{[['
']]}
Kerala tv show and news
![mangalam malayalam online newspaper](https://lh3.googleusercontent.com/blogger_img_proxy/AEn0k_sa6t7BzA5JbU3yHu4doNn5ZJZjJrR-P6pNlMJN3FywLO4oL09b7tvvWZWS8RZnogvbqZPqGQHLgdg4rAL4pqbpaOe3mFm3f9Q1T5yt7p8PwSwc_DLKVS3JUChlswP-far2UfAGEPvJRs_WcL2J1q1XfgWBDE_bj1iF01j_Fs8tZnARiAly4Ebj_DNxMnZmX4vVxQ5wDw=s0-d)
ജോര്‍ജിനെ പിന്തുണച്ച് മാണി; ആഭ്യന്തരമന്ത്രിയുടെ
ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ല
കോട്ടയം: ചീഫ് വിപ്പ് പി.സി ജോര്‍ജിനെ അനുകൂലിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി രംഗത്തെത്തി. യുഡിഎഫിനോ സര്‍ക്കാരിനോ എതിരായി ജോര്‍ജ് ഒന്നും പറഞ്ഞിട്ടില്ല. ജോര്‍ജിന്റെ പ്രസ്താവനകള്‍ മുന്നണിക്ക് ദോഷം ചെയ്യില്ല. കേരളാ കോണ്‍ഗ്രസ് നയങ്ങള്‍ക്ക് വിരുദ്ധമായി ജോര്‍ജ് ഒന്നും പറഞ്ഞിട്ടില്ല. ജോര്‍ജിന്റെ പ്രസ്താവനകള്‍ പോസ്റ്റമോര്‍ട്ടം നടത്താന്‍ താനില്ല. വിമര്‍ശനങ്ങളാണ് ജോര്‍ജ് നടത്തിയത്. ആഭ്യന്തരമന്ത്രിയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ല.
വരുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ കിട്ടണം. പാര്‍ട്ടിയുടെ ശക്തിക്കനുസരിച്ച് സീറ്റ് ലഭിക്കണമെന്നും മാണി വ്യക്തമാക്കി.
Post a Comment