Home »
TV show
» ഫെയ്സ്ബുക്ക് ചോദിക്കുന്നു; 'എന്നെ ഇഷ്ടായോ...?'
Posted by Unknown
Posted on Saturday, October 05, 2013
with No comments
TV show,
{[['
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vMEScmz0DsoOPU9NzTSitunWr4uIuxBpCw6ElhRySPt6QqOv3h3nJWRLukN2-xKq96__f0_uxZtya8tU8BrO6dlWJhojyXn3KD=s0-d)
']]}
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_t-nqR2-QpGLnVYOgVFuPdOvSQz6UybIRVHEEg7UbIOCmtL58rZ7fptWXywvG6d_oAjQE0MCUDRqdkPeRqqDJIi1daM7V_QLIeXRbm9zRc9agaATCVyIipOJNFkTH8Xz5LDdAD_zySW8qYq=s0-d)
Kerala tv show and new-
വാഷിംഗ്ടണ്‍: സാമൂഹിക വിഷയങ്ങളില്‍ നാട്ടുകാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്ന ഫെയ്സ്ബുക്ക് ഇപ്പോള്‍ സ്വയം അവലോകനത്തിനൊരുങ്ങുന്നു. ഫെയ്സ്ബുക്കിനെപ്പറ്റി ജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുകയാണ് കമ്പനി അധികൃതര്‍. ഇതിനായി സ്വയപരിശോധനാ സര്‍വേ ആരംഭിക്കാനാണ് പദ്ധതി. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ മാത്രമായി സോഷ്യല്‍ മീഡിയ ഭീമന്‍ തങ്ങളുടെ ആദ്യ ഫീഡ്ബാക്ക് പാനല്‍ രൂപീകരിച്ചുകഴിഞ്ഞു. തങ്ങളുടെ സേവനം തൃപ്തികരമാണോ, എന്തൊക്കെ മാറ്റങ്ങളാണ് കൈക്കൊള്ളേണ്ടത് എന്നെല്ലാം അറിയാനായി ആറു മാസം സര്‍വേ നടത്താനാണ് തീരുമാനം. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പരസ്യങ്ങളോടും ന്യൂസ് ഫീഡിനുള്ളിലെ വാര്‍ത്തകളോടുമുള്ള ജനങ്ങളുടെ പ്രതികരണം എന്താണെന്നും എന്തു തരത്തിലുള്ള പരസ്യങ്ങളാണ് സൈറ്റ് ഉപയോക്താക്കളെ സന്തുഷ്ടരാക്കുന്നതെന്നും ഫെയ്സ്ബുക്ക് അവലോകനം നടത്തുന്നുണ്ട്.
Post a Comment