Face book news,
{[['
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vMEScmz0DsoOPU9NzTSitunWr4uIuxBpCw6ElhRySPt6QqOv3h3nJWRLukN2-xKq96__f0_uxZtya8tU8BrO6dlWJhojyXn3KD=s0-d)
']]}
![To_noora_with_love_Stills_05](https://lh3.googleusercontent.com/blogger_img_proxy/AEn0k_skhv9Q6U7HCEHHHF45jDUi44mb876u97cEic5qvRnJEZAnDeWD41L4C0mh6K75oexSazWYqnO-wCjNxKPvV-lJRPirgqd85U0pvzDqU6p5JPlRdBQKa_PHmny3PLE0tDVYTT_H8R5xZH5raQ3N8euxzCNZwgB6s8o=s0-d)
Kerala tv show and newsTo_noora_with_love_Stills_05
വീട്ടുകാരുടെ സമ്മതമില്ലാതെ മമത മോഹന്‍ദാസ് മടങ്ങി വരുന്നു
തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം തവണയും ക്യാന്‍സര്‍ ബാധിതയായ മലയാള സിനിമാതാരം മമത മോഹന്‍ദാസ് വീണ്ടും മടങ്ങിവരുന്നു. താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും വീണ്ടും സിനിമകളില്‍ സജീവമാകുകയാണെന്നും മമത തന്നെയാണ് അറിയിച്ചത്.
To_noora_with_love_Stills_02രോഗ വിമുക്തി നേടിയ ശേഷം ടു നൂറ വിത്ത് ലൗ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മമത കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 2013 ജൂണില്‍ പുറത്തിറങ്ങിയ പൈസ പൈസ ആണ് മമത അഭിനയിച്ച അവസാന ചിത്രം. തുടര്‍ച്ചയായി രണ്ടാമതും രോഗബാധിതയായെന്ന് അറിഞ്ഞപ്പോള്‍ ഏതൊരു മനുഷ്യനെയും പോലെ താനും പേടിച്ചുവെന്ന് അവര്‍ അറിയിച്ചു. ഏകദേശം ഒരു വര്‍ഷത്തോളമായി സിനിമകളിലൊന്നും കരാര്‍ ചെയ്യാതെ ചികിത്സയിലായിരുന്നു മമത. ഇതിനിടെ വീണ്ടും ക്യാന്‍സര്‍ ബാധിതയായതോടെ മമത തന്റെ വിവാഹബന്ധവും വേര്‍പെടുത്തിയിരുന്നു. കുട്ടിക്കാലം മുതലുള്ള സുഹൃത്തായ പ്രജിത്ത് പത്മനാഭനുമായുള്ള വിവാഹ ബന്ധം മമത ഏറെ നിര്‍ബന്ധിച്ചാണ് വേര്‍പെടുത്തിയത്. ക്യാന്‍സറില്‍ നിന്ന് താന്‍ മുക്തയാകുമോയെന്ന ഭീതിയായിരുന്നു മമതയുടെ ഈ നിര്‍ബന്ധത്തിന് പിന്നില്‍.
രണ്ടാമതും ചികിത്സ തേടിയപ്പോള്‍ വളരെക്കുറച്ച് ആളുകളോട് മാത്രമാണ് താന്‍ സംസാരിക്കാന്‍ ഇഷ്ടപ്പെട്ടതെന്നും വിഷാദരോഗവും തന്നെ ബാധിച്ചെന്നും മമത വെളിപ്പെടുത്തി. തന്റെ സിനിമകളെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമെല്ലാം മറ്റുള്ളവര്‍ സംസാരിക്കുമ്പോളാണ് ഇത് കൂടിയത്. ഏതായാലും വീണ്ടും രോഗവിമുക്തയായതിന്റെ സന്തോഷത്തിലാണ് മമത.
അതേസമയം മമത വിശ്രമമെടുക്കാതെ വീണ്ടും സിനിമയില്‍ സജീവമാകുന്നതിനോട് അവരുടെ മാതാപിതാക്കള്‍ക്ക് യോജിപ്പില്ലെന്നാണ് അറിയുന്നത്. ബാബു നാരായണന്‍ സംവിധാനം ചെയ്യുന്ന ടു നൂറ വിത്ത് ലൗ എന്ന ചിത്രത്തില്‍ നൂര്‍ജഹാന്‍ എന്ന മുസ്ലിം കഥാപാത്രത്തെയാണ് മമത അവതരിപ്പിക്കുന്നത്. കനിഹ, അര്‍ച്ചന കവി, ക്രിഷ് സത്താര്‍, സുരാജ് വെഞ്ഞാറമ്മൂട്, വിനീത്, മാമുക്കോയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ മുഴുന്നീളെ പര്‍ദ്ദയിട്ട് അഭിനയിക്കുന്ന നായികയ്ക്കായി തന്റെ തടിയല്‍പ്പം കൂട്ടിയിട്ടുണ്ടെന്ന് മമത അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു.
Post a Comment