{[['']]}
Kerala tv show and newsകൊല്ലം വളളിക്കാവിലെ അമൃതാനന്ദമയി മഠത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ നികുതിയടക്കുന്നില്ലെന്ന് കാട്ടി ഓംബുഡ്സ്മാന് പരാതി നല്‍കിയ സി പി എം പ്രാദേശിക നേതാവിനെ സ്വാധീനിക്കാന്‍ മഠത്തിന്റെ ശ്രമം.പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് മഠം വ്യാപകമായി പാടം നികത്തുന്നതിനെതിരെ സമരത്തിന് നേതൃത്വം നല്‍കിയ വി.വിജേഷിനെ മഠത്തിലേക്ക് വിളിപ്പിച്ച അമൃതാനന്ദമയി തന്നെയാണ് നേരിട്ട് സംസാരിച്ചത്. വിജേഷുമായി മാതാ അമൃതാനന്ദമയിയും അമൃതദാസും നടത്തിയ സംഭാഷണത്തിന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ മീഡിയാവണിനു ലഭിച്ചു. അമൃതാനന്ദമയി മഠത്തിനു കീഴിലുള്ള സ്ഥാപനങ്ങള്‍ നികുതിയടക്കുന്നില്ലെന്ന് കാട്ടി 2010ലാണ് വിജേഷ് ഓംബുഡ്സമാനു പരാതി നല്‍കിയത്. പരാതിയുമായി മുന്നോട്ടുപോകുമെന്ന് വിജേഷ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് മാതാഅമൃതാനന്ദമയിക്ക് സംസാരിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് മഠത്തിലെ സുനില്‍ എന്ന അന്തേവാസി വിജേഷിനെ വിളിച്ചത്.
ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിനിടയിലാണ് അമൃതാനന്ദമയി വിജേഷിനോട് സംസാരിച്ചത്. നാട്ടിലെങ്ങും പലരും പാടം നികത്തുകയും മറ്റും ചെയ്യുമ്പോള്‍ മഠത്തിന്‍റെ കാര്യത്തില്‍ മാത്രം സമരം നടത്തുന്നത് എന്തിനാണെന്ന ചോദ്യമാണ് അമൃതാനന്ദമയി ഉന്നയിക്കുന്നത്. ലുലുമാളിന്റെ കാര്യം എടുത്തു പറയുകയും ചെയ്യുന്നുണ്ട്. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്നും മഠം ചെയ്യുമ്പോള്‍ മാത്രം പ്രശ്നമാക്കുന്നതെന്തെന്ന് അമൃതാനന്ദമയി ചോദിക്കുന്നുണ്ട്. വിജേഷിന് എന്ത് ആവശ്യമുണ്ടെങ്കിലും അതു വന്നു ചോദിച്ചാല്‍ പോരെയെന്നും അമൃതാനന്ദമയി ചോദിക്കുന്നു. അമൃതാനന്ദമായിയുമായി സംസാരിച്ച ശേഷം മഠത്തിന്റെ ചുമതലയുള്ള സ്വാമി അമൃതദാസും വിജേഷുമായി സംസാരിച്ചു. പാഠം നികത്തുന്നതിനെ കുറിച്ചും അമൃതാനന്ദമയിക്ക് കൃത്യമായ അഭിപ്രായമുണ്ട്. പാടം നികത്തിയാലും വെള്ളക്കെട്ട് നികത്തിയാലും ബോര്‍വെല്‍ ഉണ്ടല്ലോ എന്നാണ് അമ്മ വിജേഷിനോട് ചോദിക്കുന്നത്. ശ്രീ ശ്രീ രവിശങ്കരും ആശാറാം ബാപ്പുവും സായിബാബയും അടക്കമുള്ളവര്‍ സ്വന്തം കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ട്രസ്റ്റ് രൂപീകരിച്ചതെങ്കില്‍ താന്‍ അങ്ങനെയല്ലെന്ന് അമൃതാനന്ദമയി വിശദീകരിക്കുന്നുണ്ട്.
Post a Comment