Kerala tv show and news![](https://lh3.googleusercontent.com/blogger_img_proxy/AEn0k_tr9r9_87BayDv8ir8wzMKnQnDOlZQ-FyJUVczyZVLV2kkzmSwiPVtHIG4ixPRZrUwPmcD9bpLdDZmFlxt51UUYUde4KY2EfQPhLnv-jvFGqQ3D5Ee8TNX988JnwWf24AW0wBq8Ak703A=s0-d)
രണ്ടാം വിവാഹത്തെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടുപോലുമില്ലെന്ന് നടി കാവ്യാ മാധവന്‍. ഒരു പുനര്‍വിവാഹത്തെക്കുറിച്ച് ഞാനിന്നുവരെ ചിന്തിച്ചിട്ടുപോലുമില്ല. ദാമ്പത്യം എന്നത് ഒരു പെണ്ണിന്റെ ജന്മസാഫല്യമാണെന്ന് കരുതിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോള്‍ ആ ചിന്താശക്തിയൊക്കെ മാറി. പെണ്ണ് സ്വന്തം കാലില്‍ നില്‍ക്കണം സാമ്പത്തികമായും മാനസികമായും അവള്‍ക്കൊരു അടുക്കും ചിട്ടയുമൊക്കെ വേണം. ഇതൊക്കെ കൈവരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഞാന്‍ പുനര്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കു എന്ന് കാവ്യ വ്യക്തമാക്കി. മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കാവ്യ തന്റെ പുനര്‍വിവാഹത്തെക്കുറിച്ച് മനസ് തുറന്നത്. ജീവിതം ധാരാളം അനുഭവങ്ങള്‍ നല്‍കി. നല്ലവരെന്ന് കരുതിയവര്‍ പോലും മനസില്‍ കാപട്യം നിറച്ചവരാണ്. നൂറ് ശതമാനം നല്ലവരെന്ന് കരുതിയവര്‍ പോലും തന്നെ അഭിമുഖീകരിക്കുമ്പോള്‍ പല വ്യക്തികളെയും ഞാന്‍ സംശയപൂര്‍വ്വമാണ് കാണുന്നത്. ഇപ്പോള്‍ വെളുക്ക് ചിരിച്ച പരിചിതരായവര്‍ നാളെ എന്നെ ചതിക്കുമെന്ന ഭയവും ഉള്ളിലുണ്ടെന്നും കാവ്യ അഭിമുഖത്തില്‍ പറയുന്നു. ![](https://lh3.googleusercontent.com/blogger_img_proxy/AEn0k_t4jah3qEr2xclmQDckuLNSzuAetGRlN4RNATG_uSIMj8trvZPTwT9s1g-Oyqrf-6bqqYmKumpA4m4dLmpefeYjlfI6zLBhUtEpICCcjsPs2eocdpbmBxfoT9lRS_c0XWXm-mA=s0-d)
നടന്‍ ദിലീപിനെ ചേര്‍ത്തുയര്‍ന്ന ഗോസിപ്പുകളെയും കാവ്യ തള്ളിക്കളഞ്ഞു. ഇത്തരം കിംവതന്തികള്‍ക്ക് വിരാമമുണ്ടാകുമെന്ന് തോന്നുന്നില്ല. ഞാന്‍ വിവാഹിതയായി ദാമ്പത്യജീവിതം തുടങ്ങിയ ശേഷവും ഇതുപോലുള്ള ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ക്ക് അത് പറയാതെ ഉറക്കം വരില്ല. ഇനി കിംവദന്തികളില്‍ നിന്നും മാറി നില്‍ക്കാന്‍ ഞാനൊരു പ്രവാസജീവിതം തുടങ്ങുമ്പോള്‍ കാവ്യ അവിടെ പരപുരുഷനോടൊപ്പം കഴിയുന്നതായ കിംവദന്തി പരക്കുമെന്നും കാവ്യ പറയുന്നു. കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര അടുത്തിടെയാണ് പുനര്‍വിവാഹിതനായത്. ഈ വേളയിലാണ് കാവ്യയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് കിംവതന്തികള്‍ പരന്നത്.
{[['
']]}