{[['']]}
കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പിലാണ് ആലി ഹാജി ആദ്യ അങ്കം കുറിച്ചത്. ലേഡീസ് ആന്റ് ജന്റില്‍ മാന്‍ ഓള്‍വെയ്‌സ് വെല്‍ക്കം എന്ന് സ്വന്തമായി ഒരു പാര്‍ട്ടി തന്നെ ഉണ്ടാക്കിയായിരുന്നു മത്സരം. പാര്‍ട്ടി പൊറോട്ട ചിഹ്നമായി ആവശ്യപെട്ടെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ കനിഞ്ഞില്ല. കിട്ടിയത് ഇസ്തിരിപെട്ടി. ഇസ്തിരിപെട്ടി ചിഹ്നത്തില്‍ ആലി ഹാജി 3000 ത്തോളം വോട്ട് നേടി. ഈ ലോക്‌സഭാ തെരെഞ്ഞെടുപ്പിലും ഒരു കൈ നോക്കാന്‍ തന്നെയാണ് ആലിഹാജിയുടെ തീരുമാനം. ചിഹ്നമായി ആവശ്യപെടുക പൊറോട്ട തന്നെ.
പൊറോട്ട ചിഹ്നമായി കിട്ടുമെന്ന് കരുതി കഴിഞ്ഞ തവണ നൂറുകണക്കിന് വോട്ടര്‍മാര്‍ക്ക് ആലിഹാജി പൊറോട്ട വാങ്ങി നല്‍കിയിരുന്നു. ആ വഴി പണം കുറച്ച് കളഞ്ഞെങ്കിലും ആലിഹാജിക്ക് അതില്‍ വിഷമമില്ല. വിശക്കുന്നവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ കൂലി ദൈവത്തിന്‍ നിന്നു മാത്രമേ ആലിഹാജി പ്രതീക്ഷിക്കുന്നുള്ളു.
മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകള്‍ അറിയുന്നതും കൂടി വോട്ടര്‍മാര്‍ പരിഗണിച്ചാല്‍ ഇത്തവണ ലോക്‌സഭയിലേക്ക് പോകുന്നത് താന്‍ തന്നെയായിരിക്കും എന്ന കാര്യത്തില്‍ ആലിഹാജിക്ക് സംശയം തീരെ ഇല്ല.
Post a Comment