാരയും ഉപയോഗിച്ച് ബനാന ബാര്‍സ്, ബനാന ടോഫീസ്, ബനാന ജാം ആന്‍ഡ് ജെല്ലി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാം.

Tables:
Comments to വാഴപ്പഴത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബാര്‍സ്, ടോഫീസ്, ജാം ആന്‍ഡ് ജെല്ലി |
BUSINESS OPPORTUNITIE,
{[['']]}
Labels:
BUSINESS OPPORTUNITIE
പി. പരമേശ്വരന്റെ തലയ്‌ക്ക് 10000 : ഫാ. അലവിക്ക് 5000: ലക്ഷ്യമിട്ടത് വ്യാപക കലാപം
Posted by Unknown
Posted on Friday, October 04, 2013
with No comments
Kerala tv show and news
പി. പരമേശ്വരന്റെ തലയ്‌ക്ക് 10000 : ഫാ. അലവിക്ക് 5000: ലക്ഷ്യമിട്ടത് വ്യാപക കലാപം
കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി. പരമേശ്വരന്‍, മതംമാറി ക്രിസ്‌തുമതം സ്വീകരിച്ച ഫാദര്‍ അലവി എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന മൊഴിയുടെ അടിസ്‌ഥാനത്തില്‍ പി.ഡി.പി. നേതാവ് അബ്‌ദുള്‍ നാസര്‍ മഅദനിക്കെതിരേ രജിസ്‌റ്റര്‍ ചെയ്ത കേസ് എറണാകുളം അസി. കമ്മീഷണര്‍ ഡി. സുനീഷ്‌ബാബു അന്വേഷിക്കും. സംഭവത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് കേന്ദ്ര-സംസ്‌ഥാന രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകളും മൊഴിയുമെല്ലാം ഏജന്‍സികള്‍ ശേഖരിച്ചുതുടങ്ങി.
സംഘപരിവാറിന്റെ താത്വികാചാര്യന്മാരില്‍ പ്രമുഖനായ പി. പരമേശ്വരനെയും മതംമാറി ക്രിസ്‌ത്യന്‍ സുവിശേഷ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഫാദര്‍ അലവിയെയും കൊലപ്പെടുത്തുക വഴി കേരളമാകെ വ്യാപക കലാപത്തിന് ആസൂത്രിത നീക്കം നടന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ച് വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്തിക്കാനാണ് പരമേശ്വരനെ ലക്ഷ്യമിട്ടതെന്നാണ് പോലീസിന്റെ നിഗമനം. ക്രിസ്‌ത്യന്‍ മതപരിവര്‍ത്തകര്‍ക്കെതിരേ ശക്‌തമായ മുന്നറിയിപ്പു നല്‍കാനാണ് ഫാദര്‍ അലവിയെ ലക്ഷ്യംവച്ചത്. എന്നാല്‍, കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാറാട് അഷ്‌റഫ് ഉള്‍പ്പെടെയുള്ളവര്‍ പോലീസ് പിടിയിലായതോടെ പദ്ധതികള്‍ പാളിപ്പോവുകയായിരുന്നെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. മഅ്‌ദനിക്കും അഷ്‌റഫിനുമെതിരേ മുഹമ്മദ് എന്നയാള്‍ നല്‍കിയ മൊഴിയുടെ ആധികാരികത ആദ്യം കേസന്വേഷിച്ച കോഴിക്കോട് ടൗണ്‍ പോലീസ് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. 1998 ലാണ് കോഴിക്കോട് പോലീസ് ഇവരെ പിടികൂടിയത്.
പി. പരമേശ്വരനെ കൊലപ്പെടുത്താന്‍ പതിനായിരം രൂപയും ഫാ. അലവിയെ കൊലപ്പെടുത്താന്‍ അയ്യായിരം രൂപയും അഷ്‌റഫിന് മഅദനി നല്‍കിയെന്നാണ് മുഹമ്മദിന്റെ മൊഴിയെന്നറിയുന്നു. 1996 ലായിരുന്നു വധശ്രമം. പരമേശ്വരനെ വധിക്കാനുള്ള പദ്ധതിയുമായി മാറാട് അഷ്‌റഫ് കന്യാകുമാരിയില്‍ എത്തിയെങ്കിലും ആള്‍ സാന്നിധ്യം അധികമായിരുന്നതിനാല്‍ തിരിച്ചുപോയെന്നാണ് അന്ന് പോലീസിനു ലഭിച്ച വിവരം. അഷ്‌റഫ് ഇക്കാര്യം സമ്മതിച്ചു നല്‍കിയ മൊഴിയും കോടതിയിലുണ്ടെന്നാണ് അറിയുന്നത്. കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കൊച്ചി സ്വദേശിയായ ടി.ജി. മോഹന്‍ദാസ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മഅദനിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ എറണാകുളം നോര്‍ത്ത് പോലീസിന് നിര്‍ദേശം നല്‍കിയത്.
NEWs,
{[['']]}
Labels:
NEWs
Jumbo Circus artists get married in Kollam
Posted by Unknown
Posted on Friday, October 04, 2013
with No comments
Labels:
TV show
Lalee Lalee song from Malayalam movie Kalimannu - Full HD Version
Posted by Unknown
Posted on Friday, October 04, 2013
with No comments
Labels:
malayalam latest movie song
Salam Kashmir - Making of the Movie directed by Joshiy
Posted by Unknown
Posted on Friday, October 04, 2013
with No comments
MOVIE GOSSIP,
{[['']]}
Labels:
MOVIE GOSSIP
Jayaram and Swetha Singing for new Malayalam Movie Salam Kashmir
Posted by Unknown
Posted on Friday, October 04, 2013
with No comments
Labels:
malayalam latest movie song
En Kanimalare song from Malayalam Movie Monkey Pen
Posted by Unknown
Posted on Friday, October 04, 2013
with No comments
Labels:
malayalam latest movie song
ലാലു 5 വര്‍ഷം അഴിയെണ്ണും
Posted by Unknown
Posted on Friday, October 04, 2013
with No comments
Kerala tv show and news
ലാലു 5 വര്‍ഷം അഴിയെണ്ണും
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം കഠിനതടവ്. ഇതോടെ ലാലുവിന് പാര്‍ലമെന്റ് അംഗത്വം നഷ്‌ടമായി. 11 വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഇതോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ലാലുവിന്റെ പാര്‍ട്ടിയുടെ നേതൃത്വം അങ്കലാപ്പിലായി. ലാലു 25 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം.
കുറ്റക്കാരെന്നു കണ്ടെത്തിയ ജെ.ഡി.യു. സിറ്റിംഗ് എം.പി. ജഗദീഷ് ശര്‍മയ്‌ക്കു നാലുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്‌ക്ക് നാലുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ജഹാനാബാദില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ ജഗദീഷ് ശര്‍മയ്‌ക്കും പാര്‍ലമെന്റ് അംഗത്വം നഷ്‌ടമാകും.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജഗന്നാഥ് മിശ്ര സജീവരാഷ്‌ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉടനടി സഭാംഗത്വം നഷ്‌ടമാകുമെന്ന സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തിലാണു ലാലുവിനും ജഗദീഷ് ശര്‍മയ്‌ക്കും പാര്‍ലമെന്റിനു പുറത്തുപോകേണ്ടിവരുന്നത്. അപ്പീല്‍ കാലയളവില്‍ അംഗങ്ങള്‍ക്കു പരിരക്ഷ നല്‍കുന്ന തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നെങ്കിലും എതിര്‍പ്പുകളെത്തുടര്‍ന്നു പിന്‍വലിച്ചിരുന്നു.
ലാലു അടക്കമുള്ളവരെ പാര്‍പ്പിച്ചിരുന്ന ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണു വിധി സി.ബി.ഐ. പ്രത്യേക കോടതി ജഡ്‌ജി പ്രവാസ് കുമാര്‍ സിംഗ് ശിക്ഷ പ്രസ്‌താവിച്ചത്. തങ്ങള്‍ നിരപരാധികളാണെന്നു പ്രതികള്‍ കോടതിയില്‍ ആവര്‍ത്തിച്ചു. അഴിമതി നിരോധന നിയമപ്രകാരമാണു ശിക്ഷ.
അവിഭക്‌ത ബിഹാറിലെ ചായ്‌ബാസ ട്രഷറിയില്‍നിന്ന് 37.7 കോടി രൂപ വ്യാജരേഖകള്‍ ഉപയോഗിച്ചു തിരിമറി നടത്തിയ തട്ടിപ്പുകേസിലെ പ്രതികളായ ആറു മറ്റു രാഷ്‌ട്രീയക്കാര്‍ക്കും നാല് ഐ.എ.എസ്. ഓഫീസര്‍മാര്‍ക്കുമുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചു. 45 പ്രതികളില്‍ എട്ടുപേര്‍ക്കുള്ള ശിക്ഷ സെപ്‌റ്റംബര്‍ 30ന് പ്രഖ്യാപിച്ചിരുന്നു. മറ്റു 36 പ്രതികള്‍ക്കു നല്‍കേണ്ട ശിക്ഷയെക്കുറിച്ചുള്ള വാദം ഇന്നലെ രാവിലെ സി.ബി.ഐ. കോടതിയില്‍ നടന്നു.
മുന്‍ വികസന കമ്മിഷണര്‍ ഭൂല്‍ചന്ദ് സിംഗ്, മുന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെക്രട്ടറി മഹേഷ് പ്രസാദ്, മുന്‍ എ.എച്ച്.ഡി. സെക്രട്ടറി ബെക്ക് ജൂലസ്, മുന്‍ ആദായനികുതി വകുപ്പ് കമ്മീഷണര്‍ അദിപ് ചന്ദ്ര ചൗധരി, മുന്‍ ക്ലാസ് വണ്‍ ഓഫീസര്‍മാരായ ഗൗരീ ശങ്കര്‍ പ്രസാദ്, ബ്രജ്‌നന്ദന്‍ ശര്‍മ, കെ.എം. പ്രസാദ് എന്നിവര്‍ ശിക്ഷിക്കപ്പെട്ടവരില്‍പെടും.
വിധി ഉന്നതകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ആര്‍.ജെ.ഡി. വക്‌താവ് മനീഷ് ഝാ പറഞ്ഞു. വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നു ലാലുവിന്റെ മകന്‍ തേജസ്വി അറിയിച്ചു. 1990കളില്‍ കാലിത്തീറ്റയും മറ്റും വാങ്ങാനെന്നപേരില്‍ സംസ്‌ഥാനഖജനാവില്‍ നിന്ന് 950 കോടിരൂപയോളം തിരിമറി നടത്തിയകേസാണ് കാലിത്തീറ്റ കുംഭകോണം എന്നപേരില്‍ കുപ്രസിദ്ധമായത്.
53 കേസുകളോളം രജിസ്‌റ്റര്‍ ചെയ്‌ത ഒന്നരപതിറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ ചായ്‌ബാസ ട്രഷറി തട്ടിപ്പിലാണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിട്ടുള്ളത്. കേസില്‍ കുറ്റപത്രം ചുമത്തിയതിനേത്തുടര്‍ന്ന് ലാലുവിന് ബിഹാര്‍ മുഖ്യമന്ത്രിസ്‌ഥാനം ഒഴിയേണ്ടിവന്നിരുന്നു. തുടര്‍ന്നു ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയാക്കിയശേഷം 1997 ജൂലൈ 31ന് ലാലു കോടതിയില്‍ ഹാജരാകുകയായിരുന്നു.
NEWs,
{[['']]}
Labels:
NEWs
2 Cochin Warriors ആധാർ കാർഡ് 3 10 2013 Mazhavil Manorama
Posted by Unknown
Posted on Friday, October 04, 2013
with No comments
Labels:
NEWs
Comedy Festival 2 Team Romans ഗുണ്ടാ ടിവി 3 10 2013 Mazhavil Manorama
Posted by Unknown
Posted on Friday, October 04, 2013
with No comments
Pattu Saree 3-10-2013 full Mazhavil Manorama TV Serial
Posted by Unknown
Posted on Thursday, October 03, 2013
with No comments
Ival Yamuna 3-10-2013 full Mazhavil Manorama TV Serial
Posted by Unknown
Posted on Thursday, October 03, 2013
with No comments
Amala 3 10 2013 Mazhavil Manorama TV Serial
Posted by Unknown
Posted on Thursday, October 03, 2013
with No comments
Comedy Festival 2 Team Romans 3 10 2013 Part 1 Mazhavil Manorama
Posted by Unknown
Posted on Thursday, October 03, 2013
with No comments
Star Ragging Show with Renjini Haridas 03 10 2013
Posted by Unknown
Posted on Thursday, October 03, 2013
with No comments
Labels:
star ragging nadirsha
Isaac Newton S/O Philipose Malayalam Full Movie HD
Posted by Unknown
Posted on Thursday, October 03, 2013
with No comments
Labels:
Kerala malayalam movie,
Kerala movie