{[['']]}
Kerala tv show and newsമിഷിഗണ്‍: യുവതിയുടെ മൃതദേഹം കാറിനുള്ളില്‍ നിന്നും ആറ് വര്‍ഷത്തിന് ശേഷം ലഭിച്ചു. അമേരിക്കയിലെ മിഷിഗണില്‍ നിന്നാണ് അമ്പരപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വീട്ടിലെ ഗാരേജില്‍ നിന്നാണ് വര്‍ഷങ്ങളുടെ പഴക്കത്തില്‍ വരണ്ടുണങ്ങിയ നിലയില്‍ പിയ ഫാരെന്‍കോഫിന്റെ മൃതദേഹം ലഭിച്ചത്.
അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ക്രിസ്ലറില്‍ കരാറുകള്‍ ഏറ്റെടുത്ത് നടത്തുന്നയാളായിരുന്ന പിയ ഫാരെന്‍കോഫി. എന്നാല്‍ 2008 സെപ്തംബറില്‍ തന്നെ ഫാരെന്‍കോഫിയുമായുള്ള കരാര്‍ അവസാനിച്ചിരുന്നെന്ന് കമ്പനി രേഖകള്‍ തെളിയിക്കുന്നു. മരിക്കുന്ന സമയത്ത് ഫാരെന്‍കോഫിയുടെ അക്കൗണ്ടില്‍ ഏകദേശം 54000 ഡോളര്‍ ഉണ്ടായിരുന്നു.
വീടിന് വേണ്ടി എടുത്ത വായ്പയും മറ്റ് ഗാര്‍ഹിക ബില്ലുകളുമെല്ലാം ഈ അക്കൗണ്ടില്‍ നിന്ന് സ്വയമേവ പിന്‍വലിക്കപ്പെട്ടു. അക്കൗണ്ടില്‍ പണം തീര്‍ന്നതോടെ ബാങ്ക് നോട്ടീസ് അയച്ചു, ജപ്തി നടപടികള്‍ തുടങ്ങി, ഒടുവില്‍ വീട് ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വീടിന്റെ അറ്റകുറ്റപണികള്‍ക്കെത്തിയ ബാങ്കിലെ തൊഴിലാളിയാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച്ച കണ്ടത്. ഗാരേജില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഫാരെന്‍കോഫിയുടെ മമ്മിരൂപത്തിലുള്ള മൃതദേഹം കണ്ടത്.
കാറില്‍ ഇരുന്ന് ഫാരെന്‍കോഫി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. അവരുടെ ശരീരത്തില്‍ പരിക്കുകളോ മുറിവുകളോ പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായില്ല. പല്ലുകളുടേയും എല്ലുകളുടേയും വിശദമായ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം ഫാരെന്‍കോഫിയുടേതാണെന്ന് സ്ഥിരീകരിക്കാനാവൂ.
ഒറ്റപ്പെട്ട പ്രകൃതമായിരുന്ന ഫാരെന്‍കോഫി നിരന്തരം യാത്രകളും ചെയ്തിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ആകെയുള്ള ഒരു സഹോദരിയുമായി ഇവര്‍ തെറ്റിപിരിയുകയും ചെയ്തിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ അമ്മ പുനര്‍വിവാഹം കഴിച്ചിരുന്നു. എന്നാല്‍ അന്ന് വിവാഹക്ഷണക്കത്തിന് ഫാരെന്‍കോഫി മറുപടി നല്‍കിയിരുന്നില്ല. ജര്‍മ്മന്‍കാരിയായ ഫാരെന്‍ കോഫി നാട്ടിലേക്ക് മടങ്ങിപോയെന്നും നാട്ടുകാര്‍ കരുതിയിരുന്നു.
Post a Comment