Movie :

kerala home tv show and news

Home » » ഗെയ്ൽ ട്രെഡ് വെല്ലിന്റെ വെളിപ്പെടുത്തലുകൾ അവിടെ നിൽക്കട്ടെ. എ.കെ മണിമല്ലിക എന്ന സുധാമണി ശിഷ്യ 1998ല്‍ പോലീസ് സൂപ്രണ്ടിനു നൽകിയ പരാതിയുടെ രത്നച്ചുരുക്കം കാണുക

ഗെയ്ൽ ട്രെഡ് വെല്ലിന്റെ വെളിപ്പെടുത്തലുകൾ അവിടെ നിൽക്കട്ടെ. എ.കെ മണിമല്ലിക എന്ന സുധാമണി ശിഷ്യ 1998ല്‍ പോലീസ് സൂപ്രണ്ടിനു നൽകിയ പരാതിയുടെ രത്നച്ചുരുക്കം കാണുക

{[['']]}
ഗെയ്ൽ ട്രെഡ് വെല്ലിന്റെ വെളിപ്പെടുത്തലുകൾ അവിടെ നിൽക്കട്ടെ. എ.കെ മണിമല്ലിക എന്ന സുധാമണി ശിഷ്യ 1998ല്‍ പോലീസ് സൂപ്രണ്ടിനു നൽകിയ പരാതിയുടെ രത്നച്ചുരുക്കം കാണുക. (Rec.No: 6357/47/98 KWCDT 05/06/98_ൽ മണിമല്ലികയും സുഹൃത്ത് അമ്മിണിയും വനിതാ കമ്മിഷന് നൽകിയ പരാതിയുടെ റഫറൻസോടൊപ്പം).

ബഹുമാനപ്പെട്ട സുപ്രണ്ട് ഓഫ് പോലീസ് കൊല്ലം ജില്ല മുന്‍പാകെ മാതാ അമൃതാനന്ദമയിയുടെ ശിഷ്യ എ കെ മണിമല്ലിക ബോധിപ്പിക്കുന്ന അപേക്ഷ: ഫിലോസഫിയില്‍ എം എ പാസ്സായ ഞാന്‍ പാര്‍ട്ട് ടൈമില്‍ എല്‍ എല്‍ ബി പഠിച്ചുകൊണ്ടിരിക്കെ 1987 ല്‍ അമ്മയെ കണ്ടു ശിഷ്യപ്പെട്ടു. സര്‍വ്വവും ഉപേക്ഷിച്ചു സന്യാസധര്‍മ്മത്തില്‍ ഈശ്വരസേവ ചെയ്യുന്നതിനു ഗുരു കല്‍പ്പിച്ചു. താമസം അമ്മ തന്റെ മാതാപിതാക്കളുടെ കൂടെ മതിഎന്ന് കല്‍പ്പിച്ചതും അനുസരിച്ചു.

ഒരുദിവസം ആശ്രമ അടുക്കള ഭാഗത്ത് നിന്നും വെള്ളം കുടിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ‘അമ്മ’ യുടെ പിതാവ് എന്നെ ദ്രോഹിച്ചു. പ്രതീക്ഷിക്കാത്ത ആക്രമണത്തിൽ ഞാന്‍ തളര്‍ന്നു. ഒരുവിധം നടന്നു ഒരു അയല്‍വീട്ടില്‍ കുറെ നേരം കിടന്നു. ഗവ. ഹോസ്പ്പിറ്റലില്‍ എത്തി അഡ്മിറ്റ് ആകപ്പെട്ടു. അസീസ് ഡോക്ടറും ഡോ.സുലേഖയും എന്നെ ചികിത്സിച്ചു. 5/10/98നു ഡിസ്ചാര്‍ജ് ചെയ്തു. (എം സി ഇതോടൊപ്പം വെക്കുന്നു).

1993ല്‍ ഈ പിതൃസ്ഥാനീയന്‍ തന്റെ ഇമ്മോറല്‍ ആയ സുഖത്തിനു എന്നെ സമ്മര്‍ദിക്കാന്‍ തുടങ്ങി. ‘ഞാന്‍ ഇവിടത്തെ പല ഭക്തസ്ത്രീകളുമൊത്ത് സുഖിച്ചിട്ടുണ്ട്. ഇവിടെ എല്ലാമുണ്ട്, അതിനൊക്കെ വഴങ്ങുന്നവര്‍ക്കേ ഇവിടെ നില്‍ക്കാനാകൂ. നീ എന്റെ ഇഷ്ട്ടത്തിനു നില്‍ക്കണം’ ഈ വിധം സമ്മര്‍ദ്ദം കൂടിയപ്പോള്‍ ആ വീട് ഞാന്‍ വിട്ടു പല അയല്‍വീടുകളിലും താമസിച്ചു. ടൂറിലായിരുന്ന ഗുരു വന്നപ്പോള്‍ ഈ വിവരം ഞാന്‍ എഴുതികൊടുത്തു. ഇതോടെ എന്നോടുള്ള ശത്രുത കൂടി. എന്നെ ഒരു വീട്ടിലും നിര്‍ത്താതെ അവര്‍ പുറത്താക്കി.

ആശ്രമത്തിലെ ദര്‍ശനസമയത്ത് അടുത്ത് നില്‍ക്കാറുള്ള രാമചന്ദ്രന്‍, മഹാദേവന്‍ എന്നിവരും ജനനി, തെരേസ, പ്രഭ എന്നീ മദാമ്മമാരും എന്നെ ദ്രോഹിച്ചുകൊണ്ടിരുന്നു. സദാശിവന്‍പിള്ള എന്ന അന്തേവാസി എന്നെയും കൂട്ടുകാരിയെയും ആക്രമിച്ചു. ഞങ്ങള്‍ രണ്ടു പേരും താലൂക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു.

17 വയസ്സുള്ള അമ്മിണിക്കുട്ടി എന്ന ഭക്ത ഇവരുടെ ചാപിള്ളയെ പ്രസവിച്ചു. അവളെ വീട്ടുകാര്‍ പുറത്താക്കി. ആ ഭക്തയെ ഇപ്പൊ ഒന്നര വരഷമായി ആരും കണ്ടിട്ടില്ല. അവള്‍ ഈ സംഘത്തിന്റെ പിടിയില്‍പ്പെട്ടു കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണു ജനസംസാരം.

'' മന്ത്രിമാരും മറ്റു നീതി നിയമ ഉദ്യോഗസ്ഥരും കാലില്‍ വന്നു വീഴുന്നവരാണ്. നീ ആര്‍ക്കു പരാതി കൊടുത്താലും ഞങ്ങളെ ഒരു ചുക്കും ചെയ്യില്ല. നിന്നെ കൊന്നാലും ആരും ചോദിക്കാനില്ല ഞങ്ങളോട് '' എന്ന് പല തവണ പറഞ്ഞിട്ടുണ്ട്. ദ്രോഹം സഹിക്കാന്‍ കഴിയാതെ ഞാനും കൂട്ടുകാരി അമ്മിണിയും വനിതാ കമ്മിഷന് പരാതിപ്പെട്ടു. ഈ ദ്രോഹിയെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഞാന്‍ ബഹുമാനപ്പെട്ട സാറിനോട് വീണ്ടും വീണ്ടും അപേക്ഷിക്കുന്നു.
എന്ന്,
എ.കെ മണിമല്ലിക
(ആലുവ മേൽവിലാസം).

Share this article :

Post a Comment

Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger