Kerala tv show and news
ലണ്ടന്‍: ഒരു കുടുംബത്തിന്റെ ഉറക്കം കെടുത്തി ബ്രിട്ടനില്‍ ഒരു പക്ഷി വാര്‍ത്തകളില്‍ നിറയുന്നു. കേംബ്രിഡ്ജില്‍ നിന്നാണ് ശല്ല്യക്കാരനായ ഈ പക്ഷിയുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. നമ്മള്‍ ഉപ്പന്‍ എന്ന് വിളിക്കുന്നതുപോലെയുള്ള ഈ ആണ്‍പക്ഷിയുടെ ജോലി വീട്ടുകാരെയും നാട്ടുകാരെയും കണ്ണില്‍കണ്ടവരെയെല്ലാം ആക്രമിക്കുക എന്നതാണ്. വീടിന് പുറത്തിറങ്ങിയാല്‍ വേഗത്തില്‍ പറന്നടുക്കുന്ന പക്ഷി വീട്ടുകാരെ കൊത്തുകയും മാന്തുകയുമാണ് ചെയ്യുക. ഈ പക്ഷിയെക്കൊണ്ട് പൊറുതിമുട്ടി വീട്ടില്‍ കഴിയാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയാണ് ആനി മാരി ഹാമില്‍ട്ടന്‍ എന്ന വീട്ടമ്മയും കുടുംബവും. ഈ പക്ഷി പ്രശ്നം തുടങ്ങിയിട്ട് ഒരാഴ്ചയായെന്ന് ആനി പറയുന്നു.
ഒരാഴ്ച മുന്‍പ് വീട്ടില്‍ സാധനങ്ങളുമായി വന്ന കാര്‍ ഡ്രൈവറെ ഏകദേശം 20 മിനിറ്റോളം ഈ പക്ഷി ബന്ദിയാക്കിയെന്ന് ആനി പറഞ്ഞു. തന്നെ കൊത്താന്‍ പാഞ്ഞടുത്ത പക്ഷിയില്‍ നിന്ന് രക്ഷപെടാന്‍ ഡ്രൈവര്‍ കാറിനകത്ത് കയറി വാതില്‍ അടച്ചിരിക്കുകയായിരുന്നു. കുറച്ചുനേരം പക്ഷിയെ കണ്ടില്ലെങ്കില്‍ പിന്നെ വീട്ടുകാരുടെ മനസമാധാനം തന്നെ പോകും. കാരണം വീട്ടില്‍ എവിടെയെങ്കിലും പതുങ്ങിയിരുന്ന് ഞൊടിയിടയിലാകും ഇവന്റെ ആക്രമണം.
നായയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡിന് പകരം ആക്രമണകാരിയായ പക്ഷിയുണ്ട് സൂക്ഷിക്കണം; കൈയില്‍ നീളമുള്ള വടി കരുതണം എന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ ആനിയും കുടുംബവും. കണ്ണില്‍കണ്ടവരെയെല്ലാം ആക്രമിക്കുന്ന പക്ഷി വിചിത്രമാണെന്ന് പക്ഷിശാസ്ത്ര വിഭാഗവും അഭിപ്രായപ്പെടുന്നു.
{[['']]}