{[['']]}
ഇരുപതിലധികം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍
പേരാമ്പ്ര(കോഴിക്കോട്): ഇരുപതിലേറെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന്‍ അറസ്‌റ്റില്‍.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍ അധ്യാപകനും സി.പി.എം. അധ്യാപകസംഘടനയായ കെ.എസ്.ടി.എയുടെ പ്രവര്‍ത്തകനുമായ ആവള മലയില്‍ ജമാലുദ്ദീ(42)നെയാണ് പേരാമ്പ്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്. ജമാലുദ്ദീനെ കോഴിക്കോട് ഡി.ഡി.ഇ. സസ്‌പെന്‍ഡ് ചെയ്‌തു.
പേരാമ്പ്രയിലെ പ്രമുഖ സി.പി.എം. നേതാവിന്റെ സഹോദരനാണ് ഇയാള്‍. സംഭവം പുറത്തറിഞ്ഞതോടെ മുങ്ങാന്‍ ശ്രമിച്ച ജമാലുദ്ദീനെ ഇന്നലെ രാവിലെ ആറുമണിയോടെ പേരാമ്പ്ര ബസ് സ്‌റ്റാന്‍ഡില്‍നിന്നു കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്‌തു ജില്ലാ ജയിലേക്കു മാറ്റി.
സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണു പീഡനത്തിനിരയായത്. തുടര്‍ച്ചയായി പീഡനത്തിനിരയായ കുട്ടി സ്‌കൂള്‍ ജാഗ്രതാസമിതി കണ്‍വീനറായ അധ്യാപികയെ കരഞ്ഞുകൊണ്ടു വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റു വിദ്യാര്‍ഥിനികള്‍ക്കു നേരെയുണ്ടായ അതിക്രമവും പുറത്തറിഞ്ഞു. പ്രധാനാധ്യാപകനെ വിവരം അറിയിച്ചു ജമാലുദ്ദീനോടു കാര്യങ്ങള്‍ തിരക്കിയെങ്കിലും തനിക്കൊന്നുമറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി.
അധ്യാപകനെ അറസ്‌റ്റ് ചെയ്ായത്തതില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ പി.ടി.എയും ജാഗ്രതാ സമിതിയും ബി.ജെ.പി, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. രക്ഷിതാക്കള്‍ ഇന്നലെ പ്രധാനാധ്യാപകനെ തടഞ്ഞുവയ്‌ക്കുക കൂടി ചെയ്‌തതോടെ സ്‌കൂള്‍ പരിസരത്ത് സംഘര്‍ഷാവസ്‌ഥയായി. പോലീസ് സംഭവസ്‌ഥലത്തെത്തി രക്ഷിതാക്കളെ ലാത്തിവീശി പിരിച്ചുവിടുകയായിരുന്നു. സംഭവം പ്രധാനാധ്യാപകനും പി.ടി.എ. പ്രസിഡന്റും നേരത്തെ അറിഞ്ഞിട്ടും മൂടിവച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
Post a Comment