{[['']]}
ലണ്ടന്‍: ഇന്ത്യന്‍ വനിതകള്‍ക്ക് ഇനി തട്ടിപ്പിന്റെ പേരില്‍ അഴിയെണ്ണികഴിയാം. ബിസിനസുകാരികളെന്ന നിലയില്‍ പ്രശസ്തരായ രഞ്ജിത് ഉപെല്ലെ (41), കവിതാ നഗല്‍ (37) എന്നിവരാണ് നികുതിദായകരുടെ പേരില്‍ 200,000 പൌണ്ട് തട്ടിയെടുത്തത്. മറ്റുള്ളവര്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിച്ചെന്ന പേരില്‍ എലിസബത്ത് രാജ്ഞിയുടെ പോലും പ്രശംസ പിടിച്ചു പറ്റിയ ഇന്ത്യന്‍ വനിതകളാണ് ഇവര്‍. ഇവരുടെ തട്ടിപ്പ് അതിവിദഗ്ധമായി സൃഷ്ടിച്ചെടുത്ത വിശ്വാസ്യതയിലായിരുന്നു വെന്ന് കോടതി കണ്ടെത്തി. ഈ വിശ്വാസ്യതയിലൂടെ സര്‍ക്കാര്‍ ഫണ്ടുകളും ഇങ്ങനെ കൈക്കലാക്കി. ഇല്ലാത്ത ട്രെയിനിംഗ് കോഴ്സുകളുടെ പേരിലാണ് ഇങ്ങനെ സര്‍ക്കാര്‍ ഫണ്ട് സ്വന്തമാക്കിയത്. വലിയ തുക കൈക്കലാക്കാന്‍ ഇവര്‍ വിദ്യാര്‍ത്ഥികളെ ഇടപാടുകാരായി ചിത്രീകരിക്കുകയായിരുന്നെന്ന് കോടതി വ്യക്തമാക്കി. ഇവര്‍ 2008 -ല്‍ സ്ഥാപിച്ച റിക്രൂട്ട് മെന്റ് കമ്പനി, ‘ഔട്ട് സ്റ്റാന്‍ഡിംഗ് വിമെന്‍ ഇന്‍ ബിസിനസ് ഓഫ് ദി ഇയര്‍‘ അവാര്‍ഡിന് ഇവരെ അര്‍ഹരാക്കിയിരുന്നു. തട്ടിപ്പിനായി ഇവര്‍ ചാള്‍സ് രാജകുമാരനെ വരെ മറയാക്കുകയായിരുന്നു.
ഇങ്ങനെ ബക്കിംഗ് ഹാം പാലസില്‍ ‘ഏഷ്യന്‍ വിമെന്‍ ഓഫ് അച്ചീവ് മെന്റില്‍ വരെയെത്തിച്ചു. ഇവിടെവെച്ചാണ് എലിസബത്ത് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റിയത്. കൂടാതെ ഗോര്‍ഡന്‍ ബ്രൌണ്‍, കാമറോണ്‍, ജോര്‍ജ് ഓസ്ബോണ്‍ എന്നിവരുമായും ഇവര്‍ക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഈ ബന്ധങ്ങളൊക്കെ മുതലെടുത്തായിരുന്നു ഇവര്‍ ഇല്ലാത്ത ട്രെയിനിംഗ് കോഴ്സുകളുടെ പേരില്‍ സര്‍ക്കാന്‍ ഫണ്ട് അടിച്ചുമാറ്റിയത്. പരാജയപ്പെട്ട വിദ്യാര്‍ത്ഥികളെന്ന വ്യാജേന ട്രെയിനിംഗ് കോഴ്സിനും പരീക്ഷയ്ക്കും ചേര്‍ത്ത വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ചവരായിരുന്നെന്നും ഇവര്‍ തട്ടിപ്പുകള്‍ക്ക് സ്റ്റാഫിനെപ്പോലും ഉപയോഗിച്ചതായും കോടതി വ്യക്തമാക്കി. 2010 മാര്‍ച്ചിനും നവംബറിനും ഇടയിലായിരുന്നു ഇവരുടെ തട്ടിപ്പ് നാടകങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ഓഗസ്സിലാണ് ഇവര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സൌത്ത്വാര്‍ക്ക് ക്രൌണ്‍ കോടതിയില്‍ കുറ്റം സമ്മതിച്ച ഇരുവരുക്കും ഒമ്പതും ആറും മാസം വീതം സസ്പെന്‍ഡ് ജയില്‍ ശിക്ഷയും പിഴയുമാണ് വിധിച്ചിരിക്കുന്നത്.
Post a Comment