{[['']]}
കയറിപ്പിടിച്ചവന്റെ കരണത്തടിച്ചു
തൃക്കാക്കര പുഷ്പമംഗലം അപ്പാര്‍ട്ട്മെന്റിലെ നിവേദ്യത്തില്‍ എത്തുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് ഓമനത്തം തുളുമ്പുന്ന മുഖമാണ്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സില്‍ ചേക്കേറിയ ഭാമ. കന്നടയിലും തമിഴിലും തിരക്കേറുന്ന താരമായ ഭാമ കന്നടയുടെ സ്വന്തം ഷൈലുവാണ്. അവിടത്തെ ഷൂട്ടിംഗ് തിരക്കുകള്‍ക്കൊപ്പം പല സ്ഥലങ്ങള്‍ കാണാനും യാത്ര ചെയ്യാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. നാടന്‍ പെണ്‍കുട്ടി എന്ന ഇമേജ് ഭാമ അന്യഭാഷയില്‍ തകര്‍ത്തുടയ്ക്കുന്നു എന്ന വാര്‍ത്തയോടു പ്രതികരിക്കുന്നതിനൊപ്പം സ്വകാര്യ വിശേഷങ്ങളും പങ്കു വയ്ക്കുന്നു...
ഠ ഭാമയും കൂടുതല്‍ മോഡേണായി അതിരുവിടുന്നു എന്ന പരാതിയുണ്ടല്ലോ?
ഏതു വേഷമാണെങ്കിലും അത് ഇടുമ്പോള്‍ ചേര്‍ച്ചയുണ്ടാവണം. അല്ലാത്തവ ഇടുമ്പോള്‍ വൃത്തികേടായിരിക്കും. എന്റെ ശരീരപ്രകൃതിക്കനുസരിച്ച് ഗ്ലാമര്‍ വേഷങ്ങള്‍ എനിക്ക് ചേരില്ല. 'ഓട്ടോ രാജ' എന്ന കന്നട സിനിമയിലാണ് പതിവിനു വിപരീതമായി മോഡേണായി അഭിനയിച്ചത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെല്ലാം അതിന്റെ പേരില്‍ എന്നെ തേജോവധം ചെയ്തു കൊണ്ടിരിക്കുന്നു. ആ സിനിമയില്‍ ഒരു ഫാസ്റ്റ് സോംഗില്‍ ഷോര്‍ട്ട് ഫ്രോക്ക് ഉപയോഗിച്ചു. നടിയെന്ന നിലയില്‍ എന്റേതായ സ്ഥാനം കന്നട സിനിമയില്‍ ലഭിച്ചേക്കാവുന്ന സിനിമയാണിത്. ഏറെ പ്രത്യേകതയുള്ള കഥാപാത്രം. എഴുപത്തഞ്ചു ശതമാനത്തോളം മുല്ലപ്പൂചൂടി, ദാവണിയുടുത്ത് മൂക്കുത്തിയൊക്കെ അണിഞ്ഞുവരുന്ന നാടന്‍ പെണ്‍കുട്ടിയാണ്. ഒരുപാട്ടു സീനില്‍ ഷോര്‍ട്‌സ് ഇട്ടു എന്നു മാത്രം. ഇതില്‍ ഷോര്‍ട്ട്‌സ് ഇടുന്നതുകൊണ്ട് അടുത്ത സിനിമയില്‍ അത് ഉപയോഗിക്കണമെന്നില്ല. ഓഫറുകള്‍ ധാരാളം വരാം. പക്ഷേ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ?
ഠ മലയാളികള്‍ക്ക് അന്യമാകുകയാണല്ലോ ഈ മുഖം?
സിനിമയില്‍ എത്തിയിട്ട് ആറാമത്തെ വര്‍ഷമാകുന്നു. പ്രതീക്ഷിക്കാതെ എത്തിച്ചേര്‍ന്ന പ്രൊഫഷനില്‍ എങ്ങനെ മുന്നോട്ടു പോകണമെന്ന് എനിക്കറിയില്ലായിരുന്നു. 2011- ആയപ്പോഴാണ് മറ്റു ഭാഷകളിലും സിനിമ ചെയ്താല്‍ നന്നായിരിക്കും എന്നു തോന്നിയത്. കടുത്ത മത്സരമുള്ള ഈ രംഗത്ത് മലയാളത്തില്‍ മാത്രം ഒതുങ്ങാതെ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്നത് വലിയൊരു നേട്ടമല്ലേ. ഇന്ന് ആ തീരുമാനത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. എല്ലാം ഈശ്വരനിശ്ചയം.
ഠ കന്നടയിലാണല്ലോ കൂടുതല്‍ ശ്രദ്ധേയയായത്?
'മുതലസല' എന്ന കന്നട സിനിമയാണ് ആദ്യം ചെയ്യുന്നത്. വിനയപ്രസാദാണ് കന്നടയിലേക്ക് എന്നെ പരിചയപ്പെടുത്തുന്നത്. ചേച്ചിയുമായി നല്ല അടുപ്പവും വളരെ നാളുകളുമായുള്ള പരിചയവും ഉണ്ട്. 'മുതലസല' വിജയിച്ചെങ്കിലും മൈന എന്ന തമിഴ്‌സിനിമയുടെ കന്നട പതിപ്പായ 'ഷൈലു' എന്ന സിനിമയിലൂടെയാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പട്ടത്. പിന്നീട് ആ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഷോപ്പിംഗിനായി പുറത്തേക്ക് പോകുമ്പോള്‍ 'ഏയ് ഷൈലു' എന്നു വിളിച്ച് ആളുകള്‍ അടുത്ത് വരും. എന്റെ ഫ്‌ളക്‌സില്‍ പൂമാല ഇട്ട് കാണുന്നത് അവിടെവച്ചാണ്. ഒരു സിനിമ ഹിറ്റായാല്‍ അതിലെ നായികയെ ദേവതയെപ്പോലെയാണ് അവര്‍ കാണുന്നത്. ഏതു ഭാഷയില്‍ നിന്നാണെങ്കിലും അവരെ സ്‌നേഹിക്കും, അംഗീകരിക്കും. അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.
ഠ ഭാഷ പ്രശ്‌നമായോ?
കന്നടയിലും തെലുങ്കിലും അഭിനയിച്ചപ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ രണ്ട് ഭാഷയും പഠിച്ചു. പുതിയ സിനിമകളില്‍ ഞാനാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. കന്നടയിലെ 'ഓട്ടോ രാജ'യും തമിഴിലെ 'രാമാനുജന്‍' എന്ന സിനിമയും ഏറെ പ്രതീക്ഷയുള്ള പടങ്ങളാണ്. ഗണിതശാസ്ത്രജ്ഞനായിരുന്ന രാമാനുജന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമയാണ്. അതല്‍ രാമാനുജന്റെ ഭാര്യയാണ് എന്റെ കഥാപാത്രം. സുഹാസിനിയും ഇതില്‍ അഭിനയിക്കുന്നു. 'രാമാനുജന്‍' ഒരേസമയം ഇംഗ്ളീഷിലും തമിഴിലും ചിത്രീകരിക്കുന്നു. ഇംഗ്ളീഷ് സിനിമകള്‍ കാണുമ്പോള്‍ എപ്പോഴും ഞാന്‍ ചിന്തിച്ചിരുന്നു 'എന്നാണ് ഞാന്‍ ഇതു പോലെ ഇംഗ്ളീഷ് ഡയലോഗുകള്‍ പറയുന്നതെന്ന്'. ആ ആഗ്രഹം സഫലമാകുകയാണ് ഈ സിനിമയിലൂടെ.
ഠ സുഹാസിനിയോടൊപ്പം?
ഇത്രയും സീനീയറായിട്ടും എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ഞാനൊരു പുതിയ കുട്ടി, എന്നെ അറിയുമോ, ചേച്ചി എങ്ങനെ ഇടപഴകും എന്നു ചിന്തിച്ചാണ് അടുത്തേക്ക് ചെന്നത്. കണ്ടപ്പോള്‍ 'ഭാമയല്ലേ 'എന്നു ചോദിച്ച് ഇങ്ങോട്ട് അടുപ്പം കാണിച്ചു. ചേച്ചിയോടൊപ്പമുള്ള നിമിഷങ്ങളൊന്നും മറക്കാന്‍ കഴിയില്ല. പഴയ കാര്യങ്ങളെല്ലാം ചേച്ചി പറയും. ആ കാലഘട്ടത്തിലെ നായികാ നായകന്മാരുടെ സൗഹൃദ കൂട്ടായ്മയെക്കുറിച്ചും മറ്റും. എവര്‍ഗ്രീന്‍ടീമിന്റെ ക്യാപ്റ്റന്‍ ചേച്ചിയാണ്.
ഠ ഭാമ സെലക്ടീവായല്ലോ?
ലോഹിസാറിന്റെ സ്‌കൂളില്‍നിന്ന് വന്നതുകൊണ്ട് ആദ്യമൊക്കെ സിനിമ തെരഞ്ഞെടുക്കുന്നതില്‍ സാറിന്റെ ഉപദേശം തേടുമായിരുന്നു. സാറിന്റെ മരണശേഷം മിക്ക സിനിമയിലും കൊണ്ടുചെന്ന് തലവച്ചുകൊടുക്കും. ആ സമയത്ത് പണവും ഒരു അത്യാവശ്യ ഘടകമായിരുന്നു. 2010-ല്‍ ചെയ്ത ചില സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ല എന്നു പിന്നീട് തോന്നിയിട്ടുണ്ട്. 2011 മുതലാണ് സെലക്ടീവാകാമെന്ന് തോന്നിയത്. കന്നട സിനിമയിലെ ഷൂട്ടിംഗ് തിരക്കുകള്‍കൊണ്ട് കഴിഞ്ഞവര്‍ഷം മലയാളത്തില്‍ കുറച്ച് ഗ്യാപ്പ് വന്നിരുന്നു. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ മലയാള സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലാണ്. 101 ഡിഗ്രിസെല്‍ഷ്യസ്, കഥവീട്, ഡികമ്പനി...തുടങ്ങി കുറെ ചിത്രങ്ങള്‍. ചാക്കോച്ചന്‍നായകനായ കഥവീടില്‍ ലിവിംഗ് ടുഗതറാണ് പ്രമേയം.
ഠ 'ലിവിംഗ് ടുഗെതര്‍' എന്ന ആശയത്തോട് താത്പര്യമാണോ?
വിവാഹമോചനം ഇത്രയധികം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലിവിംഗ് ടുഗെതര്‍ എന്ന ആശയം കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം. പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ പോലും ഡൈവോഴ്‌സാകുന്നു. ഒന്നിച്ചു ജീവിച്ചിട്ട് പരസ്പരം മനസ്സിലാക്കാനും സ്‌നേഹത്തോടെ മുമ്പോട്ടു പോകാനും കഴിയുമെങ്കില്‍ മാത്രം ബന്ധം തുടര്‍ന്നാല്‍ മതി. ഹൈന്ദവ പാരമ്പര്യം ഉള്‍ക്കൊണ്ട് വളര്‍ത്തപ്പെട്ട പെണ്‍കുട്ടിയായതിനാല്‍ എന്നെ സംബന്ധിച്ച് ലിവിംഗ് ടുഗെതര്‍ ഒരിക്കലും നടക്കില്ല.
ഠ 'മണര്‍കാടി'ല്‍നിന്നും എറണാകുളത്തേക്ക് ജീവിതം പറിച്ചു നട്ടപ്പോള്‍?
ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയത്തിനടുത്തുള്ള മണര്‍കാടാണ്. സിനിമയില്‍ തിരക്കായപ്പോള്‍ സൗകര്യപ്രദമായി എറണാകുളത്തേക്ക് മാറിയതാണ്. മനസ്സുകൊണ്ടിഷ്ടം വീടാണെങ്കിലും ഫ്‌ളാറ്റാണ് സുരക്ഷിതം എന്നു തോന്നി. കൊച്ചിയുടെ ബഹളങ്ങളില്ലാത്ത സ്ഥത്തായിരിക്കണം എന്നാഗ്രഹിച്ചിരുന്നു. അധികം തിരക്കും ബഹളവും ഇല്ലാത്ത ഫ്‌ളാറ്റാണ്. അതും തൃക്കാക്കരയപ്പന്റെയടുത്ത് താമസിക്കാന്‍ കഴിയുന്നത് ഭാഗ്യമല്ലേ. സമയം കിട്ടുമ്പോള്‍ പോയി തൊഴാറുണ്ട്. ഈ ഫ്‌ളാറ്റ് ഇരിക്കുന്ന പ്രദേശം എനിക്ക് ഒരു പാടിഷ്ടമായി. കൊച്ചിയുടെ തിരക്കും ബഹളവും ഇല്ലാത്ത സ്ഥലം. എന്റെ ജീവിതത്തില്‍ ഒരുപാട് ഭാഗ്യങ്ങള്‍ തന്ന ഫ്‌ളാറ്റാണിത്. ഇവിടെ താമസിക്കാന്‍ സമയം കിട്ടിയിട്ടില്ല എപ്പോഴും തിരക്കാണ്. മൂന്നു വര്‍ഷം ആകുന്നു ഇവിടെ എത്തിയിട്ട്. അമ്മൂമ്മ മണര്‍കാടുള്ളതുകൊണ്ട് സമയം കിട്ടുമ്പോഴെല്ലാം നാട്ടില്‍ പോകാറുണ്ട്. കുടുംബക്ഷേത്രവും അവിടെയാണ്.
അമ്മൂമ്മയ്ക്ക് ഞാനിപ്പോഴും കൊച്ചുകുട്ടിയെപ്പോലെയാണ്. അവിടെ എത്തുമ്പോള്‍ സിനിമാനടിയെന്ന കാര്യം ഞാനും മറക്കും. ഒരു ദിവസം നാട്ടില്‍ച്ചെന്ന സമയത്ത് അമ്മൂമ്മയോടൊപ്പം മണര്‍കാട് പള്ളിയില്‍ പോയി. കത്തിക്കാനായി മെഴുകുതിരി വാങ്ങിച്ചില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ ''നീ ആ കടയില്‍ ചെന്ന് തിരി മേടിച്ചുകൊണ്ടു വാ'' എന്ന് എന്നോടു പറഞ്ഞു. എനിക്ക് അങ്ങനെ ചെന്നു മേടിക്കാന്‍ പറ്റുമോ. ഞാന്‍ സിനിമ നടിയെന്ന ചിന്തയേ അമ്മൂമ്മയ്ക്കില്ല. എന്നെ വളര്‍ത്തിയതും നോക്കിയതുമെല്ലാം അമ്മൂമ്മയാണ്.
ഠ ഈശ്വരവിശ്വാസിയാണ്?
സമയം കിട്ടുമ്പോഴെല്ലാം അമ്പലങ്ങളിലും പള്ളികളിലും പോകാറുണ്ട്. അതിരാവിലെ ഉണര്‍ന്ന് അമ്പലത്തില്‍ പോയി തൊഴുന്നതാണിഷ്ടം. തീര്‍ച്ചയായും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ശക്തിയില്‍ വിശ്വസിക്കുന്നു. കൊച്ചിയിലുള്ളപ്പോള്‍ രാത്രി എട്ടുമണി കഴിഞ്ഞ് വല്ലാര്‍പാടം പള്ളിയില്‍ പോയിരുന്ന് പ്രാര്‍ത്ഥിക്കും. ഏഴുമണി കഴിയുമ്പോള്‍ അവിടുത്തെ തിരക്കൊക്കെ കുറഞ്ഞ് ശാന്തമായ അന്തരീക്ഷമാകും. ഹൊ ആ സമയത്ത് അവിടെ ഇരിക്കണം എന്തു രസമാണെന്നോ.. മനസ്സും ശാന്തമാകും.
ഠ തനിച്ച് യാത്ര ചെയ്യുന്നതിഷ്ടമാണോ?
അതിരാവിലെയും വൈകിട്ടും തനിച്ച് യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. വെട്ടം വീണാല്‍ യാത്രയുടെ രസം പോകും. ഇരുട്ടിന്റെ നിഴലില്‍ വേണം യാത്രചെയ്യാന്‍.
ഡ്രൈവിംഗ് നേരത്തെ പഠിച്ചിരുന്നെങ്കിലും കഴിഞ്ഞവര്‍ഷമാണ് ലൈസന്‍സ് എടുക്കാന്‍ സാധിച്ചത്. ലൈസന്‍സ് കിട്ടിയപ്പോള്‍ ഒരു ജേതാവിനെപ്പോലെയാണ് തോന്നിയത്.ആരെയും ആശ്രയിക്കാതെ സ്വയം കാര്യങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വേറെയാണ്. ഇപ്പോള്‍ രാത്രി എട്ടു മണി കഴിയുമ്പോള്‍ വണ്ടിയും എടുത്ത് ടൗണിലൂടെ യാത്ര ചെയ്യും. നൈറ്റ് ഡ്രൈവ് എനിക്കൊരു ഹോബിയായി കഴിഞ്ഞു.യാത്ര മാത്രമല്ല എല്ലകാര്യങ്ങളും സ്വന്തമായി ചെയ്യണമെന്നാഗ്രഹിക്കുന്നയാളാണ് .
ഡ്രൈവിംഗ് നേരത്തെ പഠിച്ചിരുന്നെങ്കിലും കഴിഞ്ഞവര്‍ഷമാണ് ലൈസന്‍സ് എടുക്കാന്‍ സാധിച്ചത്. ലൈസന്‍സ് കിട്ടിയപ്പോള്‍ ഒരു ജേതാവിനെപ്പോലെയാണ് തോന്നിയത്.ആരെയും ആശ്രയിക്കാതെ സ്വയം കാര്യങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വേറെയാണ്. ഇപ്പോള്‍ രാത്രി എട്ടു മണി കഴിയുമ്പോള്‍ വണ്ടിയും എടുത്ത് ടൗണിലൂടെ യാത്ര ചെയ്യും. നൈറ്റ് ഡ്രൈവ് എനിക്കൊരു ഹോബിയായി കഴിഞ്ഞു.യാത്ര മാത്രമല്ല എല്ലകാര്യങ്ങളും സ്വന്തമായി ചെയ്യണമെന്നാഗ്രഹിക്കുന്നയാളാണ് .
ഠ യാത്രാ വിശേഷങ്ങള്‍?
സിനിമയില്‍ വന്നശേഷമാണ് കൂടുതല്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞത്. കഴിഞ്ഞവര്‍ഷം യാത്രകളുടെ ആഘോഷമായിരുന്നു. മൂന്നുമാസം മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ബാംഗ്ലൂര്‍, പഞ്ചാബ്, അമൃത്‌സര്‍, ഡാര്‍ജിലിംഗ്, ഷിംല, ചൈന, ടിബറ്റ്, ഹരിദ്വാര്‍, ഋഷികേശ് തുടങ്ങി കാണാനാഗ്രിച്ചിരുന്ന പല സ്ഥലങ്ങളിലും പോകാന്‍ സാധിച്ചു. യാത്രചെയ്ത് മടുക്കും എന്ന അവസ്ഥയായിരുന്നു. പഞ്ചാബില്‍ ചെന്നപ്പോള്‍ മാത്രമാണ് പെട്ടെന്നു തിരിച്ചുവരണമെന്നാഗ്രഹിച്ചത്. റോഡിലിറങ്ങിയാല്‍ ഹോണടികളുടെ ബഹളവും നിറയെ പൊടിയുമാണ്. ശരിക്കും നരകത്തില്‍ അകപ്പെട്ടപോലുള്ള അവസ്ഥയായിരുന്നു. റൂമിനുവെളിയില്‍ ഇറങ്ങാന്‍ തോന്നില്ല. വായും മൂക്കും തുണി ചുറ്റിക്കെട്ടിയാണ് പുറത്തിറങ്ങിയിരുന്നത്.
ടിബറ്റിന്റെ ബോര്‍ഡറിലേക്കുള്ള യാത്രയാണ് ഒരുപാടിഷ്ടമായത്. മഞ്ഞുപെയ്യുന്ന മലകള്‍ നിറഞ്ഞുനില്ക്കുന്ന സ്ഥലം. ആദ്യമായാണ് ഇത്രയും തണുപ്പുള്ള സ്ഥലത്ത് പോകുന്നത്. കന്നട സിനിമയുടെ ഷൂട്ടിംഗിനുവേണ്ടിയാണ് പോയത്. കാറില്‍ യാത്രചെയ്യുന്ന സമയത്ത് കൗതുകമുള്ള കാഴ്ചകളായിരുന്ന ഇരുവശത്തും. കാറിന്റെ ാസൊക്കെ താഴ്ത്തിയിട്ട് മഞ്ഞുപിടിക്കാന്‍ നോക്കും. നല്ല രസമായിരുന്നു. അവിടെച്ചെന്ന് ഷൂട്ടിംഗിനുവേണ്ടി കാറിനു പുറത്തിറങ്ങി, വലിയ മഞ്ഞുകട്ടയാണ് ദേഹത്തു വന്ന് വീഴുന്നത്. ഹീറോയ്ക്ക് ജാക്കറ്റ് ഇട്ട് അഭിനയിക്കാം. നായികയ്ക്ക് അതു പറ്റില്ലല്ലോ.
ഓരോ ഷോട്ട് കഴിയുമ്പോഴും പോയി ചൂടുചായ കുടിച്ചിട്ട് ജാക്കറ്റ് ഇടും. ഷോട്ട് റെഡി എന്നു വിളിക്കുമ്പോള്‍ പോകാന്‍ മടിയാണ്. നമ്മള്‍ തണുത്തുവിറച്ചുനില്‍ക്കുന്ന സമയത്താണ് കൊറിയോഗ്രാഫര്‍ വന്നിട്ടു പറയുന്നത് 'എന്‍ജോയ് ചെയ്ത് ഡാന്‍സ് ചെയ്യാന്‍. ഈ തണുപ്പത്ത് എങ്ങനെ എന്‍ജോയ് ചെയ്യും ?
ഓരോ ഷോട്ട് കഴിയുമ്പോഴും പോയി ചൂടുചായ കുടിച്ചിട്ട് ജാക്കറ്റ് ഇടും. ഷോട്ട് റെഡി എന്നു വിളിക്കുമ്പോള്‍ പോകാന്‍ മടിയാണ്. നമ്മള്‍ തണുത്തുവിറച്ചുനില്‍ക്കുന്ന സമയത്താണ് കൊറിയോഗ്രാഫര്‍ വന്നിട്ടു പറയുന്നത് 'എന്‍ജോയ് ചെയ്ത് ഡാന്‍സ് ചെയ്യാന്‍. ഈ തണുപ്പത്ത് എങ്ങനെ എന്‍ജോയ് ചെയ്യും ?
ഠ ഷൂട്ടിംഗിന് പോകുന്നത് തനിച്ചാണോ?
ഇടയ്ക്ക് അമ്മ വരും. അമ്മയില്ലെങ്കില്‍ ഒരു സ്ത്രീയുണ്ട് ഒപ്പം. മാത്രമല്ല മേയ്ക്കപ്പ്മാന്‍, ഹെയര്‍ ഡ്രസ്സര്‍, ഒരു അസിസ്റ്റന്റ് തുടങ്ങി മൂന്നു സ്റ്റാഫുണ്ട്. അമ്മയ്ക്ക് അമ്മയുടേതായ കാര്യങ്ങള്‍ ചെയ്യാനുണ്ടല്ലോ. അതുകൊണ്ട് മിക്കവാറും ഞാനും സ്റ്റാഫുകളും ആയിരിക്കും ഷൂട്ടിംഗിന് പോകുന്നത്.
ഒരിക്കല്‍ ദര്‍ഭി എന്ന കന്നടസിനിമയുടെ ചിത്രീകരണത്തിനുവേണ്ടി ഷിംലയില്‍ പോയി. റോഡില്‍ വച്ചായിരുന്നു ആദ്യസീന്‍. തിരക്കേറിയ സ്ഥലം. അവിടെ നമ്മളെ തിരിച്ചറിയുന്ന ആരുമില്ലല്ലോ. ഇടവേള സമയത്ത് ഞാന്‍ റോഡിലൂടെ വെറുതെ നടക്കും. അസിസ്റ്റന്റ് പറഞ്ഞു 'ഞാനും വരാം കൂടെ.' 'ഇവിടെ എന്തു പേടിക്കാന്‍' എന്നു പറഞ്ഞ് കൂളായി നടക്കുകയാണ്. റോഡിന്റെ സൈഡില്‍ നിന്ന് കാഴ്ചകള്‍ കാണുകയാണ്. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പൊയ്‌ക്കോണ്ടിരിക്കുന്നു. പെട്ടെന്ന് എന്റെ കഴുത്തില്‍ എന്തോ വന്നു വീണപോലെ. പിന്നിലേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കഴുത്തില്‍ പിടിച്ചതാണ്. 'എന്താടാ നീ കാണിച്ചത്' എന്നു ചോദിച്ചപ്പോള്‍ 'എന്റെ പെങ്ങളാണെന്ന് കരുതി' എന്നു പറഞ്ഞ് അയാള്‍ പരുങ്ങി. ഒട്ടും മടിച്ചില്ല. അവന്റെ കരണം നോക്കി ഒരടി കൊടുത്തു.
ഒരിക്കല്‍ ദര്‍ഭി എന്ന കന്നടസിനിമയുടെ ചിത്രീകരണത്തിനുവേണ്ടി ഷിംലയില്‍ പോയി. റോഡില്‍ വച്ചായിരുന്നു ആദ്യസീന്‍. തിരക്കേറിയ സ്ഥലം. അവിടെ നമ്മളെ തിരിച്ചറിയുന്ന ആരുമില്ലല്ലോ. ഇടവേള സമയത്ത് ഞാന്‍ റോഡിലൂടെ വെറുതെ നടക്കും. അസിസ്റ്റന്റ് പറഞ്ഞു 'ഞാനും വരാം കൂടെ.' 'ഇവിടെ എന്തു പേടിക്കാന്‍' എന്നു പറഞ്ഞ് കൂളായി നടക്കുകയാണ്. റോഡിന്റെ സൈഡില്‍ നിന്ന് കാഴ്ചകള്‍ കാണുകയാണ്. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പൊയ്‌ക്കോണ്ടിരിക്കുന്നു. പെട്ടെന്ന് എന്റെ കഴുത്തില്‍ എന്തോ വന്നു വീണപോലെ. പിന്നിലേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കഴുത്തില്‍ പിടിച്ചതാണ്. 'എന്താടാ നീ കാണിച്ചത്' എന്നു ചോദിച്ചപ്പോള്‍ 'എന്റെ പെങ്ങളാണെന്ന് കരുതി' എന്നു പറഞ്ഞ് അയാള്‍ പരുങ്ങി. ഒട്ടും മടിച്ചില്ല. അവന്റെ കരണം നോക്കി ഒരടി കൊടുത്തു.
'പെങ്ങളാണെങ്കില്‍ നീ അങ്ങനെയാണോടാ ചെയ്യുന്നത്' എന്നു ചോദിച്ച് ഞാന്‍ ബഹളം വച്ചു. ശബ്ദം കേട്ട് എല്ലാവരും ഓടിക്കൂടി. ഡയറക്ടറും ക്യാമറാമാനും എന്റെ സ്റ്റാഫും എല്ലാവരും കൂടി നഅവനെ ന്നായി കൈകാര്യം ചെയ്തു.
എവിടെപ്പോയാലും ഒരു രക്ഷാകവചംപോലെ എന്റെ സ്റ്റാഫ് പൊതിഞ്ഞുനില്‍ക്കാറുണ്ട്. അന്ന് ഞാന്‍ എതിര്‍ത്തതു കൊണ്ടാണ് അവര്‍ മാറിനിന്നത്.
എവിടെപ്പോയാലും ഒരു രക്ഷാകവചംപോലെ എന്റെ സ്റ്റാഫ് പൊതിഞ്ഞുനില്‍ക്കാറുണ്ട്. അന്ന് ഞാന്‍ എതിര്‍ത്തതു കൊണ്ടാണ് അവര്‍ മാറിനിന്നത്.
ഠ ബോള്‍ഡായിട്ടുണ്ടല്ലോ?
2007-ല്‍ സിനിമയില്‍ വന്ന എനിക്ക് ഇത്രയും വര്‍ഷം കഴിയുമ്പോള്‍ സ്വാഭാവികമായി മാറ്റമുണ്ടാകും. നേരത്തെ തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍പോലും. അതിനാല്‍ ഇഷ്ടമില്ലാത്ത സിനിമകള്‍പോലും ചെയ്യേണ്ടി വന്നിട്ടുണ്ട്. കോടികളുടെ കണക്കില്ലെങ്കിലും സാമാന്യം നന്നായി ജീവിക്കാന്‍ ആവശ്യമുള്ള പണം ഞാന്‍ ഉണ്ടാക്കിയെന്നാണ് വിശ്വാസം. ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ള സിനിമ മാത്രമേ ചെയ്യുന്നുള്ളൂ. താല്പര്യമുണ്ടെങ്കിലേ ഒരു പാര്‍ട്ടിക്കുപോലും പോകാറുള്ളൂ. മനസിന്റെ സംതൃപ്തിക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ട് എനിക്ക് എന്റേതായ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നു.
ഠ കാഴ്ചയിലും മാറ്റം പ്രകടമാണ്?
ഡയറ്റ് ചെയ്യുന്നുണ്ട്. ആദ്യമൊന്നും ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ ഡയറ്റീഷന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണത്തിന്റെ അളവ് ക്രമീകരിച്ചു. സൗന്ദര്യസംരക്ഷണത്തിനായി ഫേഷ്യല്‍ ചെയ്യില്ല. ത്രഡിംഗും ഹെയര്‍ വാഷിംഗും ചെയ്യും. ധാരാളം വെള്ളം കുടിക്കും.
ഠ സ്വന്തമാക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്?
വിപണിയില്‍ ഇറങ്ങുന്ന പുതിയ ഫോണുകള്‍ സ്വന്തമാക്കും. വല്ലാത്ത ക്രേസാണതിനോട്. ആഭരണങ്ങളില്‍ ഇഷ്ടം മോതിരങ്ങളാണ്. സ്വര്‍ണ്ണത്തോട് വലിയ താല്പര്യമില്ല. മെറ്റലിന്റേതും കല്ലു വച്ചതുമായ മോതിരമാണ് കൂടുതലിഷ്ടം.
ഠ സൗഹൃദങ്ങള്‍?
സിനിമയ്ക്കകത്തും പുറത്തും സൗഹൃദങ്ങളുണ്ട്. ഞാന്‍ പെട്ടെന്ന് ഒരാളോട് അടുപ്പം കാണിക്കില്ല. റിസര്‍വേഡ് ക്യാരക്ടറാണ്. പ്ലസ് ടു കാലഘട്ടം വരെ ചിന്തിക്കുമായിരുന്നു എന്തിനാ സൗഹൃദങ്ങളെന്ന്. ഇപ്പോള്‍ സങ്കടങ്ങളിലും സന്തോഷത്തിലും സുഹൃത്തുക്കള്‍ ഒപ്പം നിന്നപ്പോള്‍ സൗഹൃദത്തിന്റെ വില മനസ്സിലായി. സിനിമയില്‍ മീരാനന്ദന്‍, ഭാവന, രമ്യാനമ്പീശന്‍, ഞങ്ങളെല്ലാം ഒരു ഗ്യാങ്ങാണ്. ഈഗോയൊന്നും ഞങ്ങളുടെ ഇടയിലില്ല. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കും.
ഠ കുടുംബകാര്യങ്ങള്‍ പറഞ്ഞില്ല?
രണ്ടു ചേച്ചിമാരാണെനിക്ക്. മൂത്ത ചേച്ചി രഞ്ജിതയുടെ വിവാഹം കഴിഞ്ഞു മസ്‌ക്കറ്റില്‍ സെറ്റില്‍ഡാണ്. രണ്ടാമത്തെ ചേച്ചിയുടെ വിവാഹമാണ്. ദുബായിലാണ് ചേട്ടന് ജോലി. കല്ല്യാണം കഴിഞ്ഞ് അവര് അങ്ങോട്ടുപോകും. പിന്നെ ഞാനും അമ്മയും മാത്രമാകും. ഇനിയൊരു രണ്ടുവര്‍ഷം കഴിഞ്ഞേ എന്റെ വിവാഹം ഉണ്ടാകൂ.
ചേച്ചിയുടെ കല്ല്യാണം വന്നപ്പോഴാണ് അച്ഛനുണ്ടെങ്കില്‍ എന്നാഗ്രഹിച്ചത്. കാര്യങ്ങള്‍ നോക്കി നടത്താന്‍ ഒരു നാഥനില്ലാത്ത അവസ്ഥ. അമ്മ ഞങ്ങള്‍ക്ക് അമ്മയും അച്ഛനുമായി മാറുന്നു. അച്ഛനില്ല എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ടെങ്കിലും ചില സമയങ്ങളില്‍ ഭയങ്കര സങ്കടം തോന്നും.
ചേച്ചിയുടെ കല്ല്യാണം വന്നപ്പോഴാണ് അച്ഛനുണ്ടെങ്കില്‍ എന്നാഗ്രഹിച്ചത്. കാര്യങ്ങള്‍ നോക്കി നടത്താന്‍ ഒരു നാഥനില്ലാത്ത അവസ്ഥ. അമ്മ ഞങ്ങള്‍ക്ക് അമ്മയും അച്ഛനുമായി മാറുന്നു. അച്ഛനില്ല എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ടെങ്കിലും ചില സമയങ്ങളില്‍ ഭയങ്കര സങ്കടം തോന്നും.
അച്ഛന്റെ തറവാട് തിരുവല്ലയിലാണ്. ചക്കുളത്തുകാവില്‍ തൊഴാന്‍ പോകുമ്പോഴെല്ലാം അച്ഛന്റെ കുടുംബക്ഷേത്രത്തിലും പോയി തൊഴാറുണ്ട്. കുട്ടിക്കാലത്ത് അച്ഛനുണ്ടായിരുന്നപ്പോള്‍ രണ്ടുമാസം വേനല്‍ അവധി കിട്ടുന്ന സമയത്ത് തിരുവല്ലയില്‍ പോയി താമസിക്കുമായിരുന്നു. ചിലങ്ക തീയറ്ററില്‍ സിനിമ കാണാന്‍ ഞങ്ങളെല്ലാവരും കൂടി പോയത് ഇന്നും മായാത്ത ഓര്‍മ്മയാണ്.
Post a Comment