{[['
']]}
Kerala tv show and news
![mangalam malayalam online newspaper](https://lh3.googleusercontent.com/blogger_img_proxy/AEn0k_sD_7MVwiAdFmlwuscXZM34KqI4YXtMWdDrUk8qluIfiQmn9Bjrl3RwxTsRwmbPuWgzQJ0jQNg42aqaf6TLNQBNDbPss0XIWkKCtL3_Nwm5EFiJp5iMSzjXDnYf7lM7JgwbmABQJd-mJG7dUTGvVAkXYaoQdlHo7yFcX4iv26wJmlfot6F9pg=s0-d)
സ്വര്‍ണ്ണക്കടത്ത്: അഷറഫിനെതിരെ ലുക്കൗട്ട് നോട്ടീസ്
കൊച്ചി: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനപ്രതി കെ. അഷറഫിനെതിരെ കസ്റ്റംസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച നോട്ടീസ് എല്ലാ വിമാനത്താവളത്തിലും നല്‍കി. തലശേരിക്കാരനായ അഷറഫ് ഗള്‍ഫിലേക്ക് കടന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു.
നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടിയ ദിവസം നാട്ടിലെത്തിയിരുന്ന ഫായിസും അഷറഫും പിറ്റേന്ന് മുംബൈയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും കടന്നു. ഡല്‍ഹിയില്‍ വച്ച് ഫായിസ് കസ്റ്റംസിന്റെ പിടിയിലായി. ഫായിസിനൊപ്പം അഷറഫ് അതേ വിമാനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും അഷറഫിന്റെ പങ്ക് പുറത്തുവരാത്തതിനാല്‍ കസ്റ്റംസ് സംശയിച്ചിരുന്നില്ല.
ഫായിസ് അറസ്റ്റിലായതോടെ അഷറഫ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഫായിസിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളക്കടത്തില്‍ അഷറഫിന്റെ പങ്ക് പുറത്തുവന്നത്. ഇയാളുടെ പാസ്‌പോര്‍ട്ട് നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഗള്‍ഫില്‍ എത്തിയതായി മനസ്സിലായത്. ഇയാള്‍ നാട്ടിലെത്തിയാലുടന്‍ പിടികൂടാനാണ് വിമാനത്താവള അധികൃതര്‍ക്ക് കസ്റ്റംസ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Post a Comment