{[['']]}
ഹരിപ്പാട്: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ 14 ാം റാങ്ക്. സംസ്ഥാനതലത്തില്‍ രണ്ടാംറാങ്ക്. ആലപ്പുഴ ജില്ലയിലെ ഒന്നാമന്‍. കരിപ്പുഴ പുഞ്ചയുടെ ബണ്ടിലെ ഒറ്റമുറി വീട്ടില്‍ കഴിയുന്ന പട്ടിണിക്കാരന്റെ നേട്ടങ്ങളുടെ പട്ടികയാണിത്. മണ്ണെണ്ണ വിളക്കിന്റെ വെട്ടംപോലും ആഡംബരമായ വീട്ടില്‍നിന്ന് അഭിമാനാര്‍ഹമായ നേട്ടം കൊയ്തത് കരിപ്പുഴ പന്തിരുപറയില്‍ പുരുഷന്റെ മകന്‍ നിധിനാണ്. പട്ടിണിയെ തോല്‍പ്പിച്ച റാങ്കാണിത്.
മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് കഴിഞ്ഞവര്‍ഷം 88 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ച നിധിന്‍, കാര്യമായ പരിശീലനമില്ലാതെ കേരള മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതി. 7569 ാം റാങ്ക് നേടിയ നിധിന് വെറ്ററിനറി സയന്‍സില്‍ പ്രവേശനം ഉറപ്പായതാണ്. എന്നാല്‍, ഡോക്ടറാകാന്‍ കൊതിച്ച നിധിന്‍ സ്‌കൂളിലെ അധ്യാപകരെ സമീപിച്ചു. ഇവിടത്തെ അധ്യാപകരായ ബിനു ശാമുവേലും ജിബി കെ.ജോണും അന്നുമുതല്‍ നിധിനൊപ്പമുണ്ട്. പാലായിലെ ഒരു സ്ഥാപനം സൗജന്യമായി നിധിന് പരിശീലനം നല്കി. അവിടെ ഒരു ഹോസ്റ്റലില്‍ സൗജന്യ താമസവും ലഭിച്ചു. കിട്ടിയ അവസരം പൂര്‍ണമായും പ്രയോജനപ്പെടുത്തിയ ഈ മിടുക്കന്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ വിജയം സ്വന്തമാക്കി.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രവേശനപരീക്ഷയും എഴുതിയിട്ടുണ്ട്. അതില്‍ നല്ലവിജയം പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കില്‍ കാര്യമായ ചെലവില്ലാതെ മെഡിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കാമെന്നാണ് നിധിന്റെ പ്രതീക്ഷ.
അച്ഛന്‍ പുരുഷന് വീടിനടുത്ത് തടിമില്ലില്‍ പണിയുണ്ട്. അമ്മ സതിയമ്മ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള ഈ കുടുംബത്തിന് കുട്ടികളുടെ പഠനത്തിനുള്ള ഗതിയില്ല

Post a Comment