Movie :
Recent Movies

kerala home tv show and news

സരിതയുമായി ബന്ധപ്പെട്ടത്‌ മൂന്നു മന്ത്രിമാരും ക്രൈംബ്രാഞ്ച്‌ ഐ.ജിയും

Kerala tv show and news

mangalam malayalam online newspaperസരിതയുമായി ബന്ധപ്പെട്ടത്‌ മൂന്നു മന്ത്രിമാരും ക്രൈംബ്രാഞ്ച്‌ ഐ.ജിയും

തിരൂര്‍: തനിക്കെതിരേ നിരന്തരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു പോലീസ്‌ കസ്‌റ്റഡിയില്‍ വച്ചുകൊണ്ടിരിക്കുന്നതിനു പിന്നില്‍ ഉന്നതന്‍മാരുടെ ഗുഢാലോചനയുണ്ടെന്നു സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്‌ണന്‍ തിരൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റു മുമ്പാകെ മൊഴിനല്‍കി.മന്ത്രി എ.പി.അനില്‍ കുമാര്‍, കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍, മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, മുന്‍ എറണാകുളം പോലീസ്‌ കമ്മിഷണറും ഇപ്പോഴത്തെ ക്രൈംബ്രാഞ്ച്‌ ഐ.ജിയുമായ എം.ആര്‍. അജിത്‌കുമാര്‍ എന്നിവര്‍ക്കു സരിത എസ്‌. നായരുമായി സാമ്പത്തികമായും ശാരീരികമായുമുള്ള എല്ലാ ബന്ധങ്ങളുടെയും വിശദാംശങ്ങള്‍ തനിക്കറിയാവുന്നതാണ്‌ ഇതിനു കാരണമെന്നും അദ്ദേഹം മൊഴി നല്‍കി.
വ്യാജ ഡ്രൈവിംഗ്‌ ലൈസന്‍സുകേസില്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയതായിരുന്നു ബിജു രാധാകൃഷ്‌ണനെയും കൂട്ടു പ്രതിയായ മണിമോനെയും. കേസുവിളിച്ച സമയത്തു ബിജുവിനെ നാലു ദിവസത്തേക്കു കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്നു കുറ്റിപ്പുറം എസ്‌.ഐ. അപേക്ഷ നല്‍കിയപ്പോഴാണു ബിജു രാധാകൃഷ്‌ണന്‍ തനിക്കു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോധ്യപ്പെടുത്താനുണ്ടെന്നു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌. കുറ്റസമ്മത മൊഴിയല്ലാതെ മറ്റുമൊഴി രേഖപ്പെടുത്തണമെങ്കില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട്‌ മജിസ്‌ട്രേറ്റ്‌ വി. ശ്രീജ കേസ്‌ മാറ്റിവച്ചു. തുടര്‍ന്നു ഇക്കാര്യമുന്നയിച്ചു ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
ബിജു ഇരുപതു മിനിറ്റ്‌ തനിക്കു പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു. മജിസ്‌ട്രേറ്റ്‌ എല്ലാം രേഖപ്പെടുത്തുകയും ചെയ്‌തു. അതിനു ശേഷം മൊഴിയില്‍ ബിജുവിന്റെ ഒപ്പും വിരലടയാളവും വയ്‌പ്പിച്ചു. വ്യാജ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കേസില്‍ ഒളിവില്‍ പോയ ഒന്നാം പ്രതി ബാദുഷയെ കണ്ടെത്തുന്നതിനാണു കുറ്റിപ്പുറം പോലീസ്‌ നാലു ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ടത്‌. ഇന്നു വൈകിട്ടു അഞ്ചുവരെ കോടതി ബിജുവിനെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടുകൊടുത്തു. സരിതയും ഉന്നതന്‍മാരും തമ്മിലുള്ള ഒത്തുകളി വ്യക്‌തമാക്കിക്കൊണ്ടായിരുന്നു മജിസ്‌ട്രേറ്റ്‌ മുമ്പാകെ ബിജുവിന്റെ മൊഴി.
ബിജു രാധാകൃഷ്‌ണന്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയുടെ പ്രസക്‌ത ഭാഗങ്ങള്‍:
വ്യാജ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നിര്‍മിച്ചുവെന്ന കേസിലാണു ഇപ്പോള്‍ എന്നെ ഹാജരാക്കിയിരിക്കുന്നത്‌. ഈ കേസ്‌ ആരോപണം മാത്രമാണ്‌. ഇതേകുറ്റം ചുമത്തി ചങ്ങനാശേരി പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. തുടര്‍ന്നു വ്യാജഡ്രൈവിംഗ്‌ ലൈസന്‍സ്‌ കേസില്‍ എന്നെ ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കി.
ഈ കേസ്‌ രജിസ്‌റ്റര്‍ ചെയ്ുന്നതിനു മൂന്നുയ മാസം മുമ്പാണു ഇതേകുറ്റം ആരോപിച്ച്‌ ചങ്ങനാശേരി പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഡ്രൈവിംഗ്‌ ലൈസന്‍സ്‌ പോലീസിനു കൈമാറിയിട്ടുണ്ട്‌. ചോദ്യം ചെയ്യലിനും വിധേയനായി. പിന്നീടാണു കുറ്റിപ്പുറം പോലീസും ഇതേ കാര്യത്തിനു കേസെടുത്തതായി പത്രങ്ങളിലൂടെ അറിഞ്ഞത്‌. എന്റെ ഭാര്യ രശ്‌മി മരിച്ച സംഭവത്തില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ ഐ.പി.സി. 302 പ്രകാരം ഒരു കേസുണ്ട്‌. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഇതിന്റെ വിചാരണ തിങ്കളാഴ്‌ച ആരംഭിക്കുകയണ.്‌ അന്ന്‌ ഏഴു സാക്ഷികളെ വിചാരണ ചെയ്യുന്നുണ്ട്‌. പ്രതിയുടെ മിനിമം അവകാശം എന്ന നിലയില്‍ എന്റെ നിരപരാധിത്വം ജില്ലാ കോടതിയില്‍ ബോധിപ്പിക്കാനോ സാക്ഷികളുടെ വിവരങ്ങളെക്കുറിച്ചു അഡ്വക്കറ്റുമായി സംസാരിക്കാനോ പറയാനോ അവസരം കിട്ടിയില്ല. നിരന്തരം കേസുകളില്‍പെടുത്തി പോലീസ്‌ കസ്‌റ്റഡിയില്‍വച്ചു മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. എന്റെ നിരപരാധിത്വം വെളിപ്പെടുത്താനാവാതെ മാനസിക തളര്‍ച്ചയിലേക്കു എത്തിക്കുകയാണ്‌. സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ ഇത്രയധികം കേസുകള്‍ എന്റെ പേരില്‍ എടുക്കുകയും വിചാരണ ആരംഭിക്കുമ്പോള്‍ എന്നെ പോലീസ്‌ കസ്‌റ്റഡിയില്‍ ഇരുത്താനുള്ള പദ്ധതി തയാറാക്കുകയുമാണു ചെയ്യുന്നത്‌. അമ്മയുടെ ഘാതകന്‍ ഞാനല്ലെന്ന്‌ എന്റെ മകളെ എങ്കിലും എനിക്കു ബോധ്യപ്പെടുത്തണം. മന്ത്രി എ.പി. അനില്‍ കുമാര്‍, കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍, മുന്‍മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍, മുന്‍ എറണാകുളം പോലീസ്‌ കമ്മിഷണറും ഇപ്പോഴത്തെ ക്രൈംബ്രാഞ്ച്‌ ഐ.ജിയുമായ എം.ആര്‍.അജിത്‌ കുമാര്‍ എന്നിവര്‍ക്കു ഈ കേസിലെ മൂന്നാം പ്രതി സരിതാ നായരുമായി സാമ്പത്തികമായും ശാരീരികമായുള്ള എല്ലാ ബന്ധങ്ങളുടെയും വിശദാംശങ്ങള്‍ ഞാന്‍ മനസിലാക്കിയതിനാല്‍ അതിന്റെ തെളിവും സഹിതം ഹൈക്കോടതിയില്‍ ഞാന്‍ പരാതിപ്പെടുമെന്നു മുന്‍വിധിയുള്ളവര്‍ കേസുകളിലെല്ലാം എന്നെ പ്രതിയാക്കിയിരിക്കുകയാണ്‌.
എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മകളുടെ മുന്നിലെങ്കിലും എന്റെ നിരപരാധിത്വം വെളിച്ചത്തു കൊണ്ടുവരാന്‍ എനിക്കുള്ള ഒരു അവസാന അവസരമാണിത്‌. മാനുഷിക പരിഗണനയില്‍ പ്രതിക്കു പറയാനുള്ള കാര്യങ്ങള്‍ പോലും എന്റെ അഭിഭാഷകന്‍ വഴി കോടതിയെ അറിയിക്കാന്‍ സാധിക്കുന്നില്ല. ഇത്തരത്തില്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ നിലവിലുള്ള കേസുകളുടെ അതേ ആരോപണ വിഷയത്തില്‍ വീണ്ടും പുതിയ കേസുകളെടുത്ത്‌ വിഷമിപ്പിക്കുകയാണ്‌. എന്റെ പരാതി കോടതി പരിഗണിക്കണമെന്ന്‌ അപേക്ഷിക്കുന്നു.
എനിക്കെതിരേ വ്യക്‌തിപരമായ ഗൂഢാലോചനകള്‍ നടത്തുകയും നിരപരാധിയായ എന്നെ മാത്രം സോളാര്‍ കേസില്‍ അന്തിമ ഇരയാക്കി മാറ്റുകയും ചെയ്യുന്ന പ്രവണതകള്‍ക്കെതിരേയും വ്യക്‌തികള്‍ക്കെതിരേയും അനേ്വഷണം നടത്താന്‍ നടപടികള്‍ സ്വീകരിക്കണം. ഇതിനു കോടതിയിലും സംസ്‌ഥാന അഭ്യന്തര വകുപ്പിനും പരാതി സമര്‍പ്പിക്കാന്‍ എന്നെ അനുവദിക്കണമെന്നു അപേക്ഷിക്കുന്നു.
 
{[['']]}

ദമ്പതികള്‍ അറിയാന്‍

mangalam malayalam online newspaperKerala tv show and news

ദമ്പതികള്‍ അറിയാന്‍

കുടുംബം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുന്നത്‌ വിവാഹത്തിലൂടെയാണ്‌. മുന്നോട്ടുള്ള ജീവിതയാത്രയില്‍ പരസ്‌പരം താങ്ങും തണലുമായി കഴിയേണ്ടവര്‍. തലമുറകളെ സൃഷ്‌ടിക്കേണ്ടവര്‍.
വിവാഹം എന്നത്‌ മനുഷ്യസമൂഹത്തില്‍ നിലനില്‍ക്കുന്ന വളരെ പ്രധാനവും വിശിഷ്‌ടവുമായ ഒരു സമ്പ്രദായമാണ്‌. മനുഷ്യസംസ്‌കാരത്തിന്റെ ഭാഗമായി, മാറ്റങ്ങളെയെല്ലാം അതിജീവിച്ച്‌ ഇന്നും വിവാഹവും ചടങ്ങുകളും നിലനില്‍ക്കുന്നു എന്നത്‌ ഇതിന്‌ തെളിവാണ്‌.
പാശ്‌ചാത്യ നാടുകളില്‍ വിവാഹം കഴിക്കാതെ ആണിനും പെണ്ണിനും ഒന്നിച്ചു താമസിക്കാമെങ്കിലും നമ്മുടെ നാട്ടില്‍ അതിനു സാധ്യത വളരെ കുറവാണ്‌. കാരണം ഇവിടെ വിവാഹം ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്‌. സമൂഹത്തിന്റെ അംഗീകാരമാണത്‌. ഇവിടെ ബന്ധങ്ങളുടെ പവിത്രതയും ഊഷ്‌മളതയും വിളക്കിചേര്‍ക്കുകയാണ്‌. കുടുംബം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുന്നത്‌ വിവാഹത്തിലൂടെയാണ്‌. മുന്നോട്ടുള്ള ജീവിതയാത്രയില്‍ പരസ്‌പരം താങ്ങും തണലുമായി കഴിയേണ്ടവര്‍. തലമുറകളെ സൃഷ്‌ടിക്കേണ്ടവര്‍.

വിവാഹം കുട്ടികളിയല്ല

വിവാഹത്തിലൂടെ പുരുഷനും സ്‌ത്രീയും തമ്മില്‍ സാമൂഹികമായും സാംസ്‌കാരികമായും നിയമപരമായുമൊക്കെ സ്‌ഥിരമായി തന്നെ ബന്ധിപ്പിക്കുകയാണ്‌. പുരുഷന്‌ ഇണയെ കണ്ടെത്തിയാല്‍ മാത്രം പോര, സന്താനങ്ങള്‍ ഉണ്ടായാല്‍ മാത്രം പോരാ അവരെ വളര്‍ത്തി വലുതാക്കി പുതിയൊരു ജീവിത വീഥിയിലേക്ക്‌ എത്തിക്കേണ്ട ചുമതലയും സ്‌ത്രീ പുരുഷന്റേതായുണ്ട്‌. കളിയല്ല കല്യാണം എന്ന ചൊല്ല്‌ അന്വര്‍ഥമാണ്‌. വിവാഹക്കാര്യങ്ങള്‍ തീര്‍ത്തും ലാഘവത്തോടെയാണ്‌ പലരും കൈകാര്യം ചെയ്യാറ്‌. എന്നാല്‍ വിവാഹതിരാകാന്‍ പോകുന്നവരെങ്കിലും ചില തയാറെടുപ്പുകള്‍ നടത്തുന്നത്‌ നന്നായിരിക്കും.
വിവാഹത്തിന്‌ തയാറാകുമ്പോള്‍ പ്രായം ഒരു പ്രധാന ഘടകമാണ്‌. ആണ്‍കുട്ടിക്ക്‌ 21 വയസും പെണ്‍കുട്ടിക്ക്‌ 18 വയസും പൂര്‍ത്തിയായാല്‍ മാത്രമേ നിയമപരിരക്ഷയോടെ വിവാഹ ബന്ധത്തിലേക്ക്‌ പ്രവേശിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇരുപത്തൊന്ന്‌ വയസായി എന്നതുകൊണ്ട്‌ ഇനി വിവാഹം കഴിക്കാം എന്നു കരുതരുത്‌. ആവശ്യത്തിന്‌ വിദ്യാഭ്യാസം, പ്രതീക്ഷിച്ച ജോലി എന്നിവയ്‌ക്കു ശേഷം മതി വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാന്‍. ഇതിനു പുറമേ സാമ്പത്തിക നിലയും ഭദ്രമായിരിക്കണം. പെണ്‍കുട്ടിയെ സംബന്ധിച്ച്‌ അവരുടെ ഇഷ്‌ടത്തിന്‌ പ്രാധാന്യം നല്‍കുക. കുട്ടിയെ വിവാഹത്തിന്‌ നിര്‍ബന്ധിക്കരുത്‌. മാതാപിതാക്കളുടെ ഇഷ്‌ടത്തിന്‌ പെണ്‍കുട്ടികളെ വിവാഹം കഴിച്ച്‌ അയക്കാതിരിക്കാനും ശ്രദ്ധിക്കണം. പെണ്‍കുട്ടിയുടെ വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക്‌ സ്‌ഥാനം കൊടുക്കണം. കാരണം ജീവിതകാലം മുഴുവന്‍ അവര്‍ ഒന്നിച്ചു ജീവിക്കേണ്ടവരാണ്‌.

വിവാഹത്തിന്‌ മുമ്പ്‌

വിവാഹത്തിലേര്‍പ്പെടാന്‍ തയാറായിട്ടുള്ള സ്‌ത്രീയും പുരുഷനും അവര്‍ വിവാഹത്തിനും തുടര്‍ന്നുള്ള ജീവിതത്തിനും എല്ലാ രീതിയിലും സജ്‌ജരാണോ എന്ന്‌ ആത്മപരിശോധന നടത്തണം. വിവാഹം നിശ്‌ചയിച്ചതിനു ശേഷമോ വിവാഹത്തിന്‌ ശേഷമോ മാതാപിതാക്കളും ബന്ധുക്കളും നിര്‍ബന്ധിച്ചതുകൊണ്ടാണ്‌ ഈ വിവാഹത്തിന്‌ സമ്മതിച്ചതെന്ന്‌ പറയാനിടവരരുത്‌. ഇങ്ങനെ ഒരു വരനില്‍ നിന്നോ വധുവില്‍ നിന്നോ പറഞ്ഞു കേള്‍ക്കാനിടവന്നാല്‍ അയാളുടെ പങ്കാളിക്ക്‌ കുറ്റബോധവും ആത്മവിശ്വാസക്കുറവോ തോന്നും. ഇത്‌ തുടര്‍ന്ന്‌ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്‌ത്താം. തയാറെടുപ്പിന്റെ ഭാഗമായി ശാരീരികവും മാനസികവുമായ പരിശോധനകള്‍ സ്വയം നടത്തുന്നത്‌ നന്നായിരിക്കും. മാനസികവും ശാരീരകവുമായി ഒരു വിവാഹത്തിന്‌ സജ്‌ജരാണോ എന്ന്‌ തീരുമാനിക്കുക. എന്നിട്ടു മതി വിവാഹം. ലൈംഗിക തകരാറുകള്‍, ഗുഹ്യരോഗങ്ങള്‍ തുടങ്ങിയവ മൂടിവയ്‌ക്കരുത്‌. എതിര്‍ലിംഗത്തിലുള്ളവരെ കാണുമ്പോള്‍ വിറയല്‍, പേടി തുടങ്ങിയ മാനസിക പ്രശ്‌നങ്ങളുള്ളവര്‍ നിര്‍ബന്ധമായും ഡോക്‌ടറെ കണ്ട്‌ പരിഹാരം നേടിയതിനു ശേഷം മാത്രം വിവാഹതതിന്‌ ശ്രമിക്കുക.

പരസ്‌പര വിശ്വാസം കൈവിടരുത്‌

പങ്കാളിക്ക്‌ വേണ്ട യോഗ്യതകള്‍, ഗുണകണങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, സൗന്ദര്യം, കുടുംബ പശ്‌ചാതലം മുതലായ കാര്യങ്ങളെക്കുറിച്ചെല്ലാം ധാരണയിലെത്തണം. പ്രായത്തിന്റെ കാര്യത്തില്‍ വിവാഹക്കാര്യം ചാഞ്ചാടാറുണ്ട്‌. പുരുഷനും സ്‌ത്രീയ്‌ക്കും എത്ര പ്രായവ്യത്യാസം വേണം എന്നുള്ളത്‌ എക്കാലത്തും ഒരു തര്‍ക്കവിഷയമാണ്‌. നമ്മുടെ നാട്ടില്‍ പുരുഷമായിരിക്കും സ്‌ത്രീയേക്കാള്‍ പ്രായക്കൂടുതല്‍. ഭാര്യയേക്കാള്‍ ഭര്‍ത്താവിന്‌ പ്രായക്കൂടുതലായരിക്കുന്നതാണ്‌ അഭികാമ്യം. മിക്ക പെണ്‍കുട്ടികളും ഇഷ്‌ടപ്പെടുന്നതും അതുതന്നെ. ഭര്‍ത്താവിനേക്കാള്‍ ഭാര്യയ്‌ക്ക് രണ്ടു വയസു മുതല്‍ ആറ്‌ വയസുവരെ കുറവ്‌ പൊതുവേ നല്ലതായി കണ്ടുവരുന്നു. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വലിയ പ്രായക്കൂടുതല്‍ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. ഇത്‌ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായേക്കാം. വിവാഹത്തിനു മുമ്പ്‌ പങ്കാളികള്‍ വിദ്യാഭ്യാസം, ജോലി, ജോലിയുടെ സ്വഭാവം തുടങ്ങി കാര്യങ്ങള്‍ പരസ്‌പരം തുറന്നു പറയണം.
പുതിയ കാലഘട്ടത്തില്‍ വിശ്വാസത്തിന്റെ ആഴം കുറഞ്ഞുവരികയാണ്‌. ഈ സാഹചര്യത്തിലാണ്‌ പങ്കാളികള്‍ പരസ്‌പരം വിശ്വാസത്തിന്റെ കടലാഴം കാണേണ്ടത്‌. എല്ലാം തുറന്നുസംസാരിക്കണം. പങ്കാളികളില്‍ ഒരാള്‍ക്കു മാത്രമായി രഹസ്യം പാടില്ല. നല്ലതായാലും ചീത്തയായാലും അത്‌ പങ്കുവയ്‌ക്കുക. ലോകത്ത്‌ ഒരു ഭാര്യയ്‌ക്കും ഭര്‍ത്താവിനും എല്ലാവിധ സങ്കല്‍പ്പങ്ങളോടു കൂടിയ പങ്കാളിയെ കിട്ടിയിട്ടില്ല എന്ന സത്യം അംഗീകരിച്ചുകൊണ്ട്‌ ജീവിതം ആസ്വദിക്കുക.

സെക്‌സ് വിവാഹ ജീവിതത്തില്‍

യുവാക്കള്‍ക്കിടയില്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധം വര്‍ധിച്ചതാണ്‌ ഇതിനു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വിവാഹത്തിനു മുമ്പുള്ള ബന്ധങ്ങള്‍ നമ്മുടെ സംസ്‌കാരം വിലക്കപ്പെട്ടിട്ടുള്ളതിനാല്‍ അതില്‍ ഒരു ത്രില്ല്‌ കണ്ടെത്താനാണ്‌ യുവതി യുവാക്കള്‍ ശ്രമിക്കാറ്‌. സമൂഹത്തിന്റെ കണ്ണുവെട്ടിച്ച്‌ നടത്തുന്ന ഈ ലൈംഗികബന്ധത്തില്‍ നിന്നു ലഭിക്കുന്ന സുഖം പങ്കാളിയില്‍ നിന്നും ലഭിച്ചെന്ന്‌ വരില്ല. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ വിവാഹത്തിനു മുമ്പുള്ള ഒരു പരീക്ഷണം മാത്രമായി ഒതുങ്ങുകയും വിവാഹശേഷം ശരിയായ സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യുന്നു.
ലൈംഗികതയില്‍ അമിത പ്രതീക്ഷയുമായി വിവാഹജീവിതത്തിലേക്ക്‌ കടക്കുന്നവര്‍ക്ക്‌ നല്ല ലൈംഗിക ജീവിതം ലഭിച്ചെന്നു വരില്ല. ലൈംഗികതയെക്കുറിച്ച്‌ ശരിരിയായ അറിവ്‌ ലഭിക്കാത്തവര്‍ക്കാണ്‌ ഈ അവസ്‌ഥയുണ്ടാകുന്നത്‌. സ്‌ത്രീയും പുരുഷനും അമിത പ്രതീക്ഷയുമായി ദാമ്പത്യജീവിതം ആരംഭിക്കാറുണ്ട്‌. ദമ്പതിമാരില്‍ ഒരാള്‍ക്ക്‌ സെക്‌സിനെക്കുറിച്ച്‌ തെറ്റായ ധാരണയുണ്ടായാല്‍ ലൈംഗിക ജീവിതം സുഖകരമായെന്ന്‌ വരില്ല. പുരുഷന്മാരാണ്‌ ഇതില്‍ മുന്നില്‍. ഇന്റര്‍നെറ്റിലും നീലച്ചിത്രങ്ങളിലും കണ്ടു പരിചയമുള്ള സെക്‌സ് മനസില്‍ ഒളിപ്പിച്ചാകും വിവാഹജീവിതം ആരംഭിക്കുന്നത്‌. യാഥാര്‍ഥ്യവുമായി യാതൊതു ബന്ധവുമില്ലാത്ത, രതിവൈകൃതങ്ങള്‍ സ്‌ത്രീകള്‍ എതിര്‍ത്തെന്നുവരും. മണിക്കൂറുകളോളം രതിമൂര്‍ച്‌ഛ നിലനിര്‍ത്താനാവുമെന്നാണ്‌ ഇന്നും പുരുഷന്മാര്‍ വിശ്വസിക്കുന്നത്‌. 30 സെക്കന്റു മുതല്‍ 3 മിനിട്ടുവരെയാണ്‌ സാധാരണ രതീമൂര്‍ച്‌ഛയുടെ സമയം. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴെല്ലാം പുരുഷന്‍ രതിമൂര്‍ച്‌ഛ അനുഭവിക്കുന്നുണ്ട്‌. എന്നാല്‍ സ്‌ത്രീയ്‌ക്ക് എല്ലാ സമയത്തും രതിമൂര്‍ച്‌ഛ ഉണ്ടാകാറില്ല.

ആസ്വാദ്യകരമായ ലൈംഗികത

ലൈംഗികബന്ധം ആസ്വദിക്കാന്‍ കഴിയാത്ത രീതിയില്‍ ശാരീരിക - മാനസിക തലങ്ങളിലെ പൊരുത്തക്കേടുകള്‍ കേരളത്തിലെ ദമ്പതിമാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളിലാണ്‌ ഈ മാറ്റങ്ങള്‍ കൂടുതലായി കണ്ടത്‌. ലൈംഗികതയെ തകിടം മറിക്കാന്‍ വര്‍ധിച്ചുവരുന്ന ടെന്‍ഷന്‍ ഒരു പ്രധാനകാരണമാണ്‌. ഇരുപത്തഞ്ചും മുപ്പത്തഞ്ചും വയസിനിടെ യുവദമ്പതിമാരില്‍ 80 ശതമാനം പേര്‍ക്കും ടെന്‍ഷനും മറ്റു മാനസിക പ്രയാസങ്ങളും മൂലം ലൈംഗിക ജീവിതം ക്ലേശകരമാകുന്നു. 20 ശതമാനത്തിന്‌ ശാരീരിക കാരണങ്ങളാണു മുഖ്യം. കടുത്ത മാനസിക സമ്മര്‍ദമാണ്‌ ഇന്ന്‌ യുവാക്കള്‍ അനുഭവിക്കുന്നത്‌. ഇത്‌ അവരുടെ ലൈംഗിക സംതൃപ്‌തി കെടുത്തുന്നു. പങ്കാളികള്‍ തമ്മില്‍ അകലാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പങ്കാളികള്‍ ജോലിയുടെ ആവശ്യത്തിനായി രണ്ടു പേരും രണ്ടു ദിക്കുകളിലാവും. കൂടിക്കാഴ്‌ചകള്‍ മാസങ്ങള്‍ കൂടുമ്പോഴോ വര്‍ഷങ്ങള്‍ കൂടുമ്പോഴോ മാത്രമായി ഒതുങ്ങും. രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ അവധിക്ക്‌ നാട്ടില്‍ വരുമ്പോള്‍ മാത്രം ശാരീരിക ബന്ധം പുലര്‍ത്തി പങ്കാളി തിരിച്ചുപോകുമ്പോള്‍ ആസ്വാദ്യകരമായ സെക്‌സിന്റെ സ്‌ഥാനം ഊഹിക്കാവുന്നതേയുള്ളു. ഇന്നത്തെ ജോലിയുടെ സ്വഭാവം അനുസരിച്ച്‌ പങ്കാളികള്‍ രണ്ടിടങ്ങളിലാവും ജോലി നോക്കുക. ഇതുമൂലം പങ്കാളികള്‍ വര്‍ങ്ങളോളം സെക്‌സ് അടിച്ചമര്‍ത്തി ജീവിക്കേണ്ടിവരുന്നു. അവധിക്കെത്തുമ്പോഴുള്ള ലൈംഗികബന്ധംപോലും സന്താനോല്‍പാദനത്തിനു വേണ്ടി മാത്രമാവുകയും ചെയ്യുന്നു. സന്തോഷകരമായ ദാമ്പത്യജീവിതത്തിന്‌ സംതൃപ്‌തി നിറഞ്ഞ ലൈംഗികത അത്യന്താപേക്ഷിരമാണ്‌. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്‌മളമാകുന്നതില്‍ പ്രധാന ഘടകം ലൈംഗികതയുടെ വിജയമാണെന്ന്‌ ഓര്‍ക്കുക.  
{[['']]}

e-ഫ്രണ്ട്‌ഷിപ്പ് DANGEROUS

E frindshipe-ഫ്രണ്ട്‌ഷിപ്പ് DANGEROUS

 


സൗഹൃദത്തിന്റെ പുതിയ രൂപം ഇ-ഫ്രണ്ട്‌ഷിപ്പ്‌. ചാറ്റ്‌ റൂമില്‍ പതിയിരിക്കുന്ന അപകട
സാധ്യതകള്‍ ഏതെല്ലാം ?
ഇത്‌ സ്വപ്‌ന. ഇവള്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്‌. ഡോക്‌ടര്‍മാരായ അച്‌ഛനമ്മമാരുടെ ഏകമകള്‍. ഏറെ വാത്സല്യത്തോടെയും സുഖസൗകര്യത്തോടെയുമാണ്‌ സ്വപ്‌ന വളര്‍ന്നത്‌. കോളേജ്‌ വിട്ട്‌ സ്വപ്‌ന വീട്ടിലെത്തിയാല്‍ പിന്നെ ആകെ ഒരു ബഹളമാണ്‌. അച്‌ഛനമ്മമാര്‍ എത്തുന്നതു വരെ വീട്ടിലെ ജോലിക്കാര്‍ക്കൊപ്പം വര്‍ത്തമാനം. അവരെത്തിയാലാകട്ടെ കലപില ശബ്‌ദത്തോടെ ഓടിച്ചെല്ലും. അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചും വാശികള്‍ സാധിച്ചു തരുന്ന അച്‌ഛന്‍െ്‌റ പുന്നാരമോളായി ജീവിക്കുകയും ചെയ്യുന്ന സ്വപ്‌നയെക്കണ്ടാല്‍ ആരുമൊന്ന്‌ അസൂയപ്പെട്ടു പോകും. എല്ലാവിധ സൗകര്യങ്ങളും അവള്‍ക്കു സാധിച്ചു കൊടുക്കാന്‍ അവര്‍ രണ്ടുപേരും തയാറായിരുന്നു. മൊബൈല്‍ഫോണും കമ്പ്യൂട്ടറുമൊക്കെ ക്ലാസിലെ കൂട്ടുകാരികള്‍ വാങ്ങുന്നതിനു മുമ്പ്‌ സ്വപ്‌നയ്‌ക്ക് സ്വന്തമായി. അവളില്‍ മാറ്റങ്ങളുണ്ടായെന്ന്‌ അച്‌ഛനമ്മമാര്‍ മനസ്സിലാക്കിയത്‌ വളരെ വൈകിയാണ്‌. ക്ലാസുകഴിഞ്ഞെത്തിയാല്‍ മുറിയടച്ച്‌ കയറിയിരിക്കുന്നുവെന്ന്‌ ജോലിക്കാര്‍ പറഞ്ഞാണ്‌ അവരറിഞ്ഞത്‌. ആദ്യമൊക്കെ കാര്യമാക്കിയില്ലെങ്കിലും പിന്നീട്‌ അവരും ആ മാറ്റം തിരിച്ചറിഞ്ഞു.
കോളജില്‍ നിന്ന്‌ അദ്ധ്യാപകര്‍ വിളിച്ചപ്പോഴാണ്‌ അച്‌ഛനമ്മമാര്‍ സത്യങ്ങളറിയുന്നത്‌. ക്ലാസില്‍ വരുന്നത്‌ വളരെ അപൂര്‍വ്വമാണെന്നും വന്നാല്‍ തന്നെ പഠനത്തില്‍ യാതൊരു ശ്രദ്ധയില്ലെന്നും എല്ലാ വിഷയങ്ങള്‍ക്കും മാര്‍ക്കു തീരെ കുറവാണെന്നും അദ്ധ്യാപകര്‍ പറഞ്ഞു. എല്ലാം കേട്ട്‌ തരിച്ചിരുന്നെങ്കിലും അവര്‍ മകളെ ഗുണദോഷിച്ച്‌ നന്നാക്കാമെന്ന്‌ അദ്ധ്യാപകര്‍ക്ക്‌ വാക്കു കൊടുത്തു. തിരികെ വീട്ടിലെത്തി സ്വപ്‌നയോടു കാര്യമന്വേഷിച്ചപ്പോള്‍ യാതൊരു കൂസലുമില്ലാതെയാണ്‌ അവള്‍ മറുപടി പറഞ്ഞത്‌. തനിക്ക്‌ പഠിക്കാന്‍ വയ്യെന്നും വിവാഹം കഴിക്കണമെന്നും വരനെ കണ്ടുപിടിക്കാന്‍ അച്‌ഛനമ്മമാര്‍ ബുദ്ധിമുട്ടേണ്ടെന്നും അവള്‍ പറഞ്ഞു. മുഹമ്മദ്‌ എന്നാണ്‌ സ്വപ്‌ന കണ്ടുപിടിച്ച ആളിന്റെ പേര്‌. അവള്‍ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടതാണ്‌. ഫ്രണ്ട്‌സ് റിക്വസ്‌റ്റ് അയച്ചപ്പോള്‍ അക്‌സപ്‌റ്റ് ചെയ്‌തു. പിന്നെ ഫ്രണ്ട്‌ഷിപ്പായി. പതിയെ ആ ബന്ധം വളര്‍ന്നു. ക്ലാസ്‌ കട്ട്‌ ചെയ്‌ത് സിനിമാകാണലും ബൈക്കില്‍ കറങ്ങലുമൊക്കെയായി പരിപാടി. സ്വന്തമായി മൊബൈല്‍ ഉള്ളതു കൊണ്ട്‌ സംസാരിക്കുന്നതിന്‌ ലാന്‍ഫോണിനെ ആശ്രയിക്കേണ്ടതായും വന്നില്ല
പിന്‍തിരിപ്പിക്കാന്‍ അച്‌ഛനമ്മമാര്‍ ശ്രമിച്ചെങ്കിലും സ്വപ്‌ന തീരുമാനത്തില്‍ ഉറച്ചു നിന്നു. ആത്മഹത്യഭീഷണി മുഴക്കിയ മകള്‍ക്ക്‌ മുന്നില്‍ തോറ്റു കൊടുക്കാനേ ആ അച്‌ഛനും അമ്മയ്‌ക്കും കഴിഞ്ഞുള്ളു. അന്യമതക്കാരനാണെങ്കിലും മകള്‍ നഷ്‌ടപ്പെടാതിരിക്കാന്‍ അവര്‍ മുഹമ്മദിനെ തിരക്കാന്‍ തീരുമാനിച്ചു. മകള്‍ക്ക്‌ മുഹമ്മദിനെക്കുറിച്ചോ അവന്റെ കുടുംബത്തെക്കുറിച്ചോ ഒന്നുമറിയില്ലെന്ന്‌ അവരറിയുന്നത്‌ അപ്പോഴാണ്‌. കൈയിലുള്ള ചെറിയ വിവരങ്ങള്‍ വച്ച്‌ അന്വേഷിച്ചപ്പോള്‍ കിട്ടിയതാകട്ടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും. മുഹമ്മദ്‌ ഇതിനു മുമ്പ്‌ രണ്ടു കല്യാണം കഴിച്ചതാണ്‌. മാത്രവുമല്ല സെക്‌സ് റാക്കറ്റിലെ അംഗവുമാണ്‌.
മകളെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനോടകം പലതവണ സ്വപ്‌ന അയാളുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ അയാളുടെ പക്കല്‍ ഉണ്ടെന്നും അവള്‍ നിലവിളിച്ചു കൊണ്ട്‌ അമ്മയോട്‌ പറഞ്ഞു. ഒന്നും പറയാനാവാതെ ആ അമ്മ മകളെ മാറോടണച്ചു. നിശ്‌ചലനായി നിന്ന അച്‌ഛന്റെ മുഖത്ത്‌ നിര്‍വികാരത മാത്രമായിരുന്നു. 126 എന്ന നമ്പറില്‍ മാനസികാരോഗ്യകേന്ദ്രത്തിലെ ഇരുട്ടുമുറിക്കുള്ളില്‍ ജീവനുതുല്യം സ്‌നേഹിച്ച അച്‌ഛനമ്മമാരെ പോലും തിരിച്ചറിയാനാവാതെ സ്വപ്‌ന ഇന്നും ജീവിക്കുന്നു. മകള്‍ ജീവിതത്തിലേക്ക്‌ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്‌ ആ അച്‌ഛനും അമ്മയും.
ഇങ്ങനെയുള്ള ഒരുപാട്‌ സ്വപ്‌നമാരും അച്‌ഛനമ്മമാരുമുണ്ട്‌. ഇന്റര്‍നെറ്റ്‌ സൗഹൃദങ്ങള്‍ വഴി ജീവിതം മരവിച്ചുപോയ ഒരുപാട്‌ പെണ്‍കുട്ടികളുണ്ട്‌. എത്രയൊക്കെ തെളിവുകള്‍ കണ്‍മുന്നില്‍ ഉണ്ടായാലും ഇ-ഫ്രണ്ട്‌ഷിപ്പിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന തലമുറയാണ്‌ ഇന്നത്തേത്‌. കൗമാരക്കാര്‍ ഇ-ഫ്രണ്ട്‌ഷിപ്പിനെ ദുരുപയോഗം ചെയ്യുന്നത്‌ ഇന്ന്‌ വളരെ കൂടുതലാണ്‌.

ഇ-ഫ്രണ്ട്‌ഷിപ്പ്‌ എന്നാല്‍....

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട. പക്ഷേ ആ കണ്ണാടി നല്ലതല്ലെങ്കിലോ ? ഒരു പുതിയ സുഹൃത്തിന്‌ എപ്പോള്‍ വേണമെങ്കിലും നമ്മുടെ ഹൃദയത്തിലേക്ക്‌ കടന്നു വരാം. പണ്ടുകാലത്ത്‌ സൗഹൃദങ്ങളുണ്ടാകുന്നത്‌ ഒന്നിലധികം തവണ നേരിട്ട്‌ കണ്ട്‌ സംസാരിച്ചതിനു ശേഷം മാത്രമാണ്‌. എന്നാലിന്ന്‌ ലോകത്തിന്‍െ്‌റ ഏതു കോണില്‍ നിന്നും ആര്‍ക്കു വേണമെങ്കിലും ഇന്‍്‌റര്‍നെറ്റിലൂടെ ആരെ വേണമെങ്കിലും സൗഹൃദത്തിന്‌ വേണ്ടി ക്ഷണിക്കാം. തന്നെ ക്ഷണിക്കുന്നത്‌ ആരെന്നറിയാനുള്ള ആകാംക്ഷ സ്വഭാവികമാണ്‌. അതുകൊണ്ട്‌ തന്നെ മറുപടി സന്ദേശം ഒട്ടും വൈകില്ല. ഈ രണ്ടു സന്ദേശങ്ങളിലൂടെ ആകാംക്ഷ എന്ന ചരടില്‍ തൂങ്ങി ജീവിതത്തിലേക്ക്‌ ഒരു പുതിയ സൗഹൃദം കയറിവരുന്നു.
ഇതൊന്നുമല്ലെങ്കില്‍ ഒരു എസ്‌.എം.എസോ മിസ്‌ഡ്കോളോ കിട്ടുമ്പോള്‍ അത്‌ വന്നത്‌ ആരില്‍ നിന്നാണെന്നറിയാനുള്ള ജിജ്‌ഞാസ കൊണ്ട്‌ ആ നമ്പറിലേക്ക്‌ ഒരു തിരിച്ചുവിളി കൊടുക്കുന്നു. സൗഹൃദത്തിന്റെമായാജാലകവാതില്‍ അവിടെയും തുറക്കപ്പെടാം .
ചുരുക്കത്തില്‍ ഇന്റര്‍നെറ്റ്‌ വഴി ഇ-മെയില്‍ അഡ്രസ്‌ ലഭിക്കുന്ന ഒരാള്‍ സന്ദേശമയച്ചോ ഓര്‍ക്കൂട്ട്‌ ഫേസ്‌ബുക്ക്‌ പോലുള്ള ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ വഴിയോ രൂപപ്പെടുന്ന സൗഹൃദങ്ങളെയും എസ്‌.എം.എസ്‌, മിസ്‌ഡ് കോള്‍ എന്നിവയെ തുടര്‍ന്ന്‌ മൊബൈല്‍ ഫോണ്‍ വഴി ഉണ്ടാകുന്ന സൗഹൃദങ്ങളെയും ഒറ്റപ്പേരിട്ടു വിളിക്കാം. ഇ-ഫ്രണ്ട്‌ഷിപ്പ്‌.

കൗമാരം വലയില്‍ വീഴുമ്പോള്‍...

എല്ലാ പ്രായക്കാരും ഇ-ഫ്രണ്ട്‌ഷിപ്പുകളില്‍ ഉണ്ടാകാറുണ്ട്‌. അതില്‍ നല്ല സൗഹൃദങ്ങളുണ്ടാവാം. പക്ഷേ ദുരുദേശപരമായ സൗഹൃദങ്ങളില്‍ വീണു പോകുന്നവരിലേറെയും കൗമാരക്കാരാണെന്നതാണ്‌ വസ്‌തുത. കാരണം എല്ലാവിധ ജിജ്‌ഞാസകളുടെയും പ്രായമാണ്‌ കൗമാരം.
ഇന്റര്‍നെറ്റ്‌ സ്വതന്ത്രമായി കൈകാര്യം ചെയ്യാനാവസരം ലഭിക്കുന്ന കുട്ടികള്‍ സ്വഭാവികമായി ലൈംഗികോദ്ദേശത്തോടെയുള്ള സൈറ്റുകളില്‍ എത്തിച്ചേരാനുള്ള സാധ്യത ഏറെയാണ്‌.
ഉദാഹരണമായി, ഫേസ്‌ബുക്ക്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക്‌ തന്റെ ഫ്രണ്ട്‌ലിസ്‌റ്റിലുള്ള സുഹൃത്തുക്കളുമായി മാത്രമല്ല, തന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍ എന്നിങ്ങനെ ചങ്ങലപോലെ നൂറുകണക്കിന്‌ പേരുമായി ബന്ധപ്പെടാനും ചങ്ങാത്തം കൂടാനുമുള്ള സാധ്യതകള്‍ ഉണ്ട്‌. ഇങ്ങനെ പരിചയപ്പെടുന്നയാള്‍ കൊടുത്തിരിക്കുന്ന പ്ര?ഫൈലില്‍ ഫോട്ടോയുണ്ടെങ്കില്‍ അതുപോലും വ്യാജമാകാനും സാധ്യതയുണ്ട്‌. എല്ലാം ഒരു വിശ്വാസം മാത്രമാണെന്ന്‌ ചുരുക്കം.
ഒരുപക്ഷേ ഇങ്ങനെ വന്നുചേരുന്ന സുഹൃത്തിന്റെ ലക്ഷ്യം ലൈംഗികമായ ദുരുദ്ദേശവുമാകാം. കൗമാരക്കാര്‍ അങ്ങനെയുള്ളവരുടെ സ്വാധീനത്തില്‍ പെട്ടെന്നു വീണുപോകാം. ഓണ്‍ലൈനിലൂടെയും മറ്റും ചുമ്മകതൊരു ചാറ്റിനൊരുങ്ങുന്ന കുട്ടിക്ക്‌ ഒരുപക്ഷേ അതൊരു രസമായിത്തോന്നാം. ഈയൊരു മനോഭാവം ചൂഷണം ചെയ്യപ്പെടാം.
ഫാഷന്‍ ടെക്‌നോളജി പഠിക്കാന്‍ ബാംഗ്ലൂരില്‍പോയി മാനസികവും ശാരീരികവുമായി തകര്‍ന്നു തിരിച്ചെത്തിയ കോട്ടയംകാരി ട്രീസ എന്ന പെണ്‍കുട്ടിയുടെ അനുഭവം ഒരു ഇ-ദുരന്തമാണ്‌. അവള്‍ക്ക്‌ ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ സുഹൃത്തായത്‌ മറ്റൊരു മലയാളി യുവാവാണ്‌. സൗഹൃദ പതുക്കെ പ്രണയമായി. ഫോണ്‍നമ്പര്‍ കൈമാറി. പരസ്‌പരം കാണണമെന്നായി.
കാഴ്‌ചയും ഇഷ്‌ടവും പിന്നെ ശാരീരികബന്ധങ്ങള്‍ക്ക്‌ വഴിമാറി. പക്ഷേ അയാള്‍ ശാരീരികബന്ധത്തിലേര്‍പ്പെടുക മാത്രമല്ല, അവളുടെ നഗ്നചിത്രങ്ങര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകകൂടി ചെയ്‌തിരുന്നു. അതുകാണിച്ച്‌ ഭീഷണിപ്പെടുത്തി തന്‍െ്‌റ സുഹൃത്തുക്കളുമായി കിടക്ക പങ്കിടമാണെന്നവശ്യപ്പെട്ടപ്പോഴാണ്‌ അവള്‍ ചതി തിരിച്ചറിയുന്നത്‌. അതോടെ ആ ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിച്ചു. പക്ഷേ പിറ്റേദിവസം നൂറോളം സെക്‌സ് സൈറ്റുകളില്‍ അവളുടെ നഗ്നചിത്രങ്ങള്‍ തെളിഞ്ഞു. ഫോണ്‍നമ്പരും മേല്‍വിലാസവും സഹിതം ഒരു വ്യഭിചാരിണിയുടെ പരസ്യം പോലെ.
ട്രീസയെപ്പോലെ വഴിവിട്ടു സഞ്ചരിച്ചില്ലെങ്കില്‍ക്കൂടിയും നഗ്നചിത്രങ്ങള്‍ ഇന്‍്‌റര്‍നെറ്റ്‌ സൈറ്റുകളില്‍ എത്തിച്ചേരാന്‍ സാധ്യതകള്‍ വേറെയുണ്ട്‌. അതൊരു പക്ഷേ ഇ-സുഹൃത്തിന്‌ മെയില്‍ ചെയ്യുന്ന ഫോട്ടോയുടെ മുഖം മാത്രം വെട്ടിയെടുത്ത്‌ മറ്റാരുടെയോ നഗ്നചിത്രത്തോട്‌ വിദഗ്‌ധമായി ചേര്‍ത്ത്‌ തയാറാക്കുന്നതാവാം. പക്ഷേ കാണുന്നവര്‍ ആ നഗ്നശരീരം അതിനു മുകളില്‍ കാണുന്ന മുഖത്തിന്റേതെന്നു തന്നെയല്ലേ കരുതുകയുള്ളു.
ഇത്തരം സൈറ്റുകള്‍ക്കെതിരെ നിയമപരമായി നീങ്ങുക ബുദ്ധിമുട്ടാണ്‌. അവയുടെ രജിസ്‌ട്രേഡ്‌ ഓഫീസ്‌ ഒരുപക്ഷേ വിദേശങ്ങളിലോ മറ്റോ ആവാം. അതിനാല്‍ പരമാവധി ചതിക്കപ്പെടാനുള്ള സാഹചര്യങ്ങളില്‍നിന്നും ഒഴിഞ്ഞു നില്‍ക്കുക എന്നതുതന്നെയാണ്‌ പ്രതിവിധി.

കാരണങ്ങള്‍ അനവധി

ഇ-ഫ്രണ്ട്‌ഷിപ്പുകളില്‍ കുടുങ്ങുന്ന കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ തിരഞ്ഞുപോകുമ്പോള്‍ വീട്ടില്‍ നിന്നാണ്‌ അവ തുടങ്ങുന്നതെന്ന്‌ മനസ്സിലാക്കാം. അച്‌ഛനമ്മമാരില്‍ നിന്ന്‌ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികളാണ്‌ പലപ്പോഴും ഇത്തരം ബന്ധങ്ങളില്‍ അമിതാവേശം കാണിക്കുന്നതെന്ന്‌ പഠനങ്ങള്‍ പറയുന്നു.
അച്‌ഛനമ്മമാര്‍ ജോലിക്കാരും തിരക്കുള്ളതുമായി മാറിയത്‌ കുട്ടിക്കാലം മുതലേ ഒരു ഒറ്റപ്പെടലിന്റെ ബോധത്തിലേക്ക്‌ കുട്ടികളെ നയിക്കുന്നത്‌ വ്യാപകമായി കണ്ടുവരുന്നു. തിരക്കുകളില്‍ പെട്ടുപോകുമ്പോള്‍ പലപ്പോഴും ആശയവിനിമയം നിറഞ്ഞ അന്തരീക്ഷം വീട്ടില്‍ നിലനിര്‍ത്താനും ബന്ധങ്ങളുടെ സുതാര്യത സൂക്ഷിക്കാനും പലരും മറന്നുപോകുന്നു.
ഇപ്പോള്‍ മിക്കവാറും കുട്ടി കൗമാരമെത്തിക്കഴിഞ്ഞാല്‍ മുതിര്‍ന്ന വ്യക്‌തി എന്ന മനോഭാവമാണ്‌ മാതാപിതാക്കള്‍ക്ക്‌ അവരോട്‌.
മുന്‍പ്‌ പ്രകടിപ്പിച്ചിരുന്ന സ്‌നേഹത്തിന്‍െ്‌റ ഒരു തുള്ളിപോലും കുട്ടിക്ക്‌ നല്‍കാന്‍ തയാറാകാതെ തങ്ങളുടെ തിരക്കുകളുമായി അവര്‍ മുന്നോട്ടു പോകുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടി സ്‌നേഹത്തിനും സാന്ത്വനത്തിനുമായി മറ്റു സാധ്യതകള്‍ തെരയുന്നു. ഈ തെരച്ചിലിന്റെ കണ്ടെത്തല്‍ എന്ന നിലയിലാണ്‌ അവര്‍ ഒത്തിരി സുഹൃത്തുക്കളെ കിട്ടുന്ന ഇന്റര്‍നെറ്റ്‌ സൗകര്യങ്ങളിലേക്ക്‌ മനസ്സ്‌ ചായിക്കുന്നത്‌. മൊബൈല്‍ സുഹൃത്തുക്കളുണ്ടാവുന്നത്‌. ഇ-ഫ്രണ്ട്‌ഷിപ്പുകളില്‍ അഭിരമിക്കുന്നത്‌. വൈകാരിത ഏറ്റവും കൂടുതലുള്ള ഈ പ്രായത്തില്‍ സ്‌നേഹത്തിനു പിമ്പേ പാഞ്ഞ്‌ ചതിയില്‍പെട്ടു പോകുന്നതും ഈ ഒറ്റപ്പെടലിന്റെ ഒരു പ്രത്യാഘാതമാണ്‌.
ചില വ്യക്‌തിത്വവൈകല്യങ്ങളുള്ള കുട്ടികളും ഇ-ഫ്രണ്ട്‌ഷിപ്പുകളില്‍ ചെന്നു ചാടി പരുക്കേല്‍ക്കുന്നു. ഒരുതരം അപകര്‍ഷതാബോധമുള്ള ഇത്തരം കുട്ടി താന്‍ മോശക്കാരനല്ല എന്നോ തന്‍െ്‌റ വ്യക്‌തിത്വത്തിന്‌ യാതൊരു കുഴപ്പവുമില്ല എന്നോ സ്വയം തെളിയിക്കുവാന്‍ കൂടുതല്‍ സൗഹൃദങ്ങളുണ്ടാക്കാന്‍ ഉത്സാഹം കാണിക്കുന്നു. കഴിയുന്നതിലേറെ സൗഹൃദങ്ങളില്‍ ചെന്നുചാടുന്നു.
വളരെചെറിയ കാലയളവേ ഈ ബന്ധങ്ങള്‍ക്ക്‌ കാണൂ. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ പൂമ്പാറ്റയെപ്പോലെ ഇവര്‍ പറന്നുകൊണ്ടേയിരിക്കും കെണികളില്‍ വീണു കഴിയുമ്പോഴായിരിക്കും ഇങ്ങനെയുള്ളവര്‍ക്ക്‌ അബദ്ധം മനസ്സിലാക്കുക.

ജീവിതം കൈവിട്ടു പോകാം

മറ്റ്‌ ഏതു പ്രായത്തേക്കാള്‍ വഴിതെറ്റാന്‍ സാധ്യതയുള്ള കാലമാണ്‌. കൗമാരം വിവേകമില്ലായ്‌മയും വൈകാരികമായ പിരിമുറുക്കവും കൗമാരക്കാരില്‍, മുന്നിട്ടു നില്‍ക്കുന്നു. റിബലായി പ്രവര്‍ത്തിക്കാനുള്ള മനോഭാവവും ഈ പ്രായത്തില്‍ കൂടുതലായിരിക്കും.
മൊബൈല്‍ഫോണ്‍ വഴിയും ഇന്‍്‌റര്‍നെറ്റ്‌ വഴിയുമുള്ള സൗഹൃദങ്ങളെ മറ്റേതൊരു ബന്ധത്തെയും എന്നപോലെ വളരെ ആത്മാര്‍ത്ഥതയോടെയാണ്‌ ഇവര്‍ സമീപിക്കുന്നത്‌. അതുകൊണ്ടുതന്നെ ഒരു അടിത്തറമനോഭാവം വളരെ ആഴത്തില്‍ ഇത്തരം ബന്ധങ്ങളോട്‌ വളര്‍ന്നു വരുന്നു. ആ ബന്ധത്തിന്‍െ്‌റ താഴ്‌ചകളും വീഴ്‌ചകളും അവരെ വല്ലാതെ ഉലയ്‌ക്കുന്നു. പഠനത്തില്‍ ശ്രദ്ധയില്ലാത്തവരും വിഷാദരോഗികള്‍വരെയും ആക്കിതീര്‍ക്കുന്നു.
ലൈംഗികമായി ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഏറെയും പെണ്‍കുട്ടികള്‍ക്കാണ്‌. ചാറ്റിങ്ങിലായാലും സൗഹൃദത്തിലാണ്‌ തുടക്കം.
പിന്നീടത്‌ പ്രണയത്തിലേക്കും ലൈംഗിക സംഭാഷണങ്ങളിലേക്കും വഴിമാറുന്നു. നേരിട്ടുകാണലും ലൈംഗികബന്ധവുമായി വരെ ഇത്‌ പരിണമിക്കാനിടയാകുന്നു. ഒരുപക്ഷേ സെക്‌സ് റാക്കറ്റുകളിലും എത്തിച്ചേരാനിടയാകുന്നു. ജീവിതം തന്നെ കൈവിട്ടു പോകുന്നത്‌ ഒരുപക്ഷേ അറിയുന്നത്‌ വളരെ വൈകിയായിരിക്കും.
{[['']]}

comedy festival 2 calicut highlights 14 1113 ottayal poratam bappu musiliyar full

{[['']]}

veruthe alla bharya season 3 16 11 13

ThumbnailKerala tv show and news
{[['']]}

thattiyum muttiyum 16 11 13

ThumbnailKerala tv show and news
{[['']]}

Pokkiri Peekkiri 16 -11-13 Episode 06 ..

Thumbnail

Pokkiri Peekkiri 16 -11-13 Episode 06
{[['']]}

Parasparam I പരസ്പരം Episode 90 16-11-13

ThumbnailKerala tv show and news

Parasparam I പരസ്പരം Episode 90 16-11-13

{[['']]}

Little Girl Overcomes Blindness and Explore Key Board

 വൈകല്യങ്ങളെയും വിധിയെയും വെല്ലുവിളിച്ച് നേട്ടങ്ങളുടെ പുത്തന്‍ ലോകം സ്വപ്‌നം കാണുകയാണ് ഫാത്തിമ അന്‍ഷിയ എന്ന കൊച്ചുമിടുക്കി. കീബോര്‍ഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ അന്ധത അന്‍ഷിയയ്ക്ക് തടസ്സമല്ല. സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന ഫാത്തിമ അറ്റ് വണ്‍സ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചു.Kerala tv show and news
{[['']]}

Bedai Bungalow Episode 06 16-11-13

ThumbnailKerala tv show and news
{[['']]}

veruthe alla bharya season 3 15 11 13

ThumbnailKerala tv show and news
{[['']]}

Sthreedhanam I സ്ത്രീധനം Episode 383 16-11-13

ThumbnailSthreedhanam I സ്ത്രീധനം Episode 383 16-11-13

Kerala tv show and news
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger