Home »
Face book news
» വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ രോഗി യന്ത്രമുപയോഗിച്ച് സ്വയം കൈ വെട്ടിമാറ്റി.
Posted by Unknown
Posted on Saturday, March 29, 2014
with No comments
Face book news,
{[['
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vMEScmz0DsoOPU9NzTSitunWr4uIuxBpCw6ElhRySPt6QqOv3h3nJWRLukN2-xKq96__f0_uxZtya8tU8BrO6dlWJhojyXn3KD=s0-d)
']]}
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_sJF7Vk6n5IDi2pDSb_V6XNzKhM443rGfQGbcLlRBhPKjbZXWGONAjbmesW4eGtMSqFJb6lmJaRWc4wNHJY-3wtpKNaeSccVcABKQwd2CKvwJl-CWQXM6ON-aBWyKhmmE8_uPhZ=s0-d)
ലണ്ടന്‍: വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ രോഗി യന്ത്രമുപയോഗിച്ച് സ്വയം കൈ വെട്ടിമാറ്റി. ഡെവണിലെ ന്യൂടണ്‍ ആബട്ടിലുള്ള മാര്‍ക്ക് ഗൊഡാര്‍ഡ് എന്ന 40 കാരനാണ് ഡോക്ടര്‍മാരെ പരിഹസിച്ചുകൊണ്ട് ഈ സാഹസത്തിന് മുതിര്‍ന്നത്. മോട്ടോര്‍ സൈക്കിള്‍ അപകടത്തിനുശേഷം പരുക്കേറ്റ കൈയുടെ വേദന സഹിക്കാതായപ്പോള്‍ ഇയാള്‍ സ്വയം വീട്ടില്‍ നിര്‍മ്മിച്ച യന്ത്രമുപയോഗിച്ച് അത് വെട്ടിമാറ്റുകയായിരുന്നു. മുറിച്ചുമാറ്റിയ കൈ വീണ്ടും തുന്നിപ്പിടിപ്പിക്കാതിരിക്കാന്‍ അത് തീയിലിട്ട് കത്തിക്കുകയും ചെയ്തു. കൈയുടെ കലശലായ വേദനയെത്തുടര്‍ന്ന് 16 വര്‍ഷമായി ഇത് മുറിച്ച് മാറ്റാന്‍ ഇദേഹം എന്‍.എച്ച്.എസ് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചിരുന്നു.
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_sFNnj5jwJ-iC9RgBfPmu-8spJYybG9h8Pseoj-XNKHKUnE3zNr2Y-TgiP-aiNScVo2mSkzqYC1RbIJK5xnQGS-F4LtSKJby8xUtY-tnR8YX-l_F0p_UG8Sl3ddwq1NMTKGyHy6=s0-d)
എന്നാല്‍ യാതൊരു വിധത്തിലും മാര്‍ക്കിനെ സഹായിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായിരുന്നില്ല. കൈ മുറിച്ചുമാറ്റാത്ത പക്ഷം താന്‍തന്നെ അത് ചെയ്യുമെന്ന് മാര്‍ക്ക് ഡിസംബറില്‍ ഡോക്ടര്‍മാരോട് പറയുകയും ചെയ്തു. തന്റെ കൃത്യനിര്‍വഹണത്തിനായി പഴയൊരു ഗേറ്റ് പോസ്റ്റും ചില സ്പ്രിങ്ങുകളും വാളും ഉപയോഗിച്ചുകൊണ്ടുള്ള ഒരു യന്ത്രം മാര്‍ക്ക് സ്വയം നിര്‍മ്മിക്കുകയായിരുന്നു. പുറത്തുപോയ ഭാര്യ തിരികെയെത്തിയപ്പോള്‍ മാര്‍ക്ക് കൈ തീയില്‍ എറിയുന്നതാണ് കണ്ടത്. ഉടന്‍ തന്നെ അവര്‍ പാരാമെഡിക്കലിനെ വിളിച്ച് ഇദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനകം രണ്ട് പൈന്റ് രക്തം ഒഴുകി പോവുകയും ചെയ്തിരുന്നു. അനസ്തേഷ്യ പോലും നല്‍കാതെ നടത്തിയ ഓപ്പറേഷനിലൂടെ കൈ മുറിച്ചുമാറ്റാന്‍ കഴിഞ്ഞെങ്കിലും ഇരുപത്തിയെട്ടാം വയസുമുതല്‍ അനുഭവിക്കുന്ന വേദന നീക്കം ചെയ്യാന്‍ മാര്‍ക്കിന് കഴിഞ്ഞില്ലെന്നാണ് വിവരം.![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vBcIs7P6tvhGFNtfUDz9dRuJ28SsCz8SZ9w2S03J3EKq5bPXstXrGnsNebRHoedV_0Tso9TZzKxBhUWoO9RKgo064ZUxI_Orc3t7JiqmnpF_6PUoVCYYSff2A0CWBk4FrUv609=s0-d)
Kerala tv show and news
Post a Comment