Face book news,
{[['
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vMEScmz0DsoOPU9NzTSitunWr4uIuxBpCw6ElhRySPt6QqOv3h3nJWRLukN2-xKq96__f0_uxZtya8tU8BrO6dlWJhojyXn3KD=s0-d)
']]}
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_u0KkSmC7ID1HXgOhFIGzj0z7HiZBrbnXskZXGwPUUVzsdG00uJJ9tAA3xT4h2IhruwSJ2hF3atob5LP_XNxHhKO2xCWrx9C2IOnN3U_xbysP08ah7OHk7FN0fvd2cIFzke48xClg=s0-d)
Kerala tv show and news
മിസ്സിസിപ്പി: ശവസംസ്ക്കാര ചടങ്ങിനിടെ മരിച്ചയാള്‍ എഴുന്നേറ്റു. മിസ്സിസിപ്പിയിലെ ജാക്സണിലാണ് സംഭവം നടന്നത്. 78 കാരനായ വാള്‍ട്ടര്‍ വില്യംസ് ആണ് തന്റെ ശവ സംസ്ക്കാര ചടങ്ങിനിടെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചത്. അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ മക്കളും ബന്ധുക്കളുമായി ഒട്ടേറെപ്പേര്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗില്‍ തട്ടിയിട്ട് വാള്‍ട്ടര്‍ വില്യംസ് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ ഈ വൃദ്ധനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇദേഹം മരിച്ചെന്ന് ആശുപത്രി അധികൃതര്‍ തന്നെയാണ് സ്ഥിരീകരിച്ചിരുന്നത്. പേസ് മേക്കര്‍ പ്രവര്‍ത്തനം നിലച്ചപ്പോള്‍ വൃദ്ധന്‍ മരിച്ചെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്. എന്നാല്‍ പേസ് മേക്കര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ വൃദ്ധന്റെ ഹൃദയമിടിയ്ക്കാന്‍ തുടങ്ങുകയായിരുന്നു.
Post a Comment