Kerala tv sho
പത്മപ്രിയയ്ക്ക് വരനെ ആവശ്യമുണ്ട്: മലയാളിക്ക് മുന്‍ഗണന
- Padmapriya
ബ്ലെസ്സി ചിത്രത്തിലൂടെ നായികയായി വന്ന പത്മപ്രിയ തെലുങ്ക് ദേശക്കാരിയാണെന്ന് വിചാരിച്ചിരുന്നില്ല. കേരളത്തിലെ ഏതോ ഗ്രാമത്തില്‍നിന്നും മറുഭാഷയില്‍ അഭിനയിക്കാന്‍ പോയ യുവതിയായിട്ടാണ് പത്മപ്രിയയെ കരുതിയത്. ശുദ്ധമായി മലയാളം സംസാരിക്കാന്‍ പഠിച്ച ഈ എം.ബി.എ.ക്കാരി നല്ല നടിയെന്ന പേരെടുത്തു. തമിഴ് സിനിമയില്‍ അഭിനയിച്ച് വിവാദമുണ്ടാക്കി. ഇതിനിടയില്‍ അമേരിക്കയില്‍ പഠിക്കാന്‍ പോയി. അതുകൊണ്ട് എം.ടി., ഹരിഹരന്റെ ഒരു സിനിമ നഷ്ടമായി. ഇപ്പോള്‍ സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് പത്മപ്രിയ. സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി അഭിനയിച്ച പത്മപ്രിയയ്ക്ക് ഇനി അവരുടെ നായികയാകാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും നല്ല നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിക്കും.
മലയാളികളെ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് പത്മപ്രിയ. അവിവാഹിതയായി തുടരുന്ന പത്മപ്രിയ വ്രതം തെറ്റിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വിവാഹം കഴിക്കാന്‍ വരനെ ആവശ്യമുണ്ടെന്ന് പരസ്യവും വന്നു. വരന്മാരുടെ കൂട്ടത്തില്‍ മലയാളി വരനാണെങ്കില്‍ കുറച്ചുകൂടി മുന്‍ഗണന ഉണ്ടായിരിക്കുമെന്നും അറിയാന്‍ കഴിഞ്ഞു. കുടുംബജീവിതത്തിന് ജാതിയും മതവും നാടും ഒരു പ്രശ്‌നമാകാതെ പത്മപ്രിയയുടെ ദാമ്പത്യരേഖ സന്തോഷകരമാകട്ടെ.
w and news
celebreity show,
Face book news,
FUNNY,
{[['
']]}