Movie :

kerala home tv show and news

Home » , » ചിന്നമ്മു മുത്തശ്ശി അല്ല, മുത്തശ്ശിയുടെ മുത്തശ്ശി!

ചിന്നമ്മു മുത്തശ്ശി അല്ല, മുത്തശ്ശിയുടെ മുത്തശ്ശി!

{[['']]}
ചിന്നമ്മു മുത്തശ്ശി അല്ല, മുത്തശ്ശിയുടെ മുത്തശ്ശി!

mangalam malayalam online newspapermangalam malayalam online newspapermangalam malayalam online newspaper

 ആറു പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ തൃശൂരില്‍ നിന്നും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ജോലി തേടി പത്തനംതിട്ടയില്‍ എത്തിയ ചിന്നമ്മു ഇന്ന്‌ മുത്തശ്ശിയല്ല. അഞ്ചു തലമുറകളുടെ പുണ്യം നുകര്‍ന്ന്‌ മുത്തശ്ശിയുടെ മുത്തശ്ശിയായി ജീവിക്കുകയാണ്‌ സംസ്‌ഥാനത്തു തന്നെ ഏറ്റവും പ്രായക്കൂടുതല്‍ ഉണ്ടെന്നു കരുതുന്ന ചിന്നമ്മു.1998 ല്‍ സംസ്‌ഥാനതെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ചു നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡു പ്രകാരം ചിന്നമ്മുവിന്‌ അന്നു വയസ്‌ 100. അന്നും ചിന്നമ്മു പറഞ്ഞു, എനിക്കു പ്രായം 120 ആയെന്ന്‌. വ്യക്‌തമായ രേഖകളുടെ അഭാവത്തില്‍ അന്നു തിരിച്ചറിയല്‍ കാര്‍ഡു നല്‍കിയവര്‍ ചിന്നമ്മുവിന്‌ ഒട്ടും കുറവല്ലാത്ത പ്രായം നിശ്‌ചയിച്ചു നല്‍കി. പിന്നെയും വര്‍ഷങ്ങള്‍ പിന്നിട്ടു. ഔദ്യോഗിക രേഖപ്രകാരമാണെങ്കില്‍ പോലും ഇപ്പോള്‍ ചിന്നമ്മു 115 വയസു പിന്നിട്ടുകഴിഞ്ഞു. യഥാര്‍ത്ഥ പ്രായം ഇതിനേക്കാള്‍ പത്തു വയസെങ്കിലും കൂടുമെന്നാണ്‌ ബന്ധുക്കളുടെ പക്ഷം.എന്നാല്‍, ഒക്‌ടോബര്‍ ഒന്നിന്‌ ലോകവയോജനദിനം ആചരിക്കുമ്പോള്‍ ചിന്നമ്മു കിടപ്പിലാണ്‌. നാലു മാസം മുമ്പു വരെ പ്രായത്തിന്റെ അവശതകളെ കൂസാതെ കിലോമീറ്ററുകള്‍ സഞ്ചരിക്കുകയും സ്വന്തം ആവശ്യങ്ങള്‍ തനിയെ നിറവേറ്റുകയും ചെയ്‌തിരുന്ന ഈ മുത്തശ്ശി നാലുനാളായി പൂര്‍ണ്ണ അവശതയിലാണ്‌. റാന്നി മന്ദിരം നാലുസെന്റു കോളനിയില്‍ മകന്‍ പരേതനായ കുട്ടപ്പന്റെ വീട്ടിലാണ്‌ ചിന്നമ്മു ഇപ്പോഴുള്ളത്‌. ഓണത്തിന്‌ കുടുംബാംഗങ്ങളോടൊപ്പം സന്തോഷമായി കഴിഞ്ഞ മുതുമുത്തശ്ശി തീര്‍ത്തും കിടപ്പിലായിട്ട്‌ ദിവസങ്ങളേ ആയുള്ളുവെന്ന്‌ ചെറുമക്കള്‍ ചന്ദ്രനും ഓമനക്കുട്ടനും പറഞ്ഞു. തനിയെ എഴുന്നേറ്റിരിക്കാന്‍ കഴിയാത്ത സ്‌ഥിതിയിലാണ്‌ ഇപ്പോള്‍ ചിന്നമ്മു.പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ മണ്ണെടുപ്പു പണികള്‍ക്കായാണ്‌ ഭര്‍ത്താവ്‌ ഭദ്രനും മക്കള്‍ക്കുമൊപ്പം തൃശൂരില്‍ നിന്നും ചിന്നമ്മു തിരുവല്ലയിലെത്തിയത്‌. പിന്നീട്‌ ഈ കുടുംബത്തിന്‌ മടക്ക യാത്ര ഉണ്ടായില്ല. പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ കുടുംബം അവസാനം മന്ദിരം നാലു സെന്റു കോളനിയില്‍ സ്‌ഥിര താമസമാക്കുകയായിരുന്നു. ഏഴു പെണ്‍മക്കളടക്കം ഒമ്പതു മക്കളായിരുന്നു ഭദ്രന്‍-ചിന്നമ്മു ദമ്പതികള്‍ക്ക്‌ ഉണ്ടായിരുന്നത്‌. ഭര്‍ത്താവ്‌ ഭദ്രന്‍ 40 വര്‍ഷം മുമ്പും മക്കളായ കുട്ടപ്പന്‍, രാജന്‍, തങ്കമ്മ, വെള്ളച്ചി എന്നിവര്‍ പിന്നീടും മരിച്ചു.മക്കളും പേരക്കുട്ടികളും അവരുടെ പേരക്കുട്ടികളും അടക്കം നൂറ്റി നാല്‌പതില്‍പരം അംഗങ്ങളുള്ള കുടുംബത്തിന്റെ കാരണവത്തിയായിരുന്നു ചിന്നമ്മു. പ്രായത്തിന്റെ അവശത വകവെയ്‌ക്കാതെ ദിവസവും കിലോമീറ്ററുകള്‍ നടന്ന്‌ റാന്നി ടൗണ്‍ മേഖലയിലെത്താറുണ്ടായിരുന്ന ചിന്നമ്മുവിനെ അറിയാത്തവര്‍ ചുരുക്കം. ആറു കിലോമീറ്റര്‍ നടന്ന്‌ റാന്നി വലിയപാലത്തിനു സമീപം പമ്പാനദിയിലിറങ്ങിയുള്ള കുളി ഇവര്‍ മുടക്കാത്ത ദിനചര്യയായിരുന്നു. ആറു മാസം മുമ്പു വരെയും ഈ മുത്തശി പതിവു തെറ്റിച്ചില്ല. പുള്ളിക്കൈലി ഉടുത്ത്‌ ചേല ചുറ്റി മാറുമറച്ച്‌ കൈയ്യിലൊരു ഊന്നുവടിയുമായി കൂനിക്കൂനിയായിരുന്നു ഇവര്‍ അവസാനം യാത്ര ചെയ്‌തിരുന്നത്‌.മുമ്പ്‌ സിനമാക്കമ്പം ഏറെയുണ്ടായിരുന്ന ചിന്നമ്മുവിന്‌ സിനിമാ ടാക്കീസുകളില്‍ പ്രവേശനം സൗജന്യമായിരുന്നു. രോഗങ്ങള്‍ അധികം അലട്ടാതെ, ആശുപത്രിക്കിടക്കയില്‍ ദിവസങ്ങളോളം കിടക്കാതെ പഴയ മണ്ണിന്റെ വീര്യവുമായി നടന്നു നീങ്ങിയ ചിന്നമ്മുവിനെ റാന്നിക്കാര്‍ക്ക്‌ അത്ര പെട്ടെന്നു വിസ്‌മരിക്കാനാവില്ല. സംസ്‌ഥാനത്തു തന്നെ ഏറ്റവും പ്രായക്കൂടുതലുള്ള ചിന്നമ്മുവിനെ അറിയാനും അവരെ വേണ്ടവിധം കരുതാനും അധികൃതര്‍ തയ്യാറായില്ലെന്നതാണ്‌ ഖേദകരം. ആകെ കിട്ടുന്നത്‌ വാര്‍ദ്ധക്യ പെന്‍ഷന്‍ മാത്രം. നാളെ ലോകവയോജനദിനാചരണം നടത്തുമ്പോള്‍ പ്രായത്തില്‍ സര്‍വ്വകാല റിക്കാര്‍ഡു ഭേദിക്കുന്ന ചിന്നമ്മുവിനെ ഓര്‍ക്കാന്‍, ശയ്യാവലംബിയായ ഇവര്‍ക്ക്‌ അല്‌പം ആശ്വാസമേകാന്‍ സ്വന്തക്കാരല്ലാതെ ആരെങ്കിലും ഉണ്ടാവുമോ, ആവോ- 
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger