{[['
']]}
മീററ്റ്: മീററ്റില്‍ പുള്ളിപ്പുലിയുടെ വിളയാട്ടം. ഇന്നലെ മീററ്റില്‍ ഒരു പുള്ളിപ്പുലി നടത്തിയ ആക്രമണത്തില്‍ 7 പേര്‍ക്കാണ് പരുക്കേറ്റത്. പുലിയെ ഭയന്ന് മീററ്റിലെ സ്ക്കുളുകളും കോളേജുകളുമെല്ലാം അലച്ചിട്ടിരിക്കുകയാണ്. ജില്ലാ മജിസ്ട്രേട്ട് പുലിയുടെ ആക്രമണത്തെ തൂടര്‍ന്ന് ജില്ലയില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ക്കുളുകള്‍, ആശുപത്രികള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പുലി കയറി ആക്രമണം നടത്തുകയുണ്ടായി.![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vS6Aca8orn47TgVUNndWjz3KWm4obH6LujwxPbMxY9au9J7_r7RI6d6TvQQWH6imYTBEMcJrru2q63ze7bmMps0NWGe6itT4zTsimjqO2m8xrdpxxeRy50O6qAvmT4GAEqvAyL=s0-d)
ആക്രമണത്തില്‍ ഒരാള്‍ക്ക് മാരകമായി പരുക്കേറ്റെന്ന് റിപ്പോര്‍ട്ടുണ്ട്. വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നില്ല. പുലിയെ പിടിക്കാന്‍ നടത്തിയ സകല ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.
Post a Comment