{[['']]}
ലണ്ടന്‍: നടി ശ്വേതാമേനോനെയും സംവിധായകന്‍ ബ്ലസിയെയും വെല്ലുന്ന പ്രകടനവുമായെത്തിയിരിക്കുകയാണ് സോയി സിംപ് സണ്‍ എന്ന 35 കാരിയും ചാനല്‍ ഫോറും. മലയാളത്തില്‍ ബ്ലസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന സിനിമയ്ക്കുവേണ്ടി നടി ശ്വേതാ മേനോന്റെ പ്രസവരംഗം തത്സമയം ചിത്രീകരിച്ചത് വന്‍ വിവാദമായിരുന്നു. സംസ്ക്കാരശൂന്യമായ നടപടിയാണിതെന്നും ചിത്രം നിരോധിക്കണമെന്നുമെല്ലാം ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ദൃശ്യങ്ങളൊന്നും സിനിമയില്‍ ഇല്ലായിരുന്നുവെന്നതാണ് വാസ്തവം. എന്നാല്‍ ആ പോരായ്മ മറികടക്കുകയാണ് സോയി സിംപ് സണും ചാനല്‍ ഫോറും. ചാനല്‍ ഫോറിന്റെ വണ്‍ ബോണ്‍ എവരി മിനിറ്റ് എന്ന പ്രോഗ്രാമിനു വേണ്ടിയാണ് സിംപ് സണ്‍ ന്റെ പ്രസവരംഗം തത്സമയം ചിത്രീകരിച്ചത്. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 28 ആം വയസിലാണ് സോയി സിംപ്സണ്‍ ആന്റോണി കോക്കിനെ ജീവിത പങ്കാളിയായി സ്വീകരിക്കുന്നത്. കുട്ടികളുണ്ടാകാതെ വിഷമിച്ചിരുന്ന ദമ്പതികള്‍ക്ക് ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഏഴു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് തനിക്കൊരു കുഞ്ഞ് ജനിക്കുന്നത്.
ഇനിയൊരു കുഞ്ഞ് തനിക്കുണ്ടായില്ലെന്ന് വരാം. ഈ സാഹചര്യത്തില്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് തത്സമയം ചിത്രീകരിക്കുന്നത് എന്തുകൊണ്ടും സന്തോഷം നല്‍കുന്നതാണെന്ന് സോയി സിംപ് സണ്‍ പറയുന്നു. തന്നെ സ്കാന്‍ ചെയ്യാന്‍ കൊണ്ടുപോകുമ്പോഴും രക്തപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴുമെല്ലാം ഡോക്യുമെന്ററി ടീം ക്യാമറയും അനുബന്ധ വസ്തുക്കളുമായി ഒപ്പമുണ്ടായിരുന്നു. സ്വന്തം ബന്ധുക്കളെപ്പോലെയാണ് ഫിലിം മേക്കേഴ്സ് പെരുമാറിയതെന്നും സിംപ്സണ്‍ പറഞ്ഞു. 15 മിനിറ്റ് നീളുന്ന പ്രസവരംഗം അടുത്ത എപ്പിസോഡില്‍ പ്രക്ഷേപണം ചെയ്യുമെന്നാണ് ചാനല്‍ ഫോര്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യുകെയിലെ പ്രമൂഖ ചാനലാണ് ‘ചാനല്‍ ഫോര്‍’.
Post a Comment