NEWs,
{[['
']]}
2013അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥT- T T+വാഷിങ്ടണ്‍: അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 12.01 ന് അടച്ചുപൂട്ടല്‍ അറിയിപ്പ് വന്നു. ബജറ്റ് പാസാകാതെ വന്നതാണ് പ്രതിസന്ധിയിലേക്ക് അമേരിക്കയെ തള്ളിയിട്ടത്. രാജ്യത്തെ എട്ട് ലക്ഷത്തോളം ജീവനക്കാര്‍ ഇതോടെ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കേണ്ടി വരും. 17 വര്‍ഷത്തിന് ശേഷമാണ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടുന്നതും. പൊതുചിലവുകള്‍ വെട്ടിക്കുറയ്ക്കും. ഏറ്റവും ഒടുവില്‍ 1996 ലാണ് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയെ അഭിമുഖീകരിച്ചത്. സര്‍ക്കാറിന്റെ നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നതിന് പുതിയ പദ്ധതിക്ക് രൂപം കൊടുക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്. ബജറ്റിനെ ചൊല്ലി ഡെമോക്രാറ്റുകളും റിപ്പബ്ലിക്ക് അംഗങ്ങളും തമ്മിലുണ്ടായ ഭിന്നത തന്നെയാണ് 1996 ലും സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് കാരണമായത്. പ്രസിഡന്‍റ് ബരാക് ഒബാമയുടെ സ്വപ്നപദ്ധതിയായ ആരോഗ്യരക്ഷാ പദ്ധതിയെച്ചൊല്ലിയാണ് പ്രധാന ഭിന്നത. ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാകാതെ വന്നതോടെ പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നുമുതല്‍ അവശ്യ സേവനങ്ങളൊഴികെ സര്‍ക്കാര്‍മേഖലയിലുള്ള സകല സംവിധാനങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കും. എട്ടുലക്ഷത്തിലേറെ സര്‍ക്കാറുദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ലാത്ത അവധിയില്‍പ്പോകേണ്ടിവരും. അടിയന്തരാവസ്ഥയ്ക്കുശേഷം തിരികെ ജോലിയില്‍പ്രവേശിച്ചാലും അവധിയിലായിരുന്ന കാലത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കുമോ എന്നകാര്യത്തില്‍ ഉറപ്പില്ല. അടിയന്തര ജോലികള്‍ ചെയ്യേണ്ട ഫെഡറല്‍ ജീവനക്കാരൊഴികെയുള്ളവരോടും അവധിയില്‍ പ്രവേശിക്കാന്‍ ഉത്തരവ് നല്‍കി.ആരോഗ്യരക്ഷാനിയമം നടപ്പാക്കുന്നത് ഒരുവര്‍ഷത്തേക്ക് നീട്ടിവെക്കുകയോ പദ്ധതിതന്നെ റദ്ദാക്കുകയോ ചെയ്താല്‍ ബജറ്റിനെ അനുകൂലിക്കാമെന്നാണ് റിപ്പബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയുടെ നിലപാട്. ആരോഗ്യരക്ഷാപദ്ധതി ഒരുവര്‍ഷം വൈകിപ്പിക്കുന്നതിനെ അനുകൂലിച്ച് ജനപ്രതിനിധിസഭ വോട്ടുചെയ്തുകഴിഞ്ഞു. 2010-ല്‍ പാസാക്കിയതും യു.എസ്. സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതുമായ നിയമത്തിന്റെ ഭൂരിഭാഗവും ചൊവ്വാഴ്ച നടപ്പില്‍ വരേണ്ടതാണ്. ഈ സാഹചര്യത്തിലാണ് റിപ്പബ്ലിക്കന്‍മാര്‍ അത് വൈകിപ്പിച്ച് വോട്ടുചെയ്തത്. ആരോഗ്യരക്ഷാ പദ്ധതിക്ക് പത്തുവര്‍ഷത്തേക്ക് 3000 കോടി ഡോളര്‍ (1.9 ലക്ഷം കോടിരൂപ) വകയിരുത്താനുള്ള നീക്കത്തെ എതിര്‍ത്ത് റിപ്പബ്ലിക്കന്‍മാര്‍ വോട്ടുചെയ്യുകയും ചെയ്തു. ഇതോടെ ഈ വിഷയത്തില്‍ സെനറ്റര്‍മാര്‍ രമ്യതയിലെത്താനുള്ള സാധ്യത കുറവാണെന്ന് വ്യക്തമായി.'ഒബാമകെയര്‍' എന്നറിയപ്പെടുന്ന ആരോഗ്യരക്ഷാ പദ്ധതി വൈകിപ്പിക്കുന്ന ഏത് ബില്ലിനെയും വീറ്റോ ചെയ്യുമെന്നാണ് ഒബാമയുടെ ഭീഷണി. ആരോഗ്യഇന്‍ഷുറന്‍സ് ഇല്ലാത്ത ലക്ഷക്കണക്കിനാളുകള്‍ക്ക് അത് ലഭ്യമാക്കാന്‍വേണ്ടിയുള്ളതാണ് 'ഒബാമകെയര്‍'. ഒബാമയുടെ ഭീഷണി വകവെക്കാതെയാണ് ജനപ്രതിനിധി സഭ ബില്‍ ഒരുവര്‍ഷത്തേക്ക് വൈകിപ്പിക്കാന്‍ അനുമതി നല്‍കിയത്.സാമ്പത്തിക അടിയന്തരാവസ്ഥ വന്നാല്‍, അത് അടുത്ത വലിയ രാഷ്ട്രീയപ്രതിസന്ധിക്കിടയാക്കും. യു.എസിന്റെ കടമെടുക്കല്‍പരിധി ഉയര്‍ത്തുന്ന ബില്ലിനെച്ചൊല്ലിയും റിപ്പബ്ലിക്കന്‍മാരും സര്‍ക്കാറുംതമ്മില്‍ ഭിന്നതയിലാണ്. അതിനാല്‍, സര്‍ക്കാര്‍സംവിധാനങ്ങളുടെ നടത്തിപ്പിന് കടമെടുക്കാനുള്ള ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടും. ഒക്ടോബര്‍ മധ്യത്തോടെ 16.7 ലക്ഷം കോടി ഡോളര്‍ (1045.25 ലക്ഷം കോടിരൂപ) നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ യു.എസ്. സമ്പദ്‌വ്യവസ്ഥയെയും ആഗോള ഓഹരിവിപണിയെയും അത് പ്രതികൂലമായി ബാധിക്കും.സമാനമായ പ്രതിസന്ധി 2011-ലും യു.എസ്. അഭിമുഖീകരിച്ചിരുന്നു. കടമെടുക്കലിനുള്ള സമയപരിധി തീരുന്നതിന്റെ തലേന്നാളാണ് ഇക്കാര്യത്തില്‍ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും യോജിപ്പിലെത്തിയത്.അടിയന്തരാവസ്ഥ നിലവില്‍ വന്നാല്‍ ദേശീയോദ്യാനങ്ങളും വാഷിങ്ടണിലെ സ്മിത്‌സോണിയന്‍ മ്യൂസിയം ഉള്‍പ്പെടെയുള്ളവയും അടച്ചിടേണ്ടിവരും. പെന്‍ഷന്‍, ഇന്‍ഷുറന്‍സ് ചെക്കുകള്‍ വൈകും. വിസ, പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പാസാക്കുന്നതും തടസ്സപ്പെടും. പ്രതിരോധവകുപ്പില്‍ പട്ടാളയൂണിഫോമിട്ട് ജോലിചെയ്യുന്ന എല്ലാവരും ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇവിടെ ജോലിചെയ്യുന്ന സാധാരണക്കാര്‍ക്ക് ശമ്പളമില്ലാ അവധിയില്‍പോകേണ്ടിവരും. ഈ വകുപ്പില്‍മാത്രം നാല് ലക്ഷം ജീവനക്കാര്‍ക്ക് തത്ക്കാലത്തേക്ക് പണിയില്ലാതാകും. വാണിജ്യവകുപ്പില്‍ 30,000 പേര്‍ക്കും ഊര്‍ജവകുപ്പില്‍ 12,700 പേര്‍ക്കും ഗതാഗത വകുപ്പില്‍ 18,481 പേര്‍ക്കും താത്ക്കാലികമായി ജോലിപോകും.1995 ഡിസംബര്‍ ആറുമുതല്‍ 1996 ജനവരി ആറുവരെയാണ് യു.എസില്‍ അവസാനമായി സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായത്. ബില്‍ക്ലിന്‍റന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് സര്‍ക്കാറും റിപ്പബ്ലിക്കന്‍മാരുംതമ്മില്‍ ബജറ്റിനെച്ചൊല്ലിയുണ്ടായ ഭിന്നതയാണ് ഇതിന് വഴിവെച്ചത്. തങ്ങള്‍ നിര്‍ദേശിക്കുന്ന ബജറ്റ് ക്ലിന്‍റണ്‍ അംഗീകരിക്കണമെന്നായിരുന്നു റിപ്പബ്ലിക്കന്‍മാരുടെ നിലപാട്. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ഇരുവിഭാഗവും രഞ്ജപ്പിലെത്തിയത്.
Post a Comment