{[['
']]}
അറബി ഭാഷയില്‍ തയാറാക്കപ്പെട്ട രേഖയാണ് പാനപാത്രത്തിന്റെ ഇതുവരെയുള്ള ചരിത്രം വിശദീകരിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നത്. ജറുസലേം മുസ്ലിം സമുദായത്തിന്റെ പിടിയിലായപ്പോഴാണ് പാനപാത്രം അപ്രത്യക്ഷമായത്. പിന്നീട് മുസ്ലീം പോരാളികള്‍ പാനപാത്രം ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് സമ്മാനിക്കുകയായിരുന്നു. ഈജിപ്തിലെ ഭരണാധികാരികളാണ് പാനപാത്രത്തില്‍ സ്വര്‍ണവും മരതകവും ചേര്‍ത്ത് അലങ്കരിച്ചത്. ബിസി 200 നും 100 നും മധ്യേയാണ് പാനപാത്രം നിര്‍മ്മിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാല്‍ പാനപാത്രത്തെക്കുറിച്ച് എതിര്‍വാദഗതികളും സജീവമാണ്. ക്രിസ്തുവിന്റെ കാലശേഷം ശിഷ്യനായിരുന്ന പത്രോസ് ആണ് ഈ പാനപാത്രം സൂക്ഷിച്ചിരുന്നതെന്ന് ഇവര്‍ പറയുന്നു.
പിന്നീട് പത്രോസ് ശ്ലീഹായോടൊപ്പം പാനപാത്രവും റോമിലെത്തി. തുടര്‍ന്ന് മാര്‍പാപ്പയുടെ ശേഖരത്തിന്റെ ഭാഗമായി 17 ആം നൂറ്റാണ്ടിലാണ് പാനപാത്രം അലങ്കരിച്ചതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ലിയോണ്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രഫസറായ ടോറസ് ഈ വാദത്തെ ഖണ്ഡിക്കുകയാണ് ഉണ്ടായത്. 1050-ല്‍ പാനപാത്രം സ്പെയിനിലെ ഫെര്‍നാന്‍ഡോ ഒന്നാമന്റെ പക്കലെത്തി. പിന്നീട് ബസിലിക്കയിലേയ്ക്ക് മാറുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.
Post a Comment