Movie :

kerala home tv show and news

Home » » കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണില്‍ സ്വന്തം പേരിലുള്ള മൊബൈല്‍ സിം കാര്‍ഡ് ഇട്ട മലയാളി മോഷണ കുറ്റത്തിന് പിടിയിലായി

കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണില്‍ സ്വന്തം പേരിലുള്ള മൊബൈല്‍ സിം കാര്‍ഡ് ഇട്ട മലയാളി മോഷണ കുറ്റത്തിന് പിടിയിലായി

{[['']]}

sites/default/files/LG-G2-mini.jpg


Kerala tv show and newsസകാക: കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണില്‍ സ്വന്തം പേരിലുള്ള മൊബൈല്‍ സിം കാര്‍ഡ് ഇട്ട മലയാളി മോഷണ കുറ്റത്തിന് പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി കൊച്ചുവീട്ടില്‍ യൂനുസ് മകന്‍ അബ്ദുല്‍ റഷീദ് (42) ആണ് അല്‍ജൗഫില്‍ നിയമനടപടി നേരിടുന്നത്.

ടാക്സി ഡ്രൈവറായ തനിക്ക് തന്‍െറ കാറിലെ സ്ഥിരം യാത്രക്കാരായ വിദ്യാര്‍ഥിനികള്‍ വില്‍ക്കാന്‍ വേണ്ടി ഏല്‍പിച്ചതാണ് മൊബൈല്‍ ഫോണെന്ന് അബ്ദുല്‍ റഷീദ് പറയുന്നു.
മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് അറിയാന്‍ വേണ്ടി തന്‍െറ സിം കാര്‍ഡ് അതില്‍ ഇട്ട് നോക്കി. മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചതോടെ അതില്‍നിന്നുള്ള സിഗ്നലുകളെ പിന്തുടര്‍ന്നത്തെിയ രഹസ്യപൊലീസ് അബ്ദുല്‍ റഷീദിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൊബൈല്‍ ഫോണിന്‍െറ യഥാര്‍ഥ ഉടമസ്ഥന്‍ പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഫോണ്‍ കൂടാതെ സ്വര്‍ണവും നഷ്ടപ്പെട്ട കവര്‍ച്ച കേസാണ് പൊലീസ് അന്വേഷിച്ചിരുന്നത്. അതിനിടയിലാണ് ഫോണ്‍ പ്രവര്‍ത്തനക്ഷമമായത്. അതോടെ അതിന്‍െറ ഐ.എം.ഇ.ഐ നമ്പര്‍ (ഇന്‍റര്‍നാഷണല്‍ മൊബൈല്‍ സ്റ്റേഷന്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി നമ്പര്‍) പൊലീസിന് സന്ദേശമായി ലഭിക്കുകയും അങ്ങിനെ ഫോണ്‍ കൈവശം വെച്ച റഷീദിലേക്ക് എത്തുകയുമായിരുന്നു.
തന്‍െറ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തെളിവുകളെല്ലാം അബ്ദുല്‍ റഷീദിന് എതിരായിരുന്നു. ശിക്ഷ വിധിച്ചിട്ടില്ല. കേസ് കോടതിയിലാണ്.
എന്നാല്‍ 20000 റിയാല്‍ നല്‍കിയാല്‍ കോടതി മുഖാന്തിരം ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെന്നാണ് വിഷയത്തില്‍ ഇടപെട്ട സാമൂഹികപ്രവര്‍ത്തകനായ മുബാറക് വെളിമുക്ക് അറിയിച്ചത്.
നിര്‍ധനനായ റഷീദിന് ഈ തുക ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 0501263880, 0558384124 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger