{[['']]}
വെളളിടിയായി നിതാഖാത്ത് നിയമം
റിയാദ് : സൗദി അറേബ്യയില്‍ സ്വദേശിവല്‍കരണം ശക്‌തമാക്കിയുള്ള നിതാഖാത്ത് സമ്പ്രദായം നടപ്പാക്കുന്നതിനുള്ള അവസാന തീയതി 27 ന് അവസാനിച്ചു . ഇതോടെ പത്തില്‍ താഴെ ആളുകള്‍ ജോലി ചെയ്യുന്ന സ്‌ഥാപനത്തില്‍ ഒരു സൗദി സ്വദേശിയെ ജോലിക്ക് വെക്കണം എന്ന വ്യവസ്‌ഥ പാലിക്കാത്ത എല്ലാ വ്യാപാര സ്‌ഥാപനങ്ങളും അടച്ചു പൂട്ടേണ്ടതായി വരും .
സ്വദേശിവത്‌കരണം നടപ്പാക്കുന്നതിനായി നിതാഖാത്ത് സമ്പ്രദായം അനുസരിച്ച് സ്‌ഥാപനങ്ങളെ നാലു വിഭാമായിട്ടാണ് തിരിച്ചിരിക്കുന്നത്. പച്ച ,നീല ,മഞ്ഞ,ചുവപ്പ് എന്നിങ്ങനെയാണ് ഇത് . തങ്ങളുടെ സ്‌ഥാപനത്തില്‍ സൗദി സ്വദേശികള്‍ക്ക് ജോലി നല്‍കി അവരുടെ പ്രാതിധിനിത്യം ഉറപ്പിച്ചാല്‍ പച്ച വിഭാഗത്തില്‍ ഉള്‍പ്പെടാം. അങ്ങനെയെങ്കില്‍ ആ സ്‌ഥാപനങ്ങള്‍ക്ക് സഹായങ്ങള്‍ തുടര്‍ന്നും ലഭിക്കും . നിയമലംഘനം നടത്തി എന്ന് കണ്ടാല്‍ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തും .
ഇപ്പോള്‍ രാജ്യത്ത് കൂടുതലും ചെറുകിട സ്‌ഥാപനങ്ങള്‍ നടത്തുന്നത് മലയാളികള്‍ അടക്കമുള്ള വിദേശികളാണ് . ഈ നിയമം കര്‍ശനമായതോടെ ഇവര്‍ക്ക് വരും ദിവസങ്ങളില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാം. സൗദി അറേബ്യയില്‍ ഒരു കോടി വിദേശികള്‍ ജോലി നോക്കുന്നതായാണ് സൗദി സര്‍ക്കാര്‍ രേഖയില്‍ ഉള്ളത് . സൗദി പൗരന്മാര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിതഖത്ത് അടക്കമുള്ള നിയമങ്ങള്‍ നേരത്തെ നടപ്പാക്കിയിരുന്നുവെങ്കിലും നിയമഭേദഗതി വരുത്തിയത് കഴിഞ്ഞ ആഴ്‌ച നടന്ന മന്ത്രി സഭാ യോഗത്തിലാണ് . കഴിഞ്ഞ മാസം വരെ സൗദി പൗരന്മാരെ വെക്കാത്ത സ്‌ഥാപനങ്ങള്‍ മൂന്നു ലക്ഷത്തോളം വരുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാളെ വരെ സമയം അനുവദിച്ചത് .
നടപടി ശക്‌തമായാല്‍ രണ്ടര ലക്ഷം ചെറുകിട വ്യാപാര സ്‌ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലി നക്ഷ്‌ടമാകും . മലയാളികള്‍ ഏറെ ജോലി ചെയ്യുന്നതും ഇങ്ങനെ ഉള്ള സ്‌ഥാപനങ്ങളിലാണ് . മലയാളികള്‍ സ്വന്തമായി നടത്തുന്ന ചെറുകിട സ്‌ഥാപനങ്ങളില്‍ പ്രധാനമായും തുണിക്കടകള്‍ ,ഹോട്ടലുകള്‍ ,മീന്‍ കട ,വര്‍ക്ക് ഷോപ്പ് , എ സി സ്‌പെയര്‍ പാര്‍ട്‌സ് , വാച്ച് കോസ് മെറ്റിക്‌സ് കടകള്‍ എന്നിവടങ്ങളില്‍ കൂടുതലും പത്തില്‍ താഴെ പേര്‍ ജോലി നോക്കുന്നത് .
സൗദിവത്‌കരണം നടപ്പാക്കാത്ത സ്‌ഥാപനങ്ങളെ ചുവപ്പ് പട്ടികയില്‍പ്പെടുത്തും . പിന്നീട് തൊഴിലാളികളുടെ ജോലി ചെയ്യുന്നതിനുള്ള പെര്‍മിറ്റ് പുതുക്കാനോ സൗദിയില്‍ താമസിക്കുന്നതിനുള്ള രേഖയായ ഇഖാമ പുതുക്കുന്നതിനോ സാധിക്കില്ല . ഇപ്പോള്‍ രാജ്യത്ത് ഫ്രീ വിസയില്‍ എത്തി സ്‌പോണ്‍സരുടെ കീഴില്‍ നിന്നും മാറി മറ്റു ജോലി നോക്കുന്നവരെയും ഉംറ വിസയില്‍ എത്തി അനധികൃതമായി അലഞ്ഞു തിരിഞ്ഞ് ജോലി നോക്കുന്നവരെയും പിടികൂടി നാട് കടത്തല്‍ (തര്‍ഹീല്‍ )വഴി നാട്ടിലേക്ക് കയറ്റി വിടാന്‍ നടത്തുന്ന പരിശോധനയിലും മലയാളികള്‍ അടക്കം നുറുകണക്കിനു ആളുകളാണ് നിയമ പാലകരുടെ പിടിയിലകപെടുന്നത് . ഇങ്ങനെ പിടിക്കപെട്ടാല്‍ ഇതിന്റെ ചിലവും സ്വയം വഹിക്കണമെന്നാണ് നിയമ വ്യവസ്‌ഥ .
പോലീസിന്റെയും ,പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെപരിശോധനയില്‍ പിടികുടിയാല്‍ സ്‌ഥാപനങ്ങള്‍ പൂട്ടി നാടുകടത്തും എന്നുള്ളതിനാല്‍ പല വ്യാപാര സ്‌ഥാപനങ്ങലും അടച്ചിട്ടിരിക്കുകയാണ് . വിദേശികള്‍ മുറിക്ക് പുറത്തിറങ്ങാന്‍ പോലും മടിക്കുകയാണ് . പുതിയ ഈ നിയമം മലയാളികളെ അടക്കമുള്ള വിദേശികളെ അലട്ടുകയാണ് . ബിനാമി ബിസിനസുകള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ സമ്പാദ്യങ്ങള്‍ നഷ്‌ടമാകുമോ എന്നും ഭയക്കുന്നുണ്ട് .
Post a Comment