{[['
']]}
Kerala tv show and news
![mangalam malayalam online newspaper](https://lh3.googleusercontent.com/blogger_img_proxy/AEn0k_vcT7sbfzOrqpVsXXWY9vETx-fV-8J7RY9N4nZD2Img7r8C8dLwh4xcIvyWVwMDkZuu7UUeFqPZ9TIQrVOpRGrAi_Pj4JCthil1EW3jIhn7LNzm4pB9UkeTYDVD6firsA3sHzGzX33aJ7266SrG2poVGAJaDM5y75gP=s0-d)
ബോളിവുഡ് താരം ജിയയുടെ മരണം ആത്മഹത്യയല്ല?
മുംബൈ: ബോളിവുഡ് താരം ജിയ ഖാന്‍ ആത്മഹത്യ ചെയ്‌തതല്ലെന്ന് മാതാവ് റാബിയ അമിന്‍. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്രമായി നടത്തിയ ഫോറന്‍സിക് പരിശോധനാഫലം ഉള്‍പ്പെടെയുളള രേഖകളുടെ പിന്‍ബലത്തില്‍ റാബിയ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ജിയ ഖാനെ കൊലചെയ്‌ത ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് റാബിയയുടെ ആരോപണം. പുത്രിയുടെ ശരീരത്തില്‍ കാണപ്പെട്ട ചതവുകളും മുറിവുകളും സംശയം ബലപ്പെടുത്തുന്നതായും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു. തൂങ്ങിമരിച്ച ഒരാളുടെ കണ്ണുകള്‍ പുറത്തേക്ക് തളളിയിരിക്കും. നാക്ക് വായില്‍ നിന്ന് വെളിയിലേക്ക് നീണ്ടുകിടക്കാറുമുണ്ട്. ഇത്തരത്തില്‍ മരിക്കുന്നവര്‍ക്ക് ശ്വാസകോശത്തിലോ തലച്ചോറിലോ രക്‌തസ്രാവം ഉണ്ടാകാറുമുണ്ട്. എന്നാല്‍, ജിയയുടെ മരണത്തില്‍ ഇതൊന്നുമുണ്ടായിട്ടില്ല.
ജിയയുടെ ചുണ്ടിലും ഇടതു കൈയിലും കണ്ട പാടുകള്‍ ആരോ ബലമായി പിടിച്ചതിന്റയാവാം. ദുപ്പട്ടയില്‍ തൂങ്ങി മരിച്ചാല്‍ കഴുത്തില്‍ ഇത്തരത്തില്‍ വലിയ പാടുകള്‍ ഉണ്ടാവില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ജിയയുടെ കാമുകന്‍ സൂരജ് പഞ്ചോളിയെ രക്ഷിക്കാനുളളതാണെന്നും റാബിയ ആരോപിക്കുന്നു.
ജൂണ്‍ നാലിനാണ് ജിയയെ ജുഹൂവിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിയയുടെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്നതിനു ശേഷം നടി സറീനാ വഹാബിന്റെയും ആദിത്യ പഞ്ചോളിയുടെയും മകനും ജിയയുടെ കാമുകനുമായ സൂരജ് പഞ്ചോളിയെ പോലീസ് അറസ്‌റ്റു ചെയ്‌തിരുന്നു.
Post a Comment