Face book news,
{[['
']]}
Kerala tv show and news
എട്ട് മാസം പ്രായമായ കുഞ്ഞിനെ വയറ്റിലിട്ട് ഓടിയ യുവതിക്ക് കായിക മേളയില്‍ സ്വര്‍ണ്ണം. പൂര്‍ണ ഗര്‍ഭിണിയായിരുന്ന യുന്‍യുഎന്‍ എന്ന ചൈനക്കാരിയാണ് ബീജിംഗ് ഒളിമ്പിക് പാര്‍ക്കില്‍ അടുത്തിടെ നടന്ന ഓട്ടമത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണം നേടിയത്. പ്രസവിക്കാന്‍ ഒരു മാസം കൂടിയുള്ളപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി അല്‍പ്പദൂരം നടക്കാന്‍ പോലും പെണ്ണുങ്ങള്‍ മടിക്കുകയാണ് ചെയ്യുന്നത്. അപ്പോഴാണ് ഈ ചൈനാക്കാരിയുടെ ഇത്തരത്തിലുള്ള സാഹസിക പ്രകടനം. തന്റെ കുഞ്ഞിന് ആരോഗ്യം ഉണ്ടാകാനും പ്രസവം അനായാസമാക്കാനും ഓട്ടം സഹായിക്കുമെന്നാണ് യുന്‍യുനിന്റെ വിശ്വാസം. ഗര്‍ഭിണിയായിരിക്കുമ്പോഴും പരിശീലനം മുടക്കാത്ത അമേരിക്കന്‍ ദീര്‍ഘദൂര ഓട്ടക്കാരി പൌല റാഡ് ക്ലിഫ് ആണ് തന്റെ പ്രചോദനമെന്ന് ഇവര്‍ പറയുന്നു.
2006 -ല്‍ ഗര്‍ഭിണിയായിരിക്കുമ്പോഴും പൌല റാഡ്ക്ലിഫ് ആദ്യത്തെ 5 മാസം ദിവസേന രണ്ട് തവണ ഓടുമായിരുന്നു. 2010-ല്‍ 14 മൈല്‍ വരെ ഓടുമായിരുന്നെന്ന് പൌല വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ വെബ് സൈറ്റില്‍ വ്യായാമം ഗര്‍ഭസ്ഥശിശുക്കള്‍ക്ക് അപകടകരമല്ലെന്നാണ് പറയുന്നത്.
Post a Comment