{[['']]}
വാഷിങ്ടണ്‍: ദിവസവും 4 കപ്പ് കോഫി കുടിച്ചാല്‍ വായിലെ അര്‍ബുദത്തെ പ്രതിരോധിക്കാം. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാനീയമാണ് കോഫി. ഇതില്‍ ധാരാളം ആന്‍ഡിഓക്സിഡന്റുകള്‍, പോളിഫെനോള്‍സ് മുതലായവ അടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഓറല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കാപ്പി കുടിച്ചാല്‍ മതിയെന്ന് കണ്ടെത്തിയത്. ലോകത്തുള്ള 10 അര്‍ബുദങ്ങളിലൊന്നാണ് ഓറല്‍ ക്യാന്‍സര്‍.
പുകവലിയാണ് വായിലെ ക്യാന്‍സറിനുള്ള മുഖ്യകാരണം. സിഗരറ്റ് ബീഡി മുതലായവ വലിക്കുമ്പോള്‍ നിക്കോട്ടിന്‍, കാര്‍ബണ്‍മോണോക്സൈഡ് എന്നിവ ശരീരത്തിലെത്തുകയും ഇവ വായിലെ കോശങ്ങളെ ബാധിച്ച് കാന്‍സറിനു കാരണമാകുകയും ചെയ്യുന്നു. കഫൈന്‍ അടങ്ങിയ നാല് കപ്പോ അതിലധികമോ കോഫി ദിവസവും കുടിക്കുകയാണെങ്കില്‍ 49 ശതമാനം ഓറല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Post a Comment