{[['']]}
ലണ്ടന്‍: വാഴപ്പഴം കൊണ്ട് പിയാനോ. മസാച്യുസൈറ്റ്സ് ഇന്‍സ്റ്റിറ്റുയൂട്ട് ഓഫ് ടെക് നോളജിയിലെ വിദ്യാര്‍ത്ഥികളായ ജയ്സില്‍വറും എറിക് റോസന്‍ബാമുമാണ് വാഴപ്പഴം കൊണ്ട് പിയാനോ ഉണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കുന്നത്. മാക്കി മാക്കി എന്ന പേരില്‍ ഒരു കിറ്റാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. ഇതിലുള്ള സര്‍ക്യൂട്ട് ബോര്‍ഡിലേയ്ക്ക് ഒരു യുഎസ്ബി വഴിയാണ് പഴം ഘടിപ്പിക്കുന്നത്. സര്‍ക്യൂട്ട് ബോര്‍ഡ് കമ്പ്യൂട്ടറിന്റെ കീബോര്‍ഡ് പോലെ കൃത്യമായി പ്രോഗ്രാം ചെയ്തുവച്ചിരിക്കുകയാണ്. ഇനി ഈ സംവിധാനത്തെ കമ്പ്യൂട്ടറിലേയ്ക്ക് ഘടിപ്പാച്ചാണ് ഇലക്ട്രിസ്റ്റി കടത്തിവിടുന്നത്.
വളരെ ചെറിയ തോതിലുള്ള പവര്‍ ഇതിനു മതിയാകും. അപ്പോള്‍ പഴങ്ങള്‍ കീബോര്‍ഡായി മാറും. ചുറ്റും കാണുന്നതിനെയെല്ലാം ഉപയോഗിച്ച് പുതുതായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇരുവരെയും മാക്കി മാക്കി കിറ്റിന്റെ കണ്ടുപിടുത്തത്തില്‍ എത്തിച്ചത്. ലോകമെമ്പാടുമുള്ള നിരവധി പേരാണ് ഇപ്പോള്‍ ബനാന പിയാനോയെത്തേടി വന്നുകൊണ്ടിരിക്കുന്നത്.
Post a Comment