{[['']]}
ലണ്ടന്‍: ആനക്കുട്ടികള്‍ക്ക് ആഫ്രിക്കന്‍ കാടുകളില്‍ ഒരു പോറ്റമ്മ. ആഫ്രിക്കന്‍ കാടുകളില്‍ ആറ് ആനക്കുട്ടികള്‍ക്ക് പോറ്റമ്മയാണ് റേച്ചല്‍ മര്‍ട്ടണ്‍ എന്ന എസെക്സ് യുവതി. ആനക്കുട്ടികളെ തന്റെ നേഴ്സറിയില്‍ പാലും തീറ്റയും കൊടുത്ത് തടവിയുറക്കുന്നതും ഈ 31 കാരിയാണ്. ബയോളജിയില്‍ ബിരുദമെടുത്ത റേച്ചല്‍, ആനക്കൊമ്പിനും ഇറച്ചിക്കുമായി കൊന്നൊടുക്കിയ ആനകളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി യുകെ വിട്ട് സാംബിയായില്‍ എത്തുകയായിരുന്നു. പരിക്ഷീണരായ ആനക്കുട്ടികളെ ആരോഗ്യത്തിലേയ്ക്ക് തിരികെക്കൊണ്ടുവരുന്ന അവര്‍ ആനക്കുട്ടികളെ രക്ഷിക്കാനുള്ള ദൌത്യത്തില്‍ ഏര്‍പ്പെടാന്‍ 24 മണിക്കൂറും സന്നദ്ധയാകുകയായിരുന്നു. തള്ളയാനകള്‍ കൊല്ലപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ ഭക്ഷണം പോലും കിട്ടാതെ വിഷമിക്കുമ്പോഴാണ് റേച്ചല്‍ രംഗപ്രവേശം ചെയ്യുക.
സാംബിയായുടെ തലസ്ഥാന നഗരിയായ ലുസായ്ക്ക് സമീപം രാജ്യത്തെ ആനകളുടെ ജീവനുകള്‍ക്കായി പോരാടുകയാണ് റേച്ചല്‍. രണ്ടുമൂന്നു വയസുവരെ ആനക്കുട്ടികള്‍ക്ക് പാല്‍ വരെ റേച്ചല്‍ കൊടുക്കും. അപ്പോള്‍ ആനക്കുട്ടികള്‍ റേച്ചലിന്റെ മുഖത്ത് തുമ്പിക്കൈ ഓടിച്ച് ആ സ്നേഹത്തിന് നന്ദി പറയുകയും ചെയ്യും. ലോകത്തെ മൃഗസംരക്ഷണ പ്രോജക്ടുമായി 2008 ലാണ് റേച്ചല്‍
സാംബിയായിലെത്തിയത്. അതിനുശേഷമാണ് ലിലായി എലഫന്റ് നേഴ്സറി ആരംഭിച്ചത്. തെക്കന്‍ ആഫ്രിക്കയിലെ ആദ്യത്തെ ആനക്കുട്ടികളുടെ അനാഥാലയമായി ഇതിനെ പരിഗണിക്കാം.
Post a Comment