{[['']]}
മാധ്യമധര്‍മം നിറവേറ്റിയ ബ്രിട്ടാസിനും മമ്മൂട്ടിക്കും അഭിനന്ദനങ്ങള്‍; ആശ്രമവക്താക്കളുടെ ശ്വാനഗര്‍ജനം അവസാനിപ്പിക്കണമെന്ന് സ്വാമി ഭദ്രാനന്ദ്
തിരുവനന്തപുരം: അമൃതാനന്ദമയി മഠത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ ഗെയ്ല്‍ ട്രഡ്വലിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്ത കൈരളി ടിവിക്കെതിരായ നിയമനടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്തതിന്റെ പേരില്‍ കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി, ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്കെതിരെ ഒരു അമൃത ഭക്തന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ മുനിസിപ്പല്‍ കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിനെതിരെയുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം പലഭാഗത്തുനിന്നും ഉയരുന്നു. ജോണ്‍ബ്രിട്ടാസിനും മമ്മൂട്ടിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ രംഗത്തെത്തി. അമൃത ആശ്രമത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആശ്രമവക്താക്കള്‍ നടത്തുന്ന ശ്വാനഗര്‍ജനം അവസാനിപ്പിക്കണമെന്നും സ്വാമി ഭദ്രാനന്ദ് ആവശ്യപ്പെട്ടു.
സ്വാമി ഭദ്രാനന്ദിന്റെ ലേഖനം വായിക്കാം.
കേരളത്തില്‍ ഉദയമസ്തമിക്കാത്ത മാധ്യമ സൂര്യന്മാര്‍ ഉണ്ടെന്ന് തെളിയിച്ച കൈരളി ടിവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിന് ഒരായിരം അഭിനന്ദനങ്ങള്‍. സിനിമാക്കാരുടെ ഇടയില്‍ വളരെ വ്യക്തിത്വമുള്ള മനുഷ്യനാണ് കൈരളിയുടെ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടി. മാനസിക വൈകല്യത്തിനും വീണ്ടു വിചാരമില്ലാത്ത വികാരത്തിനും അടിമപ്പെട്ട ചില അഭിനേതാക്കളെപോലെ ആള്‍ദൈവ ഭക്തനല്ല അദ്ദേഹം. ആത്മീയതയുടെ അനുഭൂതി അറിയാത്ത, അഭിസാരികയെന്ന് പലരാലും മുദ്രചെയ്യപ്പെട്ട ഒരു കച്ചവടക്കാരിക്ക് അടിമപ്പെട്ട്, ഭക്തി മൂത്ത് സമനില തെറ്റിയ ഒരാളാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതി പരിഗണിച്ചതും ഇരുവര്‍ക്കും നോട്ടീസ് അയച്ചതുമായ നടപടി കോടതിക്ക് തന്നെ അപമാനമാണ്.
സന്യാസ ധര്‍മ്മം പാലിക്കാത്ത ഒരു അധോലോക സംഘത്തിന്റെ ക്രൂരതക്ക് ഇരയായ ഒരു പാവം വിദേശ വനിതയുടെ വേദനയാണ് തന്റെ മാധ്യമത്തിലൂടെ ജോണ്‍ ബ്രിട്ടാസ് ചോദിച്ചറിഞ്ഞത്. ബ്രിട്ടാസ് അദ്ദേഹത്തിന്റെ മാധ്യമ ധര്‍മ്മമാണ് നിറവേറ്റിയത്.മമ്മൂട്ടിയേയും ജോണ്‍ ബ്രിട്ടസിനേയും കോടതി കയറ്റാന്‍ നോട്ടീസ് അയച്ച അതേ കോടതി തന്നെ സുധാമണി നടത്തിയെന്ന് ശക്തമായി ആരോപിക്കുന്ന സാമ്പത്തിക ക്രമക്കേടും അക്രമങ്ങളും അറുകൊലകളും അന്വേഷിക്കാന്‍ ഉത്തരവിടണം. കൈയില്‍ പണം ഉണ്ടെകില്‍ ലോകത്ത് ആര്‍ക്കും ആരേയും എന്തും ചെയ്യാമെന്നുള്ള അവസ്ഥയാണ് സുധാമണിയും ആശ്രമഗുണ്ടകളും കാണിക്കുന്നത്.
നേരെ ചൊവ്വേ ഒന്ന് സംസാരിക്കാനോ ഒരു ആത്മീയ ചോദ്യത്തിന് മറുപടി നല്‍കാനോ ഒരുപൊതുവേദിയില്‍ ഇതര സാംസ്‌കാരിക പ്രാസംഗികരുടെ സാനിധ്യത്തില്‍ ഒരുപ്രഭാഷണം നടത്താനോ ഏതെങ്കിലും ഒരു തരത്തിലുള്ള അത്ഭുതമോ പ്രവചനമോ നടത്താനോ സാധിക്കാത്ത സാധാരണക്കാരിയായ ഒരു കടപ്പുറത്തെ സ്ത്രീയെ കൊണ്ടുവന്നിരുത്തി വേഷഭൂഷാദികളും ആടയാഭരണങ്ങളും അണിയിച്ച് ദേവിയും അമ്മയുമാക്കി സമൂഹത്തിന്റെ അജ്ഞതയെ മുതലെടുത്ത് ആത്മീയതയുടെ മറവില്‍ കോടികള്‍ സമ്പാദിക്കുന്ന ഒരു മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റ് കമ്പനിയുടെ പ്രധാന കണ്ണിയെ ഭയക്കുന്ന രാഷ്ട്രീയക്കാരേ, നിങ്ങളാണോ സമൂഹത്തിന്റെ രക്ഷകര്‍?
പ്രിയ സജ്ജങ്ങളെ, ആര്‍ക്കും ദൈവമാകാന്‍ സാധിക്കില്ല, ആര്‍ക്കും ആരുടേയും വേദന മറ്റാനും സാധിക്കില്ല. മറ്റൊരാള്‍ ഭക്ഷിച്ചാല്‍ നമ്മുടെ വിശപ്പ് മാറില്ല. എല്ലാ വിചാരങ്ങളും വികാരങ്ങളും മനസിന്റെ സൃഷ്ടിയാണ്. ഒരു തികഞ്ഞ സന്യാസി ഒരിക്കലും ഭക്തരെ സൃഷ്ടിക്കില്ല. ഒരു സന്യാസിയുടെ ലക്ഷണം സുധാമണിക്കില്ല. ഇഷ്ട പുരുഷനില്‍ നിന്നും ഇഷ്ട സമയത്ത് ഇഷ്ട ഗര്‍ഭം ധരിച്ച് പ്രസവിച്ചാലേ ഒരു അമ്മയാകാന്‍ സാധിക്കു. അല്ലാത്ത ഒരുവളെ അമ്മയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.
സാധുവായ ഗെയ്ല്‍ ട്രഡ്വല്‍ പറഞ്ഞത് എല്ലാം ശരിതന്നെയെന്ന് ഉള്‍കാഴ്ചയുള്ള ഒരു വ്യക്തിക്കോ സുധയെ അടുത്ത് അറിയുന്നവര്‍ക്കോ മനസ്സിലാകും. യഥാര്‍ത്ഥ സന്യാസിമാര്‍ക്ക് ഒരര്‍ത്ഥത്തില്‍ സുധയെ പോലുള്ളവര്‍ ഒരു മഹാ ഭാഗ്യം തന്നെയാണ്. എങ്ങനെയെന്നാല്‍ ഇത്തരം കമ്പോസ്റ്റ് കുഴികള്‍ ഉള്ളതിനാല്‍ ചപ്പു ചവറുകളും മറ്റു മലിന വസ്തുക്കളും യഥാര്‍ത്ഥ സന്യാസിമാരെ ശല്യം ചെയുകയില്ല. എനിക്ക് പൊതുവെ ആരേയും കുറ്റം പറയാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ സ്വന്തം മാതാപിതാക്കളെ കൊണ്ട് പാദം കഴുകിപ്പിക്കുകയും പൂജിപ്പിക്കുകയും ചെയ്യുന്ന സുധയുടെ കോപ്രായങ്ങള്‍ ദര്‍ശിക്കുകയും സാധു ജനങ്ങളെ ആത്മീയതയുടെ പേരുംപറഞ്ഞു ദ്രോഹിക്കുകയും ചെയുന്നത് കണ്ടിട്ട് മിണ്ടാതിരിക്കുന്നതിലും ഒരു പരിധിയുണ്ട്.
മഹത് വ്യതികള്‍ എഴുതിയ ഗ്രന്ഥങ്ങളും മറ്റും അമ്മയുടെ ദര്‍ശനവും ആശയവും എന്ന് പറഞ്ഞ് പാവം ജനങ്ങളെ പുസ്തകത്തിലൂടേയും മറ്റും പകര്‍ന്നുനല്‍കി വിഡ്ഢിയാക്കുന്ന സുധ ഇതുവരെ ഒരു സന്യാസിയായിട്ടില്ല. സുധയുടെ കര്‍മ്മ ശുദ്ധിയെ ചോദ്യം ചെയ്യുന്നവര്‍ അമേരിക്കയുടെ ചാരനാണെന്നും ഭാരതത്തിന്റെ അദ്ധ്യാത്മികയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റാണെന്നുമുള്ള ആസ്ഥാന വക്താക്കളുടെ ശ്വാനഗര്‍ജനം ഇനി ആരും വിശ്വസിക്കില്ല. തീപ്പൊരിക്ക് ഒരിക്കലും അഗ്‌നിയെ ദഹിപ്പിക്കാന്‍ സാധിക്കില്ല. ഭഗവാന്‍ ശ്രീകൃഷ്ണനാണ് ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്ന സത്യം ഓര്‍ക്കുന്നതും നന്നായിരിക്കും. സുധയെക്കാളും എന്തുകൊണ്ടും യോഗ്യത നമ്മുടെ മാദക ചലച്ചിത്രനടിമാര്‍ക്ക് ഉണ്ടെന്നും പറയാതെ വയ്യ.
Post a Comment