{[['']]}
Date: 9 Mar 2014
ലണ്ടന്‍: കൊലയാളിയായ കൂറ്റന്‍ വെള്ളസ്രാവ് 2 ദിവസത്തിനുള്ളില്‍ ബ്രിട്ടനില്‍ എത്തുമെന്ന് മുന്നറിയിപ്പ്. സാറ്റലൈറ്റ് ദൃശ്യങ്ങള്‍ സത്യമാണെങ്കില്‍ 15 അടി നീളവും 900 കിലോ തൂക്കവുമുള്ള ലിഡിയ എന്ന കൊലയാളി സ്രാവാണ് ബ്രിട്ടനില്‍ അതിഥിയായി എത്താന്‍ പോകുന്നത്. മൂര്‍ച്ചയേറിയ കൂറ്റന്‍ പല്ലുകള്‍ നിറഞ്ഞ അത്യന്തം അപകടകാരിയായ സ്രാവാണ് ലിഡിയ. സ്രാവുകളില്‍ ഏറ്റവും അപകടകാരിയാണ് ഈ കൂറ്റന്‍ വെള്ളസ്രാവ്.
കഴിഞ്ഞ വര്‍ഷം ഫ്ലോറിഡയില്‍ നിന്നും ഗവേഷകള്‍ ഇതിനെ പിടികൂടിയ ശേഷം ട്രാക്കര്‍ വച്ചുപിടിപ്പിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നു. അതിനുശേഷം ഏകദേശം 19,000 മൈല്‍ സഞ്ചരിച്ചുവെന്നാണ് വിവരം. കഴിഞ്ഞ 72 മണിക്കൂറില്‍ തന്നെ ഏകദേശം 380 മൈല്‍ സഞ്ചരിച്ച് കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഓഷ്യര്‍ച്ച് പ്രോജക്ടിന്റെ ഭാഗമായാണ് സ്രാവില്‍ ട്രാക്കര്‍ ഘടിപ്പിച്ചിരിക്കുന്നത്. ട്രാക്കറി ഘടിപ്പിക്കുന്നതുകൊണ്ടുള്ള ഗുണം സ്രാവുകള്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ സമുദ്രത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനാകുമെന്നതാണ്. ഈ ട്രാക്കറില്‍ നിന്ന് ലഭിച്ച സൂചന അനുസരിച്ചാണ് സ്രാവ് ബ്രിട്ടനിലേയ്ക്ക് പ്രവേശിക്കുമെന്ന് ഗവേഷകര്‍ പറയുന്നത്.
മണിക്കൂറില്‍ 35 മൈല്‍ വേഗതയില്‍ സഞ്ചരിക്കുന്ന സ്രാവ് വെള്ളിയാഴ്ച വൈകിട്ട് കോണ്‍വാലീസ് തീരത്തിന് 1000 മൈല്‍ അകലെയെത്തിയെന്നാണ് വിവരം. ഈ വേഗതയില്‍ ലിഡിയ സഞ്ചരിക്കുകയാണെങ്കില്‍ തിങ്കളാഴ്ച ബ്രിട്ടന്റെ തീരക്കടലില്‍ എത്തുമെന്നാണ് അനുമാനം. അതേസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ടന്നും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ കടലില്‍ ഇറങ്ങുന്നവര്‍ ഈ കൊലയാളിയെപ്പറ്റി ആശങ്കയിലാണ്. 2009 മുതല്‍ തുടങ്ങിയ ഗവേഷണങ്ങളുടെ ഭാഗമായി നൂറോളം സ്രാവുകള്‍ക്ക് ട്രാക്കര്‍ ഘടിപ്പിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് . അവയില്‍ ഏറ്റവും വലിയ സ്രാവാണ് ലിഡിയ.
Post a Comment