{[['']]}
മഅദനിക്കെതിരേ കേരളത്തില്‍ വധശ്രമക്കേസ്
കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി. പരമേശ്വരന്‍, ഫാ. അലവി എന്നിവരെ കൊലപ്പെടുത്താന്‍ പണം നല്‍കി കൊലയാളിയെ അയച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ പി.ഡി.പി നേതാവ് അബ്‌ദുള്‍ നാസര്‍ മഅദനിക്കെതിരേ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം വധഭീഷണി, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്നറിയുന്നു. കൊലപാതകത്തിന് ചുമതലപ്പെടുത്തിയ മാറാട് അഷ്‌റഫ് എന്നയാളെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്.
തീവ്രവാദ സ്വഭാവമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗണ്‍ പോലീസ് ചോദ്യം ചെയ്‌ത മുഹമ്മദ് എന്നയാള്‍ നല്‍കിയ മൊഴിയാണ് ഈ വധശ്രമത്തിലേക്ക് വിരല്‍ചൂണ്ടിയത്. പി. പരമേശ്വരനെയും ഫാ. അലവിയെയും കൊലപ്പെടുത്താന്‍ അഷ്‌റഫിന് മഅദനി പണം നല്‍കിയെന്നാണ് മുഹമ്മദിന്റെ മൊഴി. ഇതനുസരിച്ച് പരമേശ്വരനെ വധിക്കാന്‍ ലക്ഷ്യമിട്ട് അഷ്‌റഫ് കന്യാകുമാരിയില്‍ പോയെങ്കിലും ഉദ്യമം വിജയിച്ചില്ലെന്നും മൊഴിയിലുണ്ട്. 1998 ലാണ് കേസിനാസ്‌പദമായ സംഭവം.
കോഴിക്കോട് ടൗണ്‍ പോലീസ് മുഹമ്മദിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇതുസംബന്ധിച്ചു അന്വേഷണം നടത്തിയിരുന്നില്ല. അതീവ ഗൗരവതരമായ ഈ മൊഴിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ അയോധ്യാ പ്രസ് മാനേജര്‍ ടി.ജി. മോഹന്‍ദാസ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌േേട്രറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. സി.ജെ.എമ്മിന്റെ നിര്‍ദേശപ്രകാരം കേസ് പരിഗണിച്ച എ.സി.ജെ.എം കോടതിയാണ് കേസെടുത്ത് അന്വേഷിക്കാന്‍ നോര്‍ത്ത് പോലീസിനു നിര്‍ദേശം നല്‍കിയത്. കേസെടുത്തെങ്കിലും പോലീസ് ഇക്കാര്യം അതീവ രഹസ്യമാക്കിവച്ചിരിക്കുകയാണ്.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് പോലീസ് അറസ്‌റ്റ് ചെയ്‌ത പ്രതിയാണ് മാറാട് അഷ്‌റഫ്. മുഹമ്മദിന്റെ വെളിപ്പെടുത്തലുകള്‍ അഷ്‌റഫും പിന്നീട് പോലീസിനോട് സമ്മതിച്ചതായി സൂചനയുണ്ട്.
1998 ല്‍ നടന്ന സംഭവമായതിനാല്‍ കേസന്വേഷണം കോഴിക്കോട്ടേക്കു തന്നെ മാറ്റിയേക്കുമെന്നാണ് അറിയുന്നത്. ബംഗളുരു സ്‌ഫോടനക്കേസില്‍ 31-ാം പ്രതിയായ അബ്‌ദുള്‍ നാസര്‍ മഅദനി ഇപ്പോള്‍ ബംഗളുരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ്. പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ഈ കേസില്‍ കേരളാ പോലീസിന് മഅദനിയെ ചോദ്യം ചെയേ്ണ്ടിേവരും. ഏറെ രാഷ്‌ട്രീയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ അതീവ ശ്രദ്ധയോടെയും രഹസ്യമായും കേസ് കൈകാര്യം ചെയ്യണമെന്നാണ് പോലീസ് ആസ്‌ഥാനത്തു നിന്നും നോര്‍ത്ത് പോലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.

Post a Comment