{[['']]}
കെനിയ: തല മൊട്ടയടിച്ച യുവതിക്ക് ആശ്വാസമേകാന്‍ സുഹൃത്തുക്കളും മൊട്ടയടിച്ചു. സ്തനാര്‍ബുദം പിടിച്ച് കീമോതെറാപ്പിക്ക് വിധേയയായ സൌത്ത് ആഫ്രിക്കക്കാരി ഗെര്‍ഡി മക്കെന്ന എന്ന യുവതിയെ ആശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ചെയ്ത കാര്യം ലോകത്തിന് തന്നെ അത്ഭുതമാകുകയാണ്. സുഹൃത്തുക്കളുടെ സ്നേഹത്തിന്റെ ആഴം കണ്ട് ഗെര്‍ഡി താനൊരു ക്യാന്‍സര്‍ രോഗിയാണെന്ന കാര്യം പോലും ഇപ്പോള്‍ മറന്നിരിക്കുകയാണ്. മുടി കൊഴിഞ്ഞ ഗര്‍ഡിയെ ആശ്വസിപ്പിക്കാന്‍ തങ്ങളും കൂടെയുണ്ടെന്ന് തെളിയിക്കാന്‍ സുഹൃത്തുക്കള്‍ ചെയ്തത് ഒരു ഫോട്ടോഷൂട്ട് ഒരുക്കുകയായിരുന്നു. തങ്ങള്‍ കാന്‍സര്‍ ബാധിതയായ ഗെര്‍ഡിക്ക് വേണ്ടി ഒരു ഫോട്ടോഷൂട്ട് ഒരുക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് സുഹൃത്തുക്കള്‍ ഫെബ്രുവരി മാസത്തില്‍ കെയറിംഗ് ഡയസസ് എന്ന പ്രാദേശിക ചാരിറ്റി സംഘടനയ്ക്ക് ഒരു ഇ മെയില്‍ അയയ്ക്കുകയുണ്ടായി.
സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് തലമൊട്ടയടിച്ച് ഗെര്‍ഡിയുടെ കൂടെ ഒരു ഫോട്ടോഷൂട്ട് ചെയ്യാനായിരുന്നു പരിപാടി. ഗെര്‍ഡിയുടെ സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥനമാനിച്ച് ചാരിറ്റി സംഘടന ഫോട്ടോഷൂട്ടിനു വേണ്ടി ഒരു ഫോട്ടോഗ്രാഫറെ സംഘടിപ്പിക്കുകയും ഈ രംഗം പകര്‍ത്താന്‍ ഏല്‍പ്പിക്കുകയുമായിരുന്നു. സ്നേഹത്തിനു വേണ്ടി എന്തും എന്ന പേരിലാണ് ഫോട്ടോഗ്രാഫര്‍ വീഡിയോ അപ്ലോഡ് ചെയ്തത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ സൈറ്റുകളില്‍ തരംഗമായി മാറിയിരിക്കുകയാണ്.
Post a Comment