{[['']]}
ന്യുയോര്‍ക്ക്: ബൈബിളിലെ നോഹയുടെ പെട്ടകം പുനര്‍ജനിക്കുന്നു. യുഎസിലെ കെന്റകിയില്‍ സ്ഥാപിക്കുന്ന ആര്‍ക് എന്‍ കൌണ്ടര്‍ പാര്‍ക്കിലാണ് നോഹയുടെ പെട്ടകം ഒരുങ്ങുന്നത്. 800 ഏക്കര്‍ വിസ്താരമുള്ള പാര്‍ക്കില്‍ 510 അടി വലിപ്പത്തിലാണ് ബൈബിളില്‍ പറയുന്ന നോഹയുടെ പെട്ടകം പുനര്‍ജനിക്കുന്നത്. യുഎസിലെ പ്രശസ്തമായ ക്രിയേഷന്‍ മ്യൂസിയം സ്ഥാപിച്ച സംഘടനയായ ആന്‍സ്വേഴ്സ് ഇന്‍ ജനസിസ് തന്നെയാണ് ആര്‍ക് എന്‍കൌണ്ടര്‍ പാര്‍ക്കും വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. ബൈബിള്‍ പഴയ നിയമത്തിലെ കഥകളും കഥാപാത്രങ്ങളുമാണ് പാര്‍ക്കിന്റെ തീം. നോഹയുടെ കാലത്തെ പ്രളയത്തിനു മുമ്പുള്ള ഗ്രാമീണ ദൃശ്യം, ഫറോവയുടെ കാലത്ത് ഈജിപ്തിനെ ഗ്രസിച്ച 10 മഹാമാരികള്‍, ബൈബിള്‍ ജീവിതത്തിന്റെ ദൃശ്യശ്രാവ്യാവിഷ്ക്കാരമായ ടവര്‍ ഓഫ് ബാബേല്‍ തുടങ്ങിയവയാണ് പാര്‍ക്കില്‍ ഒരുങ്ങുന്നത്.
12 കോടി ഡോളര്‍ ചെലവ് കണക്കാക്കുന്ന ഇതിന്റെ നിര്‍മ്മാണം 2016 ഓടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഉത്ഘാടന വര്‍ഷം തന്നെ 20 ലക്ഷം സന്ദര്‍ശകരെയെങ്കിലും എത്തിക്കാനാണ് ശ്രമം. നോഹയുടെ പെട്ടകത്തിന്റെ മാത്രം ചെലവ് രണ്ടരക്കോടിയാണ്.
Post a Comment