{[['']]}
Kerala tv show and news
ന്യൂയോര്‍ക്ക്: മകളുടെ മുഖം ഒരുനോക്ക് കണ്ടിട്ടു മരിക്കുക. ന്യൂയോര്‍ക്ക് സ്വദേശിയായ എലിസബേത്ത് ജോയ്‌സി(36)ന്റെ മോഹമതായിരുന്നു. ആറ് ആഴ്‌ച്ച മകള്‍ ലില്ലിക്കൊപ്പം ചെലവിട്ടശേഷം എലിസേബത്ത് വിടവാങ്ങി. നാലു വര്‍ഷം മുമ്പാണ് റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ എലിസബേത്ത് മാക്‌സുമായി പ്രണയത്തിലായത്. 2010 സെപ്‌റ്റംബറിലാണ് അവര്‍ക്ക് ശ്വാസകോശ കാന്‍സര്‍ ഉള്ളതായി സൂചന ലഭിച്ചത്. വിവരം അറിഞ്ഞ മാക്‌സ് കാമുകിക്ക് കരുത്ത് പകര്‍ന്നത് മോതിരം കൈമാറിക്കൊണ്ടാണ്. ഒരു മാസത്തിനുശേഷം ഇരുവരും വിവാഹിതരായി.
സര്‍ജറിയും കീമോ തെറാപ്പിയും രോഗത്തിന്റെ കാഠിന്യം കുറച്ചപ്പോഴാണു എലിസബേത്ത് കുഞ്ഞിനായി ചിന്തിച്ചു തുടങ്ങിയത്. ഉടന്‍ കുട്ടിവേണ്ടെന്ന ഡോക്‌ടര്‍മാരുടെ ഉപദേശം എലിസബേത്തിനു സ്വീകാര്യമായില്ല. പുതിയ ജീവിതം തേടി ഇരുവരും റൂസ്‌വെല്‍റ്റ് ദ്വീപിലേക്കു മാറി. ഇവിടെവച്ചാണു ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്. ഒരു മാസത്തിനുശേഷം നടത്തിയ പരിശോധനയില്‍ കാന്‍സര്‍ ഗുരുതരമാണെന്നു കണ്ടെത്തി. കുഞ്ഞിനെ മറന്നശേഷം ചികിത്സയില്‍ ശ്രദ്ധിക്കാനായിരുന്നു ഡോക്‌ടര്‍മാരുടെ ഉപദേശം.
എന്നാല്‍ കുഞ്ഞില്ലാതെ ജീവിക്കേണ്ടെന്നായി എലിസബേത്ത്. ഇതിനാല്‍ എം.ആര്‍.ഐ. സ്‌കാനിനുപോലും നിയന്ത്രണം വന്നു. കാന്‍സര്‍ നീക്കാന്‍ ശസ്‌ത്രക്രിയ നടത്തിയെങ്കിലും പരാജയപ്പെട്ടു. മാര്‍ച്ച് നാലിനായിരുന്നു പ്രസവതീയതി.
എന്നാല്‍ കുഞ്ഞില്ലാതെ ജീവിക്കേണ്ടെന്നായി എലിസബേത്ത്. ഇതിനാല്‍ എം.ആര്‍.ഐ. സ്‌കാനിനുപോലും നിയന്ത്രണം വന്നു. കാന്‍സര്‍ നീക്കാന്‍ ശസ്‌ത്രക്രിയ നടത്തിയെങ്കിലും പരാജയപ്പെട്ടു. മാര്‍ച്ച് നാലിനായിരുന്നു പ്രസവതീയതി.
എലിസബേത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു ജനുവരിയില്‍ തന്നെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. 'കുഞ്ഞിനോടൊപ്പം വീട്ടിലേക്കു മടങ്ങിയ എലിസേബത്ത് ഏറെ സന്തോഷവതിയായിരുന്നു. കഠിനമായ വേദനയ്‌ക്കിടെയിലും ലില്ലിക്കൊപ്പമുള്ള നിമിഷങ്ങള്‍ അവള്‍ ആസ്വദിച്ചു'- മാക്‌സ് പറഞ്ഞു.
Post a Comment