{[['']]}
Kerala tv show and newsകൊച്ചി: അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ സരിത എസ്. നായര്‍. അബ്ദുള്ളക്കുട്ടി തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നു സരിത ആരോപിക്കുന്നു. അറസ്റ്റിലാകുന്നതിനു രണ്ടു മാസം മുന്‍പാണു സംഭവം.
താന്‍ മസ്കറ്റ് ഹോട്ടലിലേക്കു വിളിച്ചുവരാന്‍ അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടെന്നു സരിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിരന്തരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുമായിരുന്നു. അറസ്റ്റിലാകുന്നതിനു രണ്ടു മാസം മുന്‍പു തുടങ്ങിയതാണിത്. അറസ്റ്റിലായ ദിവസം അബ്ദുള്ളക്കുട്ടിയുടെ മെസെജ് ലഭിച്ചിരുന്നു. തന്റെ പേരു പറയരുതെന്നായിരുന്നു മെസെജ്. മെസെജിലെ കൃത്യമായ വാക്കുകള്‍ തനിക്ക് ഓര്‍മയില്ല. ശല്യപ്പെടുത്തുന്ന കാര്യം പറയരുതെന്നായിരുന്നു അതിന്റെ ഉള്ളടക്കം. രണ്ടു മാസത്തിനിടെ അദ്ദേഹത്തിന്റെ ശല്യമില്ലാതിരുന്ന സമയമുണ്ടായിട്ടില്ല. ഒരു സ്ത്രീയെന്ന നിലയില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയാനാവില്ല. മറ്റു വിവാദ വിഷയങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. രണ്ടു ദിവസംകൂടി കാത്തിരിക്കണം. മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ച് ഇപ്പോള്‍ പറയാനിവില്ല. ക്ലിഫ് ഹൗസിനെക്കുറിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമാണ് - സരിത പറഞ്ഞു.
തനിക്കു ഭീഷണിയുണ്ടെന്നതു പൊലീസുകാരുടെ നിഗമനമാണെന്നു സരിത പറയുന്നു. രാഷ്ട്രീമായി ഇത്രയും പ്രാധാന്യമുള്ള കേസായതിനാലാകും അത്. സോളാര്‍ കേസ് അടക്കം മിക്ക കേസുകളിലും പ്രധാന പ്രതി ബിജു രാധാകൃഷ്ണനാണ്. സ്ത്രീയെന്ന പരിമിതിയാണ് തന്നെ ഈ സ്ഥിതിയിലാക്കിയത്. മുഖ്യമന്ത്രിക്കു തന്നെ അറിയാമോയെന്ന കാര്യം അദ്ദേഹമാണു പറയേണ്ടത്. ഒരുപാടു കാര്യങ്ങള്‍ പറയേണ്ടതുണ്ട്. ഒമ്പതു മാസം താന്‍ അനുഭവിച്ച മാനസിക വിഷമത്തില്‍ തന്നെ ആരും സഹായിച്ചില്ല. ഇക്കാര്യത്തില്‍ യാതൊരു വിലപേശലുമില്ല. താന്‍ അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെ പത്തിലൊരംശം അവരും അനുഭവിക്കട്ടെ.
ബിസിനസ് സംബന്ധിച്ചു കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വാഗ്ദാനങ്ങള്‍ തനിക്കു ലഭിച്ചിട്ടുണ്ട്. കേസിനു പിന്നിലുള്ള മുഴുവന്‍ ആളുകളുടേയും പേരുകള്‍ പറയും. അവര്‍ കുറച്ചു ദിവസംകൂടി ഉറങ്ങാതിരിക്കട്ടെ. താന്‍ കുറേ മാനസിക സംഘര്‍ഷമനുഭവിച്ചതാണ്. രണ്ടു ദിവസംകൂടി കാത്തിരിക്കൂ - സരിത പറയുന്നു.
Post a Comment