{[['']]}
ലണ്ടന്‍: രണ്ടു വയസുകാരന്‍ 999 -ലേക്ക് വിളിച്ചത് അമ്മയെ രക്ഷിക്കാന്‍. ലെസ്റ്റര്‍ഷയറിലാണ് കഴിഞ്ഞദിവസം വളരെ കൌതുകകരമായ സംഭവം അരങ്ങേറിയത്. മരണത്തോട് മല്ലടിച്ചുകിടന്ന അമ്മയെ രക്ഷിച്ചത് രണ്ടു വയസുകാരനായ മകന്റെ സമയോചിത ഇടപെടല്‍ ആയിരുന്നു. കുഞ്ഞിന്റെ ഉചിതമായ ഇടപെടലാണ് 27 കാരിയായ അമ്മ ഡയാനയ്ക്ക് തുണയായത്. സംഭവത്തെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: റിലി വാര്‍ഡ് എന്ന രണ്ട് വയസുകാരന്‍ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് തന്റെ മമ്മി ഡയാന താഴെ വീണ് കിടക്കുന്നതാണ്. എന്തോ പന്തികേടു തോന്നിയ കൊച്ചു റിലി ഉടന്‍ തന്നെ ഫോണെടുത്ത് ആരെയോ സഹായത്തിനായി വിളിക്കുകയായിരുന്നു. ഭാഗ്യത്തിന് ഡയല്‍ ചെയ്തത് 999 എന്ന എമര്‍ജന്‍സി നമ്പറിലും. അങ്ങേത്തലയ്ക്ക്ലല്‍ ഹലോ എന്ന് വിളികേട്ടതോടെ നന്നായി ഇനിയും സംസാരിക്കാന്‍ കഴിയാത്ത റിലി അമ്മ ഉറങ്ങുന്നുവെന്ന് മാത്രം പറയുകയായിരുന്നു. മറുതലയ്ക്കല്‍ എന്താണെന്ന് വീണ്ടും വീണ്ടും ചോദിച്ചിട്ടും മറ്റൊന്നും പറയാന്‍ അവന് അറിയില്ലായിരുന്നു. പിന്നീട് ഫോണ്‍ നിലത്തുവെച്ചിട്ട് വീണ്ടും വിളിച്ചു പറഞ്ഞത് മമ്മി നിലത്ത് കിടക്കുന്നു എന്നായിരുന്നു. എന്തായാലും ടെലിഫോണ്‍ ഓപ്പറേറ്റര്‍ക്ക് ആ വിളിയില്‍ എന്തോ പന്തികേട് തോന്നി.
ഉടന്‍ തന്നെ അദേഹം നമ്പര്‍ ട്രെയ്സ് ചെയ്ത അഡ്രസ് തപ്പിയെടുക്കുകയായിരുന്നു. പിന്നീട് ഒട്ടും താമസിക്കാതെ പാരമെഡിക്കത്സിനെ ലെസ്റ്റര്‍ഷെയറിലെ വീട്ടിലേയ്ക്ക് അയച്ചു. അവര്‍ അവിടെ എത്തുമ്പോള്‍ കണ്ട കാഴ്ച നിലത്തുവീണ് കിടക്കുന്ന അമ്മ ഡയാനയ്ക്കരുകില്‍ ഇരിക്കുന്ന കുഞ്ഞിനെയാണ്. അണ്ഡാശയത്തില്‍ നിന്നുള്ള ബ്ലീഡിങിനെത്തുടര്‍ന്ന് രക്തം കട്ടപിടിച്ച അവസ്ഥയിലായിരുന്നു ഡയാന. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ഡയാനയ്ക്ക് അടിയന്തിര സര്‍ജറി നടത്തുകയായിരുന്നു. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണ് ഒരു രണ്ടുവയസുകാരന്‍ എമര്‍ജന്‍സില്‍ നമ്പറില്‍ വിളിച്ച് ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതെന്ന് പാരാ മെഡിക്കത്സ് വിഭാഗം വ്യക്തമാക്കി. സ്വന്തം അമ്മയുടെ ജീവന്‍ രക്ഷിച്ച ഈ രണ്ട് വയസുകാരന് ഈസ്റ്റ് മിഡ് ലാന്‍ഡ്സ് ആംബുലന്‍സ് സര്‍വീസ് അവാര്‍ഡും നല്‍കി ആദരിക്കുകയുണ്ടായി. ബ്രിട്ടന്റെ മാധ്യമങ്ങളില്‍ ഈ രണ്ടു വയസുകാരന് ഇപ്പോള്‍ ധീരന്റെ പരിവേഷമാണുള്ളത്.
Post a Comment