Movie :
Recent Movies

kerala home tv show and news

Rhythm- Actor Sreejith Ravi (Full Episode

Kerala tv show and news
  • Thumbnail
{[['']]}

Gandharva Sangeetham Junior 23 11 2013 Full Episode

ThumbnailKerala tv show and news

{[['']]}

Kutty Patturumaal 23 11 2013 Full Episode

{[['']]}

JB Junction 23 11 2013 Balachandra Menon

{[['']]}

Gulmal | Dt 24-11-13

{[['']]}

NEDUMBASERIL AIRPORT വീണ്ടും സ്വർണം പിടികൂടി

    Thumbnail

Kerala tv show and newsനെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. 7 കിലോയോളം സ്വർണമാണ് പിടികൂടിയത്. ശ്രീലങ്കയിൽ നിന്നുമെത്തിയ വിദേശികളിൽ നിന്നുമാണ് സ്വർണം കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നാൽപതോളം യാത്രക്കാരെ കസ്റ്റംസ് ചോദ്യം ചെയ്യൽ തുടരുന്നു

{[['']]}

Test Tube babies born in Kerala

ThumbnailKerala tv show and news

{[['']]}

Mylanchi Season 3 Episode 37 23-11-13

ThumbnailKerala tv show and news

{[['']]}

US Weekly Roundup 23-11-13

ThumbnailKerala tv show and news
{[['']]}

Talks-about-song-recording റെക്കോര്‍ഡിംഗിനെ കുറിച്ച് ചന്ദ്രലേഖ


Kerala tv show and news


റെക്കോര്‍ഡിംഗിനെ കുറിച്ച് ചന്ദ്രലേഖ

യൂടൂബ് വീഡിയോയിലൂടെ സ്റ്റാറായി മാറിയ വീട്ടമ്മ ചന്ദ്രലേഖയെന്ന ഗായികയ്ക്ക് പിന്നണി ഗാനരംഗത്തേക്ക് അവസരങ്ങള്‍ നല്‍കാന്‍ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ഉള്‍പ്പെടെയുള്ള പലരും രംഗത്തെത്തിയെങ്കിലും, ഈ പ്രതിഭയുടെ വീഡിയോ കണ്ട പല പ്രമുഖരുടെയും ചാനലുകളുടെയും നാട്ടുകാരുടെയും സ്‌നേഹാദരങ്ങള്‍ സ്വീകരിച്ച് പല സ്ഥലത്തും കൃത്യമായി എത്താന്‍ കഴിയാതെ ഉഴലുകയാണ് ചന്ദ്രലേഖ. ഈ പ്രതിഭയെ ആദ്യമായി പിന്നണി ഗാനരംഗത്തേക്ക് ചുവട് വയ്പ്പിക്കാന്‍ ഈസ്റ്റ് കോസ്റ്റ് ശ്രമം നടത്തിയെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം ചന്ദ്രലേഖയ്ക്ക് കൃത്യമായി എത്താന്‍ കഴിഞ്ഞില്ല.

താന്‍ സ്റ്റുഡിയോയില്‍ കാത്തിരിക്കുകയാണെന്നും ചന്ദ്രലേഖയെ ഫോണില്‍ ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ലെന്നും പറഞ്ഞ് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ സന്തോഷ് വര്‍മ്മ ചന്ദ്രലേഖയ്ക്ക് ഒരു കുറിപ്പ് എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഈ കുറിപ്പ് കണ്ടവര്‍ ചന്ദ്രലേഖയെ വിവരം അറിയിക്കുകയും, ചന്ദ്രലേഖ ഉടന്‍ തന്നെ സന്തോഷ് വര്‍മ്മയെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ മുന്‍നിശ്ചയ പ്രകാരം ബുധനാഴ്ചയോ വ്യാഴാഴ്ചയോ തനിക്ക് റെക്കോര്‍ഡിംഗിന് എത്താന്‍ കഴിയില്ലെന്ന വിവരമാണ് ചന്ദ്രലേഖ അറിയിച്ചത്. ചന്ദ്രലേഖയുടെ സാഹചര്യം മനസ്സിലാക്കിയ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഗാനരചയിതാവ് സന്തോഷ് വര്‍മ്മയെ ഒരു ദിവസം കൂടി തുടരാന്‍ ആവശ്യപ്പെടുകയും അങ്ങനെ ചന്ദ്രലേഖയ്ക്കായി വെള്ളിയാഴ്ച കൂടി തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയുമായിരുന്നു.
ആലാപനം ഒഴിച്ച് ബാക്കി പിന്നണി പ്രവര്‍ത്തനങ്ങളൊക്കെ നേരത്തേ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്ന ഭക്തിഗാന സമാഹാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാട്ട് പ്രശസ്തയായ ഒരു സിനിമ പിന്നണി ഗായികയെക്കൊണ്ട് പാടിക്കാന്‍ തീരുമാനിച്ചതിനു രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രലേഖയെക്കൊണ്ട് പാടിച്ചാല്‍ മതിയെന്ന് വിജയന്‍ സര്‍ അറിയിച്ചത്. ഓണ്‍ലൈനില്‍ ഒഴിച്ച് മറ്റു മാധ്യമങ്ങളിലൊന്നും ചന്ദ്രലേഖ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പാണ് വീഡിയോ കണ്ടതിനു ശേഷം അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ഒരു ദേവീ സ്തുതിയോടെ തന്നെ ചന്ദ്രലേഖയുടെ തുടക്കം ആകട്ടെയെന്ന അദ്ദേഹത്തിന്റെ നല്ല മനസ്സാകാം അതിനു പിന്നിലെന്നും സന്തോഷ് വര്‍മ്മ പറഞ്ഞു. ഇന്നോ നാളെയോ പാടണമെന്ന് ഈസ്റ്റ് കോസ്റ്റില്‍ നിന്ന് അറിയിക്കുകയും അത് സന്തോഷപൂര്‍വ്വം സമ്മതിക്കുകയും ചെയ്തിരുന്ന ചന്ദ്രലേഖ, ചില സമ്മര്‍ദ്ദങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വശംവദയായി തീരുമാനം മാറ്റേണ്ടി വന്നത് ആരോ ആദ്യമായി പാടിച്ചുവെന്ന വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നുവെന്നു മനസ്സിലാക്കാന്‍ ഒരു പക്ഷെ വൈകിയിട്ടുണ്ടാകുമെന്നും സന്തോഷ് വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
സംഭവിച്ചു പോയ പിഴവ് ഈസ്റ്റ് കോസ്റ്റ് വിജയനെ നേരില്‍ വിളിച്ച് ചന്ദ്രലേഖ അറിയിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പുത്തന്‍ പ്രതിഭകളെ കണ്ടെത്തി, അത്തരക്കാര്‍ക്ക് അവസരം കൊടുക്കുകയെന്ന കര്‍മ്മം ഇവിടെയും തുടര്‍ന്നുവെന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചതല്ലെന്നും ഒരു ദിവസം കൂടി (18 ഒക്‌ടോബര്‍ ) തന്നോട് ഇതിനു വേണ്ടി ഇവിടെ ചെലവാക്കാന്‍ ആവശ്യപ്പെടുകയും താന്‍ സമ്മതം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ മറ്റെന്നാള്‍ (18 ഒക്‌ടോബര്‍ , വെള്ളിയാഴ്ച) റെക്കോര്‍ഡിംഗ് ആകാമെന്നും അദ്ദേഹം ചന്ദ്രലേഖയോടു പറഞ്ഞതായി അറിയാന്‍ കഴിഞ്ഞുവെന്നും സന്തോഷ് വര്‍മ്മ പറഞ്ഞു.
{[['']]}

സംവിധായകന്‍ പ്രണയിച്ചു വഞ്ചിച്ചു : രഞ്ജിനി ഹരിദാസ്‌

സംവിധായകന്‍ പ്രണയിച്ചു വഞ്ചിച്ചു : രഞ്ജിനി ഹരിദാസ്‌Kerala tv show and newsഎന്നും വിവാദങ്ങളുടെ കളിത്തോഴിയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്‌. സ്വന്തം അഭിപ്രായവും നിലപാടുകളും മറ്റുള്ളവരുടെ മുന്നില്‍ വെട്ടിത്തുറന്നു പറയാനും പ്രതികരിക്കാനുള്ള ധൈര്യവും തന്റേടവുമാണ് രഞ്ജിനിയെ വേറിട്ട്‌ നിര്‍ത്തുന്നത്‌. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള രഞ്ജിനി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു. ഒരു സംവിധായകനുമായി തനിക്ക്‌ വളരെ സീരിയസായ പ്രണയമുണ്ടായിരുന്നുവെന്നും എന്നാല്‍ അയാള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി വെളിപ്പെടുത്തല്‍ നടത്തിയത്‌. വളരെ ആത്മാര്‍ഥമായാണ് താന്‍ അദ്ദേഹത്തെ പ്രണയിച്ചിരുന്നത്. ആദ്യമൊക്കെ അയാളും അങ്ങനെതന്നെ ആയിരുന്നു. എന്നാല്‍ പിന്നീട് അയാള്‍ തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും, വഞ്ചിച്ചുവെന്നും രഞ്ജിനി പറയുന്നു. എന്നാല്‍ ഇയാളുടെ പേരുപറയാന്‍ രഞ്ജിനി തയ്യാറായില്ല. പഴയകാലം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് നോക്കാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്ന് രഞ്ജിനി പറഞ്ഞു. വഞ്ചിക്കപ്പെട്ട വേദനയില്‍ നിന്നും കരകയറാന്‍ എളുപ്പമല്ലെന്നും പക്ഷേ താനതിനായി ശ്രമിക്കുമെന്നും രഞ്ജിനി പറഞ്ഞു.അടുത്തൊന്നും വിവാഹം കഴിയ്ക്കാന്‍ പദ്ധതിയില്ലെങ്കിലും ഇനി ജീവിതത്തില്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കുമ്പോള്‍ ഈ അനുഭവം തന്നെ സഹായിക്കുമെന്നും രഞ്ജിനി പറഞ്ഞു.
{[['']]}

'സരിതയ്‌ക്കു സ്‌ത്രീത്വമുണ്ടോ?': വി.എസ്‌.അച്യുതാനന്ദന്‍


mangalam malayalam online newspaper'സരിതയ്‌ക്കു സ്‌ത്രീത്വമുണ്ടോ?': മുസ്ലിം ലീഗ്‌ വര്‍ഗീയ സംഘടനതന്നെ; കൂട്ടുകെട്ടിനില്ല: വി.എസ്‌.

കോഴിക്കോട്‌: മുസ്ലിം ലീഗ്‌ വര്‍ഗീയ സംഘടനയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. ലീഗുമായി യാതൊരു കൂട്ടുകെട്ടിനും ഇടതുപക്ഷം തയാറല്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫിന്‌ ലീഗുമായി ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല. ഇടതുപക്ഷത്തിന്റെ നയസമീപനങ്ങളെക്കുറിച്ച്‌ അറിയുന്നവരാരും ലീഗിനെ എല്‍.ഡി.എഫിലെടുക്കുന്നതിനെക്കുറിച്ച്‌ പറയില്ല.
സെക്‌സ്‌ റാക്കറ്റിന്റെ പ്രധാനപ്പെട്ടയാളാണ്‌ കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടി ലൈംഗികമായി പെണ്‍കുട്ടികളെ പീഡിപ്പിച്ച്‌ വശീകരിച്ച്‌ പണം നല്‍കി ഒതുക്കിതീര്‍ത്ത കേസാണിപ്പോള്‍ താന്‍ കോടതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിലപാട്‌ സ്വാഗതാര്‍ഹമാണ്‌.
സോളാര്‍ കേസ്‌ പ്രതി സരിതാ നായര്‍ തനിക്കെതിരേ കേസ്‌ കൊടുത്താല്‍ അതിനെ നേരിടാന്‍ അറിയാം. മന്ത്രിമാരുടെ സമ്മര്‍ദം കൊണ്ടോ പണത്തിന്റെ കൊഴുപ്പുകൊണ്ടോ ആണ്‌ സരിത ഇപ്പോള്‍ പലതും മാറ്റിപ്പറയുന്നത്‌. സ്‌ത്രീത്വത്തെ അപമാനിച്ചെതിരേ പരാതിനല്‍കുമെന്ന സരിതയുടെ പ്രസ്‌താവന ചൂണ്ടിക്കാട്ടിയപ്പോള്‍ സ്‌ത്രീത്വമുള്ളവരാണ്‌ സ്‌ത്രീത്വത്തെക്കുറിച്ച്‌ സംസാരിക്കേണ്ടതെന്നായിരുന്നു വി.എസിന്റെ പ്രതികരണം. സരിതയ്‌ക്കു സ്‌ത്രീത്വമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ഉള്‍പെട്ട കേസ്‌ പുറത്തുകൊണ്ടുവരാനാണ്‌ താന്‍ ശ്രമിച്ചത്‌. ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ബിജു രാധാകൃഷ്‌ണന്റെ വക്കീല്‍ പറഞ്ഞതനുസരിച്ചാണ്‌ താന്‍ ദൃശ്യങ്ങളിലുള്ളവരുടെ കാര്യം പറഞ്ഞത്‌. സത്യം പുറത്തുകൊണ്ടുവരാനാണ്‌ ശ്രമിക്കുന്നത്‌. കള്ളന്‍മാരെയും കള്ളികളെയും രക്ഷിക്കാനുള്ള നാണംകെട്ട കളികളാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്ുന്നയതെന്നും വി.എസ്‌. കുറ്റപ്പെടുത്തി.
കോഴിക്കോട്ടെത്തിയ വി.എസിനു ദേഹാസ്വാസ്‌ഥ്യം
കോഴിക്കോട്‌: ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‌ ദേഹാസ്വാസ്‌ഥ്യം. കടുത്ത ജലദോഷം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരെത്തി വി.എസിനെ പരിശോധിച്ചു. രാവിലെ ആറോടെ കണ്ണൂര്‍ എക്‌സ്‌പ്രസിലാണ്‌ വി.എസ്‌. കോഴിക്കോട്ടെത്തിയത്‌. അസുഖത്തിന്റെ ലക്ഷണങ്ങളുണ്ടായിട്ടും വി.എസിന്റെ ഊര്‍ജസ്വലതയ്‌ക്ക്‌ ഒട്ടും കുറവുണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരെ കാണാനും നിരവധി സന്ദര്‍ശകരെ സ്വീകരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. വൈകിട്ട്‌ മാവൂരിലെ പൊതുപരിപാടിക്കുശേഷം രാത്രിയോടെ വി.എസ്‌. തിരുവനന്തപുരത്തേക്കു മടങ്ങി.
 
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger