{[['']]}
ലണ്ടന്‍: ഫാ: ചിറമ്മേല്‍ ചാടിയത് 15,000 അടി ഉയരത്തില്‍ നിന്ന്. ബ്രിട്ടനിലെ വൃക്കരോഗികളെ സഹായിക്കുന്ന കിഡ്നിസ് ഫോര്‍ലൈഫ് എന്ന സന്നദ്ധ സംഘടനയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി ആകാശച്ചാട്ടം നടത്തിയാണ് ഫാ.ഡേവിഡ് ചിറമ്മേല്‍ മാധ്യമങ്ങല്‍ക്കിടയിലും യുകെയിലെ ജനങ്ങള്‍ക്കിടയിലും ചര്‍ച്ചയായത്. തന്റെ വൃക്കദാനം ചെയ്ത് ലോകത്താകെയുള്ള മലയാളികള്‍ക്ക് മുന്നില്‍ പങ്കുവയ്ക്കലിന്റെ ഉത്തമ മാതൃക സൃഷ്ടിച്ച ശ്രദ്ധേയനായ പുരോഹിതന്‍ ആണ് ഫാ.ഡേവിഡ് ചിറമ്മേല്‍. ഒരിക്കല്‍ക്കൂടി ഇദേഹം ലോകത്തിനുമുന്നില്‍ അത്ഭുതമാകുകയായിരുന്നു. യുകെയിലെ ലങ്കാസ്റ്ററില്‍ വ്യാഴാഴ്ച രാവിലെ പതിനയ്യായിരം അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു ഈ വൈദീകന്‍. ഫീല്‍ഡില്‍നിന്നും 15,000 അടി ഉയരത്തില്‍ എത്തിയ ചെറുവിമാനത്തില്‍ നിന്നാണ് ഫാദര്‍ ആകാശച്ചാട്ടം നടത്തിയത്. ആദ്യ 30 സെക്കന്‍ഡിന് ശേഷമായിരുന്നു പാരച്യൂട്ട് നിവര്‍ന്നത്. 7 മിനിറ്റിനുശേഷം അദേഹം ലങ്കാസ്റ്റര്‍ ഫീല്‍ഡില്‍ ലാന്‍ഡ് ചെയ്തു. ഇതോടെ ഒരു ലോകറെക്കോഡും അദേഹം സ്വന്തമാക്കി. അവയവദാനം നടത്തിയ ഒരു പുരോഹിതന്‍ ഇതിന് മുന്‍പ് ലോകത്ത് ഇങ്ങനെയൊരു സാഹസിക ചാട്ടം നടത്തിയിട്ടില്ല. എന്നാണ് റിപ്പോര്‍ട്ട്. ഇതിന് സാക്ഷ്യം വഹിക്കാന്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതരും എത്തിയിരുന്നു. ഈ ആകാശച്ചാട്ടത്തില്‍ ധാരാളം പേര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും വൃക്ക ദാനം ചെയ്ത ഒരു വൈദീകന്‍ തന്നെ ഇതില്‍ പങ്കാളിയാകുന്നത് ആദ്യമാണ്.
പൂര്‍ണ ആരോഗ്യവാന്മാര്‍ക്കാണ് ഈ സാഹസിക ചാട്ടത്തിന് അനുമതി ലഭിക്കാറുള്ളത്. എന്നാല്‍ ഒരു വൃക്ക ദാനം ചെയ്തതിന് ശേഷവും താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും വൃക്കദാനത്തിന്റെ മഹത്വം ജനങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടിയാണ് താന്‍ ഈ സാഹസിക യജ്ഞത്തില്‍ പങ്കെടുത്തതെന്നും ഫാ.ഡേവിഡ് ചിറമേല്‍ വ്യക്തമാക്കി. പരിശീലകനോടൊപ്പമാണ് ഫാ: ചിറമ്മേല്‍ ചാടിയത്. രണ്ടു പാരച്യൂട്ടുകള്‍ ക്രമീകരിച്ചിരുന്നു. ഒന്നു പരാജയപ്പെട്ടാലും അടുത്തത് ഉപയോഗിക്കാനായിരുന്നു അത്. അവയവദാന സന്ദേശം ലോകം മുഴുവനും എത്തിക്കുന്നതിനു പുറമേ മാഞ്ചസ്റ്റര്‍ എം.ആര്‍.ഐ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കിഡ്നീസ് ഫോര്‍ ലൈഫ് പ്രസ്ഥാനത്തിന്റെ ഫണ്ട് ശേഖരണത്തില്‍ പങ്കെടുക്കാനുമായിരുന്നു അച്ചന്റെ ഈ സാഹസിക ചാട്ടം.
Post a Comment