{[['']]}
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയ ബ്രിട്ടീഷ് രാജ്ഞി മഹായിടയന് സമ്മാനിച്ചത് വിലയേറിയ ഒരു കുപ്പി സ്കോച്ച് വിസ്കി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ എസ്റ്റേറ്റില്‍ നിന്നുള്ള മധുരപലഹാരങ്ങള്‍ക്കൊപ്പമാണ് ബാല്‍മോറല്‍ വിസ്കിയും രാജ്ഞി സമ്മാനിച്ചത്. 20 മിനിറ്റോളം വൈകിയെത്തിയതിന് രാജ്ഞി പോപ്പിനോട് ക്ഷമാപണം നടത്തുകയുമുണ്ടായി. സെന്റ് മാര്‍ത്തയിലെ തന്റെ വാസസ്ഥലത്ത് രാജ്ഞിയെ സ്വീകരിക്കാനാണ് പോപ്പ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, രാജകുടുംബത്തോടൊപ്പമുള്ള അനുചരവൃന്ദത്തെയും അന്താരാഷ്ട്ര മാധ്യമസംഘത്തെയുമെല്ലാം ഉള്‍ക്കൊള്ളുന്നതിനായി കോണ്‍ഫറന്‍സ് ഹാളിലേയ്ക്ക് സ്വീകരണം മാറ്റുകയായിരുന്നു. പോപ്പിന്റെ സ്വിസ് ഗാര്‍ഡ് നല്‍കിയ സല്യൂട്ട് സ്വീകരിച്ചുകൊണ്ടാണ് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും പോപ്പിനെ കാണാനെത്തിയത്.
17 മിനിറ്റോളം അടച്ചിട്ടമുറിയില്‍ ഇവര്‍ സംസാരിക്കുകയും ചെയ്തു. കറുത്ത ഔദ്യോഗിക വസ്ത്രത്തിനു പകരം തന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കിടെ ധരിച്ച നിറപ്പകിട്ടാര്‍ന്ന വസ്ത്രമാണ് രാജ്ഞി ഇക്കുറി ഉപയോഗിച്ചത്. രാജ്ഞിയുടെ സമ്മാനത്തിനു പകരമായി 8 മാസം പ്രായമുള്ള പേരക്കുട്ടി പ്രിന്‍സ് രാജകുമാരന് പോപ്പ് സമ്മാനം നല്‍കുകയുമുണ്ടായി. നീലക്കല്ലില്‍ തീര്‍ത്ത കുരിശിന്റെ രൂപമായിരുന്നു സമ്മാനം. കേംബ്രിഡ്ജിലെ റോയല്‍ ഹൈനസ് പ്രിന്‍സ് ജോര്‍ജ് രാജകുമാരന് പോപ്പ് ഫ്രാന്‍സീസിന്റെ സമ്മാനം എന്ന് അതില്‍ എഴുതിയിരുന്നു.
Post a Comment