കൂടെ നിര്‍ത്തണമെങ്കില്‍ പള്ളിക്കാരെയും പട്ടക്കാരെയും തള്ളിപ്പറയണമെന്നായിരുന്നു ഇടക്കാലത്തുണ്ടായ ശാസ്ത്രം. സിപിഐഎമ്മും എല്‍ഡിഎഫും കേരള കോണ്‍ഗ്രസുകാരുടെ ജാതി തിരിച്ചത് ഈ ശാസ്ത്രം ഉപയോഗിച്ചായിരുന്നു. വഴിപിരിഞ്ഞ കുഞ്ഞാടുകളെ പിന്നീട് ഒരുമിച്ചുനിര്‍ത്തിയത് സഭയുടെ കാരുണ്യം കൊണ്ടാണ്. അതിന്റെ നഷ്ടം എന്തെന്ന് സിപിഐഎമ്മിന് അറിയാം. മീനച്ചിലാറിലൂടെ പിന്നെയും ഒഴുകി ഒരുപാട് വെള്ളം. നഷ്ടം നികത്താനുള്ള വഴി ജാതി തിരിച്ച് ക്ഷണിക്കുകയല്ല, പകരം എല്ലാവരെയും ഒരുമിച്ച് ക്ഷണിക്കുകയാണെന്ന് സിപിഐഎം തിരിച്ചറിഞ്ഞത് അങ്ങനെയാണ്. മാണിസാറിന്റെ കാരുണ്യമൂല്യം അടുത്തകാലത്തായി നന്നായി തിരിച്ചറിഞ്ഞവരാണ് സിപിഐഎം. അങ്ങനെയാണ് പ്ലീനത്തിലേക്കുള്ള ക്ഷണപത്രം പറന്നത്. അത് സെക്രട്ടേറിയറ്റിലേക്കുള്ള ക്ഷണപത്രമാകുമോ എന്നാണ് ഇനി അറിയേണ്ടത്. കസ്തൂരിക്കാറ്റിനൊപ്പം പറന്ന ആ ക്ഷണപത്രത്തിലെ മാറ്റത്തിന്റെ സന്ദേശത്തില്‍ പ്രതീക്ഷ നടുന്നവരുണ്ട്. സന്ദേഹമുള്ളവരുമുണ്ട്.
{[['']]}