{[['']]}
ലോകത്തിലെ ആദ്യ 'ബേബി ഫാക്‌ടറി'
ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കുന്ന അമ്മമാരുടെ കാര്യത്തില്‍ ലോകത്തെ വലിയ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ ഒരു 'ബേബി ഫാക്‌ടറി' കൂടി ഒരുങ്ങുന്നു. ഏഷ്യയെന്നോ യൂറോപ്പെന്നോ വ്യത്യാസമില്ലാതെ കുട്ടികളില്ലാത്ത വിഷമം അനുഭവിക്കുന്ന അനേകര്‍ക്ക് ആശ്വാസം നല്‍കിയേക്കുന്ന ഒരു സ്‌ഥാപനം ഗുജറാത്തിലെ ആനന്ദിലാണ് വന്‍കിട രീതിയില്‍ ഒരുങ്ങുന്നത്.
നിലവില്‍ ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കുന്ന അമ്മമാരുടെ കൂട്ടായ്‌മയായ കേന്ദ്രത്തിന്റെ ഒരു വികസിത രൂപമായിരിക്കും ഇത്. വിദേശികള്‍ക്ക് പുരുഷബീജം അയയ്‌ക്കാന്‍ കഴിയുന്ന ഒരു വണ്‍ സ്‌റ്റോപ്പ് സറോഗസി ഷോപ്പ് ഉള്‍പ്പെടെയാണ് ഈ സ്‌ഥാപനം ഒരുങ്ങുന്നത്. മില്യണ്‍ ഡോളര്‍ ക്‌ളിനിക്കില്‍ സന്ദര്‍ശകരായ വിദേശ ദമ്പതികള്‍ക്കായി സെല്‍ഫ് കേറ്ററിംഗ് അപ്പാര്‍ട്ട്‌മെന്റ്, വാടക അമ്മമാര്‍ക്കുള്ള ഇടങ്ങള്‍, ഓഫീസുകള്‍, പ്രസവ മുറികള്‍, ഒരു ഐവിഎഫ് വിഭാഗം, റസ്‌റ്റോറന്റ്, ഒരു ഗിഫ്‌റ്റ് ഷോപ്പ് എന്നിവയെല്ലാം ക്‌ളിനിക്കിലുണ്ടാകും.
കുട്ടികളില്ലാത്ത ദമ്പതികള്‍ക്കും ദാരിദ്ര്യം അനുഭവിക്കുന്ന വാടക അമ്മമാര്‍ക്കും ഒരു പോലെ പ്രയോജനകരമാകുന്ന ഈ സ്‌റ്റേറ്റ് ഓഫ് ദി ആര്‍ട് സെന്ററിന് നൈനാ പട്ടേല്‍ എന്ന ലേഡി ഡോക്‌ടറുടെ കരങ്ങളാണ്. നിലവില്‍ ഇത്തരത്തില്‍ ഒരു ക്‌ളിനിക്ക് നടത്തുന്ന നൈനാ പട്ടേലിന്റെ സ്‌ഥാപനത്തില്‍ വിദേശ ദമ്പതികള്‍ക്കായി കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കുന്ന നൂറ് കണക്കിന് വാടക അമ്മമാരുണ്ട്. ഗര്‍ഭിണികള്‍ക്കായുള്ള പ്രത്യേക വീടുകളില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുന്നു. ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കുന്ന അമ്മമാര്‍ക്ക് ഏകദേശം അഞ്ചു ലക്ഷം രൂപയോളം ലഭിക്കുമ്പോള്‍ ഏകദേശം 17 ലക്ഷത്തോളമാണ് സ്‌ഥാപനം കുട്ടികളെ ആവശ്യമുള്ള വിദേശ ദമ്പതികളില്‍ നിന്നും ഈടാക്കുന്നത്. പണക്കാരായ ദമ്പതികള്‍ക്കായി 600 കുട്ടികളെ വരെ ഇവിടെ വളര്‍ത്തിയെടുക്കുന്നുണ്ട്.
അതേസമയം സദാചാരവാദികളില്‍ നിന്നും വലിയ തോതിലുള്ള അപവാദത്തെയും അപമാനത്തെയും ഭീഷണികളെയുമെല്ലാം അതിജീവിച്ചാണ് ഡോ. പട്ടേല്‍ ഈ ജോലി ചെയ്യുന്നത്. തന്റെ സേവനങ്ങളെ ഒരു സ്‌ത്രീ മറ്റൊരു സ്‌ത്രീയ്‌ക്ക് നല്‍കുന്ന ഉപകാരമായി വിലയിരുത്തുന്ന പട്ടേല്‍ അമ്മമാരെ വെച്ച് പണമുണ്ടാക്കുന്നു എന്ന ആരോപണങ്ങളെയും തള്ളുന്നു. ഓരോ അമ്മമാരും ചെയ്യുന്നത് ഓരോ ജോലിയാണെന്നും അതിനുള്ള പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.
Post a Comment