{[['']]}
Kerala tv show and news
അമൃതാനന്ദമയി മഠത്തിനെതിരായി മുന്‍ശിഷ്യ ഗെയ്ല്‍ ട്രെഡ് വെല്ലിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിന് നടനും കൈരളി, പീപ്പിള്‍ ടിവി ചെയര്‍മാനുമായ മമ്മൂട്ടിയും ചീഫ് എഡിറ്റര്‍ ജോണ്‍ബ്രിട്ടാസും കോടതി കയറേണ്ടിവരും. അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരായി തൃശൂര്‍ സ്വദേശി സുമോദ് നല്‍കിയ ഹര്‍ജിയിലാണ് ഇരുവരും ഹാജരാകണമെന്ന് തൃശൂര്‍ മുനിസിപ്പല്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. അഭിമുഖത്തിന്റ ആദ്യഭാഗം ബുധനാഴ്ച സംപ്രേഷണം ചെയ്തപ്പോള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമൃതാനന്ദമയി മഠം ചാനല്‍ അധികൃതക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഗെയ്ല്‍ ട്രെഡ് വെലുമായി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖവും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തടയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. രാജ്യത്തെ പ്രമുഖ അഭിഭാഷക സ്ഥാപനമായ അമര്‍ചന്ദ് മംഗള്‍ദാസാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച രണ്ടാം ഭാഗവും സംപ്രേഷണം ചെയ്തു. മാധ്യമധര്‍മ്മം മുന്‍നിര്‍ത്തിയാണ് അഭിമുഖത്തിന്റെ രണ്ടാംഭാഗം സംപ്രേഷണം ചെയ്തതെന്നായിരുന്നു ചാനല്‍ അധികൃതരുടെ നിലപാട്. അതേസമയം ബലാത്സംഗം ചെയ്തിട്ടുണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കരുനാഗപ്പള്ളി പൊലീസ് ആവശ്യപ്പെട്ടെതായി ഗയ്ല്‍ ട്രെഡ് വെല്ലിന്റെ അഭിമുഖത്തില്‍ വെളിപ്പെടുത്തി. നേരിട്ട് ഹാജരാകാനില്ലെങ്കില്‍ പരാതിയില്ല എന്ന് മറുപടി നല്‍കാനും കരുനാഗപ്പള്ളി പൊലീസ് ഗെയ്‌ലിന് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. മഠത്തിന് ലഭിച്ച പണവും സ്വര്‍ണ്ണവും അമൃതാനന്ദമയി ബന്ധുക്കള്‍ക്കായി മഠത്തില്‍ നിന്ന് കടത്തിയിരുന്നുവെന്നും ഗെയില്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
Post a Comment