Movie :

kerala home tv show and news

Home » » യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ 10 മികച്ച വഴികള്‍

യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ 10 മികച്ച വഴികള്‍

{[['']]}
Youtube LogoKerala tv show and newsയുട്യൂബില്‍ കണ്ട വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് പലരും ആഗ്രഹിചിട്ടുണ്ടാകും. സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളവര്‍ക്ക് ഇതു വളരെ ആശ്വാസമായിരിക്കും. കാരണം സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ്‌ വഴി ഇഷ്ടപെട്ട വീഡിയോ വീണ്ടും വീണ്ടും കാണുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് വീഡിയോ ഒരു തവണ ഡൌണ്‍ലോഡ് ചെയ്താല്‍ പിന്നെ ഇഷ്ടത്തിനനുസരിച്ച് കാണാം. യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന മികച്ച 15 വഴികള്‍ താഴെ നല്‍കിയിരിക്കുന്നു.
വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍.
1) keepvid.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ keepvid.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
2) savevid.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ savevid.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം. യുട്യൂബ് അല്ലാതെയുള്ള വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റകളിലെ വീഡിയോയും ഈ സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം.
3) clipnabber.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ clipnabber.comഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
4) deturl.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ deturl.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. യുട്യൂബ് വീഡിയോ വിവധ ഫോര്‍മാറ്റില്‍ ഈ സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
ബ്രൌസര്‍ പ്ലഗിന്‍ / എക്സ്റ്റെന്‍ഷന്‍ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍
5) SaveFrom.Net എന്ന ബ്രൌസര്‍ പ്ലഗിന്‍ വഴി യുട്യൂബ് ഉള്‍പ്പടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ക്രോംഫയര്‍ഫോക്സ്ഒപേറസഫാരി എന്നീ ബ്രൌസറുകള്‍ക്ക് ഈ പ്ലഗിന്‍ ലഭ്യമാണ്.
6) FastestTube എന്ന ബ്രൌസര്‍ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ് ഉള്‍പ്പടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ഈ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ താഴെ ഡൌണ്‍ലോഡ് ടാബ് വരും. അത് വഴി വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ക്രോംഫയര്‍ഫോക്സ്സഫാരി 5+ഓപേറ 11+ എന്നീ ബ്രൌസറുകള്‍ക്ക് ഈ പ്ലഗിന്‍ ലഭ്യമാണ്.
7) Video DownloadHelper ഒരു ഫയര്‍ഫോക്സ് ബ്രൌസര്‍ ആഡ് ഓണ്‍ ആണ്. ഈ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്ന് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ഈ ആഡ് ഓണ്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ താഴെ ഡൌണ്‍ലോഡ് ബട്ടണ്‍ വരും. അത് വഴി വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
മൊബൈല്‍ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍
8) TubeBox ഇത് ഒരു ഐഒഎസ് ആപ്പ് ആണ്. ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ്, ഡെയിലി മോഷന്‍, എന്നീ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്ന് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
9) TubeMate ഇത് ഒരു ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ആണ്. ഇത് ഇന്‍സ്റ്റോള്‍ ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണില്‍ യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
10) WonTube ഇത് ഒരു ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ആണ്. ഇത് ഇന്‍സ്റ്റോള്‍ ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണില്‍ യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
Share this article :

+ comments + 1 comments

July 3, 2017 at 2:42 AM

i am using vidmate application

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger