{[['']]}
Kerala tv show and newsബ്രസീലില്‍ പരക്കെ കാണുന്ന ജബോട്ടി ക്കാബാ എന്ന മരമുന്തിരി കേരളത്തിലെ പഴത്തോട്ടങ്ങള്‍ കീഴടക്കാന്‍ എത്തി. ധാരാളം ചെറുശാഖകളോടെ വളരുന്ന ഇവ പേര ഉള്‍പെടുന്ന 'മിര്‍ട്ടേസിയ' സസ്യകുടുംബത്തിലെ അംഗമാണ്. ജബോട്ടിക്കാബാ സസ്യത്തിന്റെ തടിയിലും ശാഖകളിലുമാണ് പറ്റിപിടിച്ച രീതിയില്‍ കായ്‌കള്‍ ഉണ്ടാകുന്നത്. പഴുക്കുമ്പോള്‍ വയലറ്റ് നിറമാകുന്ന പഴങ്ങള്‍ക്ക് മുന്തിരിങ്ങായുടെ രൂപവും രുചിയുമാണ്. മാധുര്യമേറിയ പഴങ്ങളില്‍ കാര്‍ബോഹ്രൈഡേറ്റ്, പ്രോട്ടീന്‍, കാത്സ്യം, വൈറ്റമിന്‍-സി, ഫൈബര്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഉഷ്‌ണമേഖലാ കാലാവസ്‌ഥിയില്‍ പലതവണ പുഷ്‌പിച്ച് ഫലം തരാന്‍ ജബോട്ടിക്കാബായ്‌ക്ക് കഴിയും. ജബോട്ടിക്കാബാ നല്ല വെയില്‍ ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള സ്‌ഥലത്ത് നട്ടുവളര്‍ത്താം.നന്നായി ജൈവവളങ്ങള്‍ ചേര്‍ത്താല്‍ വളര്‍ച്ച ത്വരിതഗതിയില്‍ ആയി തീരും. വേനല്‍ക്കാലത്ത് കാര്യമായി ജലസേചനം ആവശ്യമില്ലാത്ത ഇവയ്‌ക്ക് പരിചരണവും കുറച്ചുമതി. വലിയ ചെടിച്ചട്ടികളിലും ജബോട്ടിക്കാബ കൃഷിചെയ്യാവുന്നതാണ്.. (
Post a Comment