{[['']]}
കെയ് റോ: ഈജിപ്തില്‍ അല്‍ജസീറ റിപ്പോര്‍ട്ടര്‍മാരെ കൂട്ടിലടച്ച് വിചാരണ ചെയ്ത കോടതി നടപടി വിവാദമാകുകയാണ്. കെയ് റോയില്‍ സ്ഥിതിചെയ്യുന്ന അല്‍ജസീറ ഓഫീസില്‍ നിന്നുമാണ് റിപോര്‍ട്ടര്‍മാരെ സൈന്യം പിടികൂടിയത്. 20 റിപോര്‍ട്ടര്‍മാര്‍ക്കെതിരെയാണ് കേസ്. ഇതില്‍ 8 പേരെയാണ് സൈന്യത്തിന് പിടികൂടാനായത്. ബാക്കിയുള്ളവര്‍ ഒളിവിലും വിദേശത്തുമാണ്. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ പ്രശസ്ത ഓസ്ട്രേലിയന്‍ റിപോര്‍ട്ടര്‍ പീറ്റര്‍ ഗ്രെസ്റ്റെയും ഉള്‍പ്പെടും. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മൂസിയെ അനുകൂലിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡിന് അനുകൂല വാര്‍ത്തകള്‍ നല്‍കിയതാണ് സൈനിക ഭരണകൂടത്തെ ചൊടിപ്പിച്ചത്.
പിടിക്കപ്പെട്ട റിപോര്‍ട്ടര്‍മാരുടെ വിചാരണ ബുധനാഴ്ചയാണ് നടന്നത്. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനുമേലുള്ള പുതിയ സൈനിക ഭരണകൂടത്തിന്റെ അസഹിഷ്ണതയാണ് ഈ വിചാരണയിലൂടെ പ്രകടമാകുന്നതെന്ന് വിവിധ സംഘടനകള്‍ ആരോപിച്ചു. തെറ്റായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാരോപിച്ചാണ് പത്രപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്. അതേസമയം ക്രൂരമായി പീഡിപ്പിക്കുന്നതായും വൈദ്യചികിത്സപോലും ലഭ്യമാക്കാറില്ലെന്നും റിപോര്‍ട്ടര്‍മാര്‍ കോടതിയില്‍ അറിയിച്ചു.
Post a Comment